
‘തിലകന്റെയും നെടുമുടിയുടെയും അവസ്ഥ അറിയാമല്ലോ’, ഇത് ഇവിടെ വെച്ച് നിർത്തുന്നതായിരിക്കും നിനക്ക് നല്ലത് എന്ന് മമ്മൂക്ക എന്നോട് പറഞ്ഞു ! സുരാജ് വെഞ്ഞാറമൂട് പറയുന്നു !
ഇന്ന് മലയാളത്തിന് പുറമെ തമിഴിലും വളരെ ശ്രദ്ധ നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രി കലാരംഗത്ത് കൂടി സിനിമയിൽ എത്തി ചെറിയ വേഷങ്ങളിൽ കൂടി ഇന്ന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം വരെ വാങ്ങിയ ആളാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ കോമഡി വേഷങ്ങളിൽ ഒതുങ്ങി നിൽക്കാതെ തനറെ കഴിവ് എന്താന്നെന്ന് ശക്തമായ നിരവധി കഥാപത്രങ്ങളിലൂടെ അദ്ദേഹം കാണിച്ചുതന്നു. പേരറിയാത്തവർ എന്ന ചിത്രത്തിന് വേണ്ടി സുരാജിന് 2013 ലെ മികച്ച നടനുള്ള ദേശിയ പുരസ്കരം ലഭിച്ചിരുന്നത്. ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച സുരാജ് നായകനായും സഹ നടനായും, വില്ലനായും കൊമേഡിയനായും എല്ലാം സിനിമയിൽ ഒരുപോലെ തിളങ്ങി നിൽക്കുന്ന ആളാണ്..
എന്നാൽ ഒരു സമയത്ത്, അദ്ദേഹം ചെയ്ത സിനിമകളിൽ എല്ലാം പ്രായമായ കഥാപാത്രങ്ങൾ ആയിരുന്നു, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ഫൈനൽസ്, തീവണ്ടി, കുട്ടൻപിള്ളയുടെ ശിവരാത്രി അങ്ങനെ ഒരുപാട് ചിത്രങ്ങൾ.. അടുപ്പിച്ച് അച്ഛൻ വേഷങ്ങളാണ് ഒരുപാട് സുരാജ് ചെയ്‌തിരുന്നു. എന്നാൽ ഇത്തരത്തിൽ തുടർച്ചയായി പ്രായമായവരുടെ വേഷങ്ങൾ ചെയ്യുന്നത് തന്റെ കരിയറിൽ തന്നെ വലിയ അപകടം വരുത്തി വെക്കുമെന്നും കരിയർ മാറി മറിയുമെന്നും ലഭിക്കുന്ന കഥാപാത്രങ്ങളുടെ രീതികളൂം മാറുമെന്നും മെഗാ സ്റ്റാർ മമ്മൂട്ടി തനിക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് എന്ന് സുരാജ് തുറന്നു പറഞ്ഞിരുന്നു. പഴയ ആളുകളുടെ വേഷത്തിൽ അഭിനയിച്ചാൽ നെടുമുടിയും തിലകനും സംഭവിച്ചപോലെ ആകും നിന്റെ കരിയറും എന്ന് മമ്മൂട്ടി പറഞ്ഞതായി സുരാജ് പറയുന്നു.

എന്നാൽ എന്നിലെ, കലാകാരനോടുള്ള ഇഷ്ടംകൊണ്ട് ഇക്ക പറഞ്ഞത് ഇങ്ങനെ, ആ വാക്കുകൾ ഇങ്ങനെ, തുടർച്ചയായി നീ ഇങ്ങനെ പ്രായമായവരുടെ വേഷങ്ങൾ ചെയ്തു നടന്നോ തിലകന്റെയും, നെടുമുടിയുടെയും ഒക്കെ അവസ്ഥ അറിയാമല്ലോ ഇല്ലേ…. ചെറുപ്പത്തിൽ തന്നെ വലിയ കഥാപാത്രങ്ങൾ ചെയ്തു പക്ഷേ, ഇല്ല ഇക്ക, ഇനി ഞാൻ ഇത് കൊണ്ട് ഈ പരുപാടി ഇവിടെ വെച്ച് നിർത്തുകയാണ് എന്ന് താൻ മമ്മൂട്ടിയോട് പറഞ്ഞതായും സൂരജ് പറയുന്നു. ഒരു തരം ടൈപ്പ് കാസ്റ്റിംഗ് നല്ല രീതിയിൽ നടക്കുന്ന ഒരിടമാണ് സിനിമ. ഇത് പക്ഷെ ആരുടയും തെറ്റല്ല ചില പ്രത്യേക കഥാപാത്രങ്ങൾ ചിലർ അഭിനയിച്ചു ഫലിപ്പിച്ചാൽ പിന്നീടങ്ങോട്ടു അത്തരം കഥാപത്രങ്ങൾ പ്ലാൻ ചെയ്യുമ്പോൾ പല സംവിധായകരുടെയും മനസ്സിൽ ആ നടന്മാരെ തന്നെയാകും ഓർമ്മവരിക.
അത്തരത്തിൽ അസാധ്യമായ, അഭിനയ മികവ് ഉണ്ടായിട്ടും സിനിമയുടെ തുടക്കം മുതൽ പ്രായമായ കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയ തിലകനും, നെടുമുടി വേണുവും, കെപിഎസി ലളിതയും, കവിയൂർ പൊന്നമ്മയും എല്ലാവരും എല്ലാം ഇത്തരം ടൈപ്പ് കാസ്റ്റിംഗിൽ പെട്ടുപോയവർ ആണെന്നും, പിന്നീടങ്ങോട്ട് അവരെ തേടിയെത്തിയതും അത്തരം കഥാപാത്രങ്ങൾ ആയിരുന്നു, ഒരു നായകനോ നായികയോ ആകാൻ അവർക്ക് സാധിച്ചിരുന്നില്ല, എന്റെ കാര്യത്തിലും ഇത്തരം ഒരു അപകടം പതിയിരുന്ന ഒരപകടമാണ് മമ്മൂട്ടി സൂചിപ്പിച്ചത്. തനിക്കു പ്രീയപ്പെട്ടവരെ മമ്മൂട്ടി എത്രത്തോളം കെയർ ചെയ്യുന്ന എന്നതിന് ഇതിലും വലിയ ഉദാഹരണമാണ് വേണ്ടത് എന്നും സുരാജ് ചോദിക്കുന്നു
Leave a Reply