ഇത് ഇവിടെ വെച്ച് നിർത്തിക്കോ ! അല്ലങ്കിൽ നിനക്കും അതികം വൈകാതെ അവരുടെ ഗതിയാകും ! മമ്മൂക്ക നൽകിയ ഉപദേശത്തെ കുറിച്ച് സുരാജ് വെഞ്ഞാറമൂട് !

മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് മിമിക്രി വേദികളിൽ നിന്നും സിനിമ ലോകത്ത് എത്തിയ ആളാണ് നടൻ സുരാജ് വെഞ്ഞാറമൂട്. ഇന്ന് അദ്ദേഹം ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ്. ദേശിയ തലത്തിൽ മികച്ച നടനായി വരെ എത്തിയ സുരാജ് ഇന്ന് കൈ നിറയെ വിജയ ചിത്രങ്ങളുടെ സന്തോഷത്തിലാണ്. ഒരു അഭിനേതാവ് എന്ന നിയലായിൽ ഏതൊരു ആളും അസൂയയോടെ നോക്കിക്കാണുന്ന ഒരു വളർച്ചയായിരുന്നു സുരാജിന്റേത്. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയാണ് ഏവരും അതിശയത്തോടെ നോക്കികാണുന്നത്.

കോമഡി വേഷങ്ങളിൽ നിന്നും സുരാജ് ഒരു സമയത്ത് പ്രായമായ വേഷങ്ങൾ ഒരുപാട് ചെയ്യാൻ തുടങ്ങിയിരുന്നു. എന്നാൽ ഇത്തരത്തിൽ തുടർച്ചയായി പ്രായമായവരുടെ വേഷങ്ങൾ ചെയ്യുന്നത് തന്റെ കരിയറിൽ തന്നെ വലിയ അപകടം വരുത്തി വെക്കുമെന്നും കരിയർ മാറി മറിയുമെന്നും ലഭിക്കുന്ന കഥാപാത്രങ്ങളുടെ രീതികളൂം മാറുമെന്നും മെഗാ സ്റ്റാർ മമ്മൂട്ടി തനിക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്ന് സുരാജ് തുറന്നു പറഞ്ഞിരുന്നു. പഴയ ആളുകളുടെ വേഷത്തിൽ അഭിനയിച്ചാൽ നെടുമുടിയും തിലകനും സംഭവിച്ചപോലെ ആകും നിന്റെ കരിയറും എന്ന് മമ്മൂട്ടി പറഞ്ഞതായി സുരാജ് പറയുന്നു.

സ്നേഹത്തോടെയും ശാസനയോടെയും മ്മൂക്കയുടെ ആ വാക്കുകൾ ഇങ്ങനെ ആയിരുന്നു, നീ ഇങ്ങനെ തുടർച്ചായായി വയസ്സന്മാരുടെ കഥാപാത്രം ചെയ്തു നടന്നോ നെടുമുടിയുടെയും തിലകന്റെയും അവസ്ഥ അറിയാമല്ലോ ഇല്ലേ…. ചെറുപ്പത്തിൽ തന്നെ വലിയ കഥാപാത്രങ്ങൾ ചെയ്തു പക്ഷേ, ഇല്ല ഇക്ക, ഇനി ഞാൻ ഇത് കൊണ്ട് ഈ പരുപാടി ഇവിടെ വെച്ച് നിർത്തുകയാണ് എന്ന് താൻ മമ്മൂട്ടിയോട് പറഞ്ഞതായും സൂരജ് പറയുന്നു. ഒരു തരം ടൈപ്പ് കാസ്റ്റിംഗ് നല്ല രീതിയിൽ നടക്കുന്ന ഒരിടമാണ് സിനിമ. ഇത് പക്ഷെ ആരുടയും തെറ്റല്ല ചില പ്രത്യേക കഥാപാത്രങ്ങൾ ചിലർ അഭിനയിച്ചു ഫലിപ്പിച്ചാൽ പിന്നീടങ്ങോട്ടു അത്തരം കഥാപത്രങ്ങൾ പ്ലാൻ ചെയ്യുമ്പോൾ പല സംവിധായകരുടെയും മനസ്സിൽ ആ നടന്മാരെ തന്നെയാകും ഓർമ്മവരിക.

അതിഗംഭീരമായ അഭിനയ കഴിവ് ഉണ്ടായിട്ടും സിനിമയുടെ തുടക്കം മുതൽ പ്രായമായ കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയ തിലകനും, നെടുമുടി വേണുവും, കെപിഎസി ലളിതയും, കവിയൂർ പൊന്നമ്മയും എല്ലാവരും എല്ലാം ഇത്തരം ടൈപ്പ് കാസ്റ്റിംഗിൽ പെട്ടുപോയവർ ആണെന്നും, പിന്നീടങ്ങോട്ട് അവരെ തേടിയെത്തിയതും അത്തരം കഥാപാത്രങ്ങൾ ആയിരുന്നു, ഒരു നായകനോ നായികയോ ആകാൻ അവർക്ക് സാധിച്ചിരുന്നില്ല, എന്റെ കാര്യത്തിലും ഇത്തരം ഒരു അപകടം പതിയിരുന്ന ഒരപകടമാണ് മമ്മൂട്ടി സൂചിപ്പിച്ചത്. തനിക്കു പ്രീയപ്പെട്ടവരെ മമ്മൂട്ടി എത്രത്തോളം കെയർ ചെയ്യുന്ന എന്നതിന് ഇതിലും വലിയ ഉദാഹരണമാണ് വേണ്ടത് എന്നും സുരാജ് ചോദിക്കുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *