സുരേഷ് ​ഗോപിയെ പോലെ ഇത്രയും ആതിഥ്യ മര്യാദയുള്ള മറ്റൊരാളുണ്ടോ എന്നെനിക്ക് അറിയില്ല ! അദ്ദേഹം അത് മറന്നില്ല ! ദിനേശ് പണിക്കർ പറയുന്നു !

മലയാള സിനിമയിൽ നടനായും അതുപോലെ നിര്മാതാവാകും ഏറെ കൈയ്യടിനേടിയ ആളാണ് ദിനേശ് പണിക്കർ. കിരീടം പോലെ മനോഹരമായ ഒരു ചിത്രം നമുക്ക് സമ്മാനിച്ചത് അദ്ദേഹമാണ്. ഇപ്പോഴിതാ അദ്ദേഹം നടൻ സുരേഷ് ഗോപിയെ കുറിച്ച് അദ്ദേഹത്തിന്റെ തന്നെ യുട്യൂബ് ചാനലിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഞാനും സുരേഷ് ഗോപിയു ആദ്യമായി ഒരുമിച്ച ചിത്രമായിട്ടിരുന്നു രജപുത്രൻ. സത്യത്തിൽ അത് രഞ്ജിത് മോഹൻലാലിന് വേണ്ടി എഴുതിവെച്ചിരുന്ന കഥ ആയിരുന്നു. അത് നടക്കാതെ വരികയും, ശേഷം ഞാനത് ഷാജി കൈലാസിനോട് പറഞ്ഞ് സുരേഷ് ഗോപിയെ നായകനാക്കി ചെയ്യുകയായിരുന്നു.

ഒരു നടൻ എന്നതിലപ്പുറം ഞാൻ ഏറെ ഇഷ്ടപെടുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപി. സുരേഷ് ​ഗോപിയുടെ വീട്ടിൽ പോവുമ്പോൾ അന്ന് ഇന്നത്തെ താരമായ ​ഗോകുൽ ഓടി നമ്മളുടെയടുത്ത് വരും. അന്ന് കാണിച്ചിരുന്ന സ്നേഹം ഇന്നും ​ഗോകുൽ എന്നോട് കാണിക്കുന്നു എന്ന് സന്തോഷത്തോടെ പറഞ്ഞോട്ടെ. മാത്രമല്ല സുരേഷ് ​ഗോപിയെ പോലെ ഇത്രയും ആതിഥ്യ മര്യാദയുള്ള മറ്റൊരാൾ ഉണ്ടോ എന്നറിയില്ല, കാരണം നമ്മൾ ചെല്ലേണ്ട താമസം അപ്പോൾ തന്നെ നമ്മളെ ഭക്ഷണം കഴിക്കാൻ വിളിച്ചിരുത്തുന്ന ഒരു ശീലമാണ് അദ്ദേഹനത്തിനും കുടുംബത്തിനും. ഊണിന് ഒരാൾ കൂടിയുണ്ടെന്ന് പറയും. നമ്മൾ ഊണ് കഴിച്ചോ ഇല്ലയോ എന്ന ചോദ്യമാെന്നുമില്ല. നമ്മൾ ചെല്ലുമ്പോൾ ഊണ് റെഡിയാണ്. വെെകുന്നേരമാണെങ്കിൽ ചെന്ന് രണ്ട് മിനുട്ടിനുള്ളിൽ കഴിക്കാനുള്ളത് വന്നിരിക്കും.

ഇന്നത്തെ ഈ കാലത്തും അത്രയും ആതിഥ്യ മരാദ്യ കാണിക്കുന്ന നടനാണ് സുരേഷ്.അതുപോലെ അദ്ദേഹം എന്നെ കുറിച്ച് ഒരു ലേഖനം എഴുത്തപ്പോൾ അതിൽ എന്റെ പേരും ഓർത്ത് എഴുതിയിരുന്നു. 1992 ൽ സുരേഷ് ​ഗോപിയുടെ മകൾ ഒന്നര വയസുള്ള ലക്ഷ്മി കാറപടകത്തിൽ മരിക്കുന്നു, എങ്ങനെയാണെന്നെനിക്കറിയില്ല ആ ന്യൂസ് രാവിലെ എനിക്ക് കിട്ടി. ഞാനപ്പോൾ തന്നെ കാറെടുത്ത് മോർച്ചറിയിലേക്ക് പോയി. ഞാൻ ചെന്ന് കഴിഞ്ഞാണ് സുരേഷ് ഗോപി എത്തിയത്. കുഞ്ഞിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി. അത് അദ്ദേഹം ഓർത്ത് എഴിതി, എന്റെ മകളെ കാണാൻ ആദ്യം എത്തിയത് എന്ന്..

അതുപോലെ ഞങ്ങൾ വീണ്ടും ഒന്നിച്ച ചിത്രം ഡ്രീംസ് ആയിരുന്നു. അതിന്റെ വിതരണം ഞാനായിരുന്നു. പക്ഷെ ചിത്രം എട്ട് നിലയിൽ പൊട്ടി. സാമ്പത്തിക മാന്ദ്യത്തിൽ നിൽക്കുന്ന സമയത്ത് സുരേഷ് ​ഗോപി എന്നോടും സിനിമയുടെ പ്രൊഡ്യൂസർക്കും സഹായം ചെയ്തു. നിങ്ങൾക്ക് പൈസ നഷ്ടപ്പെട്ടതിനാൽ അടുത്ത സിനിമയിൽ ഫ്രീയായി വേഷം ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ ചെയ്ത് സിനിമയാണ് തില്ലാന തില്ലാന, അതിൽ അദ്ദേഹം അഥിതി വേഷത്തിൽ എത്തിയിരുന്നു എന്നും ദിനേശ് പണിക്കർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *