
സുമലതയെ ജീവനായിരുന്നു ! ഭാര്യയെ എനിക്ക് കല്യാണം കഴിച്ചുതരാമോയെന്ന് ചോദിച്ച പയ്യനാണ് ! അപ്പുവിന്റെ ഓർമകളിൽ താരങ്ങൾ !
ഇന്നും പലർക്കും വിശ്വസിക്കാൻ കഴിയാത്തത് ഒരു വലിയ വിയയോഗമായിരുന്നു തെന്നിത്യൻ സിനിമ ലോകത്തെ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ വിയോഗം. വളരെ അപ്രതീക്ഷിതമായി ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയിലായിരുന്നു പുനീതിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജന്മവാര്ഷികത്തില് പുനീതിനെക്കുറിച്ച് വാചാലരായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു.
പുനീതിനെ സ്നേഹത്തോടെ ഏവരും അപ്പു, പവര്സ്റ്റാറെന്നും ഒക്കെയാണ് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികമായ ഇന്ന് സോഷ്യല്‍മീഡിയ മുഴുവനും അപ്പുവിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ്. താരങ്ങളും ആരാധകരുമെല്ലാം അപ്പുവിന് പിറന്നാളാശംസ അറിയിച്ചെത്തിയിരുന്നു. മുന്‍പ് അഭിമുഖങ്ങളിലും മറ്റും പങ്കെടുത്തപ്പോള്‍ അപ്പു പങ്കുവെച്ച വിശേഷങ്ങളും ചര്‍ച്ചയായി മാറിയിരുന്നു. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ സുമലതയോടുള്ള ആരാധനയെക്കുറിച്ച് പറഞ്ഞിരുന്നതാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
തന്റെ കുട്ടികാലം മുതൽ പുനീത് ആരാധച്ച ആളായിരുന്നു സുമലത, 5ാമത്തെ വയസ് മുതല്‍ ആണ് ആ ആരാധന തലക്ക് പിടിച്ച് തുടങ്ങിയത്. ആരാധനയ്ക്കപ്പുറം സുമലതയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. ഇതേക്കുറിച്ച് സുമലതയോട് തന്നെ അദ്ദേഹം നേരിട്ട് പറഞ്ഞിരുന്നു. ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഇരുവരും പങ്കെടുത്ത ആ പരിപാടി അന്ന് വൈറലായിരുന്നു. റേറ്റിംഗില്‍ ഏറെ മുന്നിൽ എത്തിയിരുന്നു.

അതുപോലെ സുമലതയുടെ ഭര്‍ത്താവായ അംബരീഷിനും ഇതേക്കുറിച്ച് അറിയാമായിരുന്നു. പുനീതിന്റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞ് അംബരീഷും കളിയാക്കാറുണ്ടായിരുന്നു. ഭാര്യയെ വിവാഹം ചെയ്ത് തരുമോയെന്ന് എന്നോട് ചോദിച്ച പയ്യനാണെന്നായിരുന്നു അപ്പു എന്നും അംബരീഷ് തമാശരൂപേനെ പറയുമായിരുന്നു. സിനിമാലോകത്തുള്ളവര്ക്കെല്ലാം പുനീതിന് സുമലതയോടുള്ള ആരാധനയെക്കുറിച്ച് അറിയാമായിരുന്നു.
കൂടാതെ ഈ ദിവസം അദ്ദേഹത്തിന് ജന്മദിന ആശംസകള്‍ നേർന്നുകൊണ്ട് ഭാവനയും രംഗത്ത് വന്നിരുന്നു. എന്നും നിങ്ങൾ ഞങ്ങളുടെ ഹൃ,ദ,യത്തിലുണ്ടാകും എന്ന ടാഗുമായി അപ്പുവിന്റെ ചിത്രങ്ങളുടെ വീഡിയോയും ഭാവന പങ്കുവെച്ചിരിക്കുന്നു. ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധമായിരുന്നു. കൂടാതെ അദ്ദേഹം യാത്രയായ അന്ന് വികാരനിര്‍ഭരമായ കുറിപ്പ് ഭാവന പങ്കുവെച്ചിരുന്നു. അപ്പു, ഇങ്ങനെയാണ് നീ എന്റെ മനസ്സിലും ഹൃദയത്തിലും എന്നും തങ്ങിനിൽക്കാൻ പോകുന്നത്. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്.
കന്നഡ സിനിമ മേഖലയിലെ എന്റെ ആദ്യ നായകൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹനടൻ. ഞങ്ങൾ ഒരുമിച്ച് മൂന്ന് സിനിമകൾ, നിങ്ങളോടൊപ്പമുള്ള എല്ലാ നല്ല ചിരികളും നിമിഷങ്ങളും എന്നോടൊപ്പം എന്നേക്കും നിലനിൽക്കും. നിങ്ങളെ ഞാൻ എന്നും വളരെ ആഴത്തിൽ മിസ്സ് ചെയ്യും. ഈ യാത്ര ഒരുപാട് നേരത്തെ ആയിപോയി എന്നും ഭാവന അന്ന് പറഞ്ഞിരുന്നു.
Leave a Reply