
സുരാജിന്റെ ഭാര്യ സുപ്രിയ ആള് ചില്ലറക്കാരിയല്ല !! ആരെയും അതിശയിപ്പിക്കുന്ന സുപ്രിയയുടെ ജീവിത കഥ !!
മിമിക്രി വേദികളിലൂടേ താരമായി അവിടെ നിന്നും സിനിമയിൽ എത്തി ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന അതുല്യ പ്രതിഭയാണ് നടൻ സൂരജ് വെഞ്ഞാറംമൂട്, ചെറിയ കോമഡി വേഷങ്ങൾ ചെയ്തു തുടങ്ങിയ സുരാജ് തിരുവനന്തപുരം ഭാഷാ ശൈലി കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു, ചെറിയ കോമഡി വേഷങ്ങളിൽ ഒതുങ്ങി നിൽക്കാതെ തനറെ കഴിവ് എന്താന്നെന്ന് ശക്തമായ നിരവധി കഥാപത്രങ്ങളിലൂടെ അദ്ദേഹം കാണിച്ചുതന്നു…
കൈരളി ടിവിയിലെ കോമഡി പ്രോഗ്രാമായ കോമഡി തില്ലാന, ജഗപൊക തുടങ്ങിയ പരിപാടിയുടെ അവതാരകനായി തുടക്കം കുറിച്ച സുരാജ് പിന്നീട് സിനിമയിലേക്ക് കടക്കുകയായിരുന്നു, നാഷണൽ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കരങ്ങൾ നേടിയ സുരാജ് മലയാളികളുടെ അഭിമാനമാണ്…
ഇന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെഭാഗമായ താരം, മറ്റുനിരവധി ചിത്രങ്ങളുടെ തിരക്കിലാണ്, അദ്ദേഹത്തെപ്പോലെ നമുക്ക് ഏറെ സുപരിചിതരായവരാണ് അദ്ദേത്തിന്റെ കുടുംബവും, ഭാര്യയും രണ്ട് ആൺ മക്കളും ഒരു മകളുമാണ് താരത്തിനുള്ളത്, മൂത്ത മകൻ കാശിനാഥ്, രണ്ടാമത്തെ മകൻ വാസുദേവ്, ഇളയ മകൾ ഹൃദ്യ… സിനിമയിൽ എത്ര തിരക്കാണെങ്കിലും കുടുംബവുമൊത്ത് ചിവഴിക്കാൻ സമയം കണ്ടെത്തുന്ന ആളാണ് സുരാജ്.
ഇപ്പോൾ എറണാകുളത്തെ ഒരു ഫ്ലാറ്റിലാണ് സുരാജൂം കുടുംബവും താമസിക്കുന്നത്, തനറെ സ്വന്തം സ്ഥലമായ ത്രിരുവന്തപുരത്തുനിന്നും ഇവിടേക്ക് താമസം മാറ്റിയത് ഷൂട്ടിങ്ങിനായി വന്നുപോകുന്നതിലുള്ള ബുദ്ധിമുട്ടും കൂടാതെ കുടുംബത്തെ ഒരുപാട് മിസ് ചെയ്യുന്നതും കൊണ്ടാണ് താൻ കുടുംബ സമേതം കൊച്ചിയിയിലേക്ക് മാറിയതാണെന്നും താരം പറയുന്നു.. ന്നാല്‍ സ്വന്തം നാട്ടില്‍ തന്നെ വീട് വെയ്ക്കാനാണ് സുരാജിന് ആഗ്രഹമെന്നും തരാം പറയുന്നു..

ഇപ്പോൾ തന്റെ കുട്ടികളിടേയും ഭർത്താവിന്റെയും കാരിയങ്ങള് നോക്കി വീട്ടമ്മയായി കഴിയുകയാണ് സുരാജിന്റെ ഭാര്യ സുപ്രിയ എന്നാല്‍ കാണുന്നപോലെ അത്ര നിസാരക്കാരിയല്ല സുരാജിന്റെ സുപ്രിയ. താരത്തിന് ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും എം.ബി.എയില്‍ ബിരുദവുമുണ്ട്. മാത്രമല്ല ഐ.സി.ഐ.സി.ഐ ബാങ്കില്‍ ജോലിയുമുണ്ടായിരുന്നു. എന്നാൽ വിവാഹ ശേഷം കുട്ടികളുടെ കാര്യം ശ്രദ്ധിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് സുപ്രിയ ജോലി ഉപേക്ഷിച്ചത്.
എന്നിരുന്നാലും താൻ വെറുതെ ഇരിക്കുകയല്ലന്നെനും സുരാജിന്റെയും മക്കളുടെയും കാര്യം നോക്കാന്‍ തന്നെ തനിക്ക് സമയം തികയുന്നില്ലെന്നുമാണ് സുപ്രിയ പറയുന്നത്. മാത്രമല്ല സുരാജിന്റെ കണക്കുകളും മറ്റും നോക്കാൻ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഉണ്ടെങ്കിലും അതിൽ കൂടുതൽ കാര്യങ്ങളും നോക്കുന്നതും ചെയ്യുന്നതും സുപ്രിയ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
സുരാജിന് വിവാഹം നോക്കിയിരുന്ന സമയത്ത് തനറെ ബന്ധുവായ സഹോദരി ശ്രീലതയോട് തമാശക്ക് ചോദിച്ചു പരിചയത്തിൽ നിന്റെ കൂട്ടുകാരികൾ ഒന്നും ഇല്ലയോ എന്ന്, ആ സഹോദരിയുടെ കൂട്ടുകാരിയായിരുന്ന സുപ്രിയയോട് ഈ കാര്യം ശ്രീലത പറയുകയും അങ്ങനെ ആരും അറിയാതെ ഇവർ പത്നാഭസ്വാമി അമ്പലത്തിൽ വെച്ച് കാണുകയും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആകുകയുമാണ് ഉണ്ടായത്… രണ്ട് ആൺ മക്കൾക്ക് ശേഷം അത്രയും ആഗ്രഹിച്ചിരുന്നു ഒരു പെൺ കുഞ്ഞിന് വേണ്ടി… ഒരുപാട് പ്രാർത്ഥനകൾക്കുള്ള പ്രതിഫലമാണ് മകൾ ഹൃദ്യ എന്ന് സുപ്രിയയും സുരാജൂം പറഞ്ഞിരുന്നു.. ….
Leave a Reply