സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും ! മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് നടപടി !

മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടനാണ് സൂരജ് വെഞ്ഞാറമൂട്, ഇപ്പോഴിതാ സുരാജ് വീണ്ടും വാർത്തകളിൽ നിറയുകയാണ്,  സുരാജിന്റെ  ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുകയാണ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച്‌ ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിലാണ് നടപടി. മോട്ടോർ വാഹന വകുപ്പ് മൂന്നുതവണ കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടും മറുപടി ലഭിക്കാതായതോടെയാണ് സസ്‌പെൻഷൻ നടപടി സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്.

കഴിഞ്ഞ വർഷം ജൂലൈ 29ന് രാത്രി തമ്മനം–കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു.

ഇപ്പോഴും ഈ വിഷയത്തിൽ സുരാജ് പ്രതികരിച്ചിട്ടില്ല, ഒപ്പം നിരവധി പേര് ഇതിനെ കുറിച്ച് പരിഹാസ പോസ്റ്റ് പങ്കുവെക്കുന്നുണ്ട്, ശ്രീജിത്ത് പണിക്കർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, ‘തലകുനിച്ച് ഡ്രൈവ് ചെയ്താൽ ലൈസൻസ് പോകുമോ സാറേ?’ എന്നാണ് പരിഹാസ രൂപേണെ കുറിച്ചത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ അറിവോടെയാണ് ഇപ്പോൾ ഇങ്ങനെ ഒരു നടപടിക്ക് എം വി ഡി ഒരുങ്ങുന്നത് എന്നും, അമിത വേഗതക്ക് ഒരു ദയയും ആരും അർഹിക്കുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം ഇപ്പോഴും സൂരജ് കാരണം വ്യക്തമാക്കുകയും, ഏത് സാഹചര്യത്തിലാണ് മൂന്ന് മാസവും നോട്ടീസ് അയച്ചതിൽ പ്രതികരിക്കാത്തതിന്റെ കാരണവും വ്യക്തമാക്കിയാൽ ലൈസൻസ് റദ്ദ് ചെയ്യില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *