മലയാള സിനിമയുടെ ആദ്യ സൂപ്പർ സ്റ്റാർ, 500 ൽ കൂടുതൽ സിനിമകൾ, 200 ൽ അധികം പുരസ്‌കാരങ്ങൾ ! ഓർമകൾക്ക് കാൽ നൂറ്റാണ്ട് !

മലയാള സിനിമയുടെ കാരണവർ എന്ന പദത്തിന് അനിയോജ്യമായ കലാപ്രതിഭ. മലയാള സിനിമയുടെ ആദ്യ സൂപ്പർ സ്റ്റാർ തിക്കുറിശ്ശി സുകുമാരൻ നായർ. ഇന്നും ഓരോ സിനിമ പ്രേമികളുടെയും ഉള്ളിൽ അണയാത്ത തീ,നാളമായി ക,ത്തി നിൽക്കുന്നു. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ. തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തിക്കുറിശ്ശി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ കളക്ടറും, വനിതാ  മജിസ്ട്രേറ്റായിരുന്ന എൽ. ഓമനക്കുഞ്ഞമ്മ അദ്ദേഹത്തിന്റെ മൂത്ത സഹോദരിയായിരുന്നു. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു കവിയും നാടകരചയിതാവും സിനിമാഗാനരചയിതാവുമായിരുന്നു.

അദ്ദേഹം വളരെ ചെറുപ്പം മുതൽ കവിതാ രചനയിൽ അതീവ താല്പര്യം കാണിച്ചിരുന്നു.  അദ്ദേഹം തന്റെ  പതിനാലാമത്തെ വയസ്സിൽ ആ കവിത പ്രസിദ്ധീകരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ കവിതകൾ ‘കെടാവിളക്ക്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. നാട്ടിലെ മാർത്താണ്ഡവർമ്മ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിൽകാലത്ത് അദ്ദേഹം എഴുതിയ നാടകങ്ങൾ വൻ ജനപ്രീതി പിടിച്ചുപറ്റി. ശേഷം മലയാള സിനിമ പിച്ചവെച്ച് നടക്കാൻ തുടങ്ങിയ സമയത്ത് സിനിമയിലേക്ക് ചുവട് വെച്ചു, എന്നാൽ അദ്ദേഹത്തിന്റെ ആദ്യ സിനിമ പരാജയം ആയിരുന്നു.

ആ പരാജയം പക്ഷെ അംഗീകരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ശേഷം ചെയ്ത ജീവിതനൗകയിലൂടെ അദ്ദേഹം വെന്നിക്കൊടി പാറിച്ചു. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൾ, 1950-ല്‍ നായകനായി മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന ഖ്യാതിയും നേടി. അദ്ദേഹം അഭിനയിച്ച ജീവിതനൗക, നവലോകം, നീലക്കുയില്‍ തുടങ്ങിയ ചിത്രങ്ങള്‍ മലയാളസിനിമയിലെ നാഴികക്കല്ലുകളാണ്. തിക്കുറിശ്ശി പാടി അഭിനയിച്ച ‘ആത്മവിദ്യാലയെ’ എന്ന ഗാനം ഇപ്പോഴും മലയാളികൾക്ക് മറക്കാൻ കഴിഞ്ഞിട്ടില്ല, അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച തിക്കുറിശ്ശി ആറോളം ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ചു.

ഏഴോളം തിരക്കഥകൾ അദ്ദേഹം രചിച്ചിരുന്നു. ഏഴു സിനിമകള്‍ സംവിധാനം ചെയ്തു. തമിഴില്‍ എം.ജി.ആര്‍., ശിവാജി ഗണേശന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ചു. മലയാളത്തില്‍ അരനൂറ്റാണ്ട് കാലം വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നു. മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, 200 ൽ അധികം പുരസ്കരങ്ങൾക്ക് അർഹനായിരുന്നു. 1973-ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1972-ല്‍ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം, 1993-ല്‍ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം അതിൽ ചിലത് മാത്രം. മൂന്നുതവണയാണ് തിക്കുറിശ്ശി വിവാഹിതനായത്. ആദ്യവിവാഹം ആലപ്പുഴ കരുവാറ്റ സമുദായത്തിൽ വീട്ടിൽ സരോജിനിക്കുഞ്ഞമ്മയായിരുന്നു. ഈ ബന്ധത്തിൽ ശ്യാമളാദേവി, ഗീതാദേവി എന്നിങ്ങനെ രണ്ട് പെണ്മക്കളാണ് അദ്ദേഹത്തിനുണ്ടായത്.

ആ വിവാഹ മോചനത്തിന് ശേഷം അദ്ദേഹം വീണ്ടും നാടകനടിയായിരുന്ന അമ്പലപ്പുഴ മീനാക്ഷിയമ്മയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ രാജഹംസൻ എന്നൊരു മകൻ അദ്ദേഹത്തിനുണ്ടായി. എന്നാൽ  ഈ ബന്ധവും പരാജയമായിരുന്നു. തുടർന്ന്, ഗായികയും നർത്തകിയുമായിരുന്ന കെ. സുലോചനാദേവിയെ വിവാഹം കഴിച്ച തിക്കുറിശ്ശി മരണം വരെ അവരുമായി ബന്ധം തുടർന്നു. ഈ ബന്ധത്തിൽ ജനിച്ച മകളായിരുന്നു കവയിത്രിയായിരുന്ന കനകശ്രീ.

മക്കളിൽ അദ്ദേഹത്തിനെ ഏറ്റവും കൂടുതൽ അടുപ്പം ഈ മകളോടായിരുന്നു. പക്ഷെ കനകശ്രീ ഒരു വാഹന അ,പ,ക,ടത്തിൽ മ,ര,ണമടയുകയായിരുന്നു, ഈ വിയോഗം അദ്ദേഹത്തെ കാര്യമായ രീതിയിൽ തളർത്തിയിരുന്നു. അവസാനകാലത്ത് വാർദ്ധക്യസഹജമായ രോഗങ്ങൾ അലട്ടിയ തിക്കുറിശ്ശി, വൃക്കരോഗത്തെത്തുടർന്ന് 1997 മാർച്ച് 11-ന് ഈ ലോകത്തോട് വിടപറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *