
സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു ! ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല ! സംഘം ഏതറ്റം വരെയും പോകുമെന്ന് അറിയാം ! കുറിപ്പുമായ്
ഇപ്പോൾ വാർത്തകളിൽ നിറയുന്നത് സുരേഷ് ഗോപിയാണ്. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനത്തേക്കാണ് അദ്ദേഹത്തെ പോസ്റ്റ് ചെയ്തത്. എന്നാൽ തന്നോട് ആലോചിക്കാതെ പാർട്ടി എടുത്ത ഈ തീരുമാനത്തിൽ അദ്ദേഹത്തിന് അതൃപ്തി ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ രംഗത്ത് കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു സുരേഷ് ഗോപി. അതുകൊണ്ട് തന്നെ ഈ സ്ഥാനം ഒരുപക്ഷെ തന്റെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന രീതിയിൽ അദ്ദേഹവും അണിയായികളും ആകുലപ്പെടുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു.
എന്നാൽ ഇപ്പോഴിതാ ഇതിനെതിരെ സംരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ പദവി നല്‍കിയതില്‍ സുരേഷ് ഗോപിയ്ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ കള്ളക്കഥകളെന്നാണ് അദ്ദേഹം പറയുന്നത്. തൃശൂരില്‍ സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നും സുരേന്ദ്രന് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചത്. സുരേഷ് ഗോപി വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്ത് കഴിഞ്ഞെന്നും അത് തടയാനാകില്ലെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, “ബഹുമാന്യനായ സുരേഷ് ഗോപിയുടെ പേരും പറഞ്ഞ് രാവിലെ മുതൽ മലയാളം ചാനലുകൾ എന്തെല്ലാം വൃത്തികേടുകളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. തുടങ്ങിയത് പതിവുപോലെ ‘അതേ’ചാനൽ. പിന്നെ കാക്കക്കൂട്ടം പോലെഎല്ലാവരും ചേർന്ന് ആക്രമണം. ഒരു വാർത്ത കൊടുക്കുന്നതിനു മുൻപ് വസ്തുത എന്തെന്നെങ്കിലും പരിശോധിക്കാനുള്ള ബാധ്യതയില്ലേ ഇത്തരക്കാർക്ക്.
ഇത് ഒരു കോ,ൺഗ്രസ്സ് അജണ്ടയാണ്. പാലാക്കാരനായ ഒരു കോൺഗ്രസ്സുകാരനാണ് ആദ്യം ഇത് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിടുന്നത്. ‘അതേ’ചാനലിലെ കോൺഗ്രസ്സ് ഏജന്റായ റിപ്പോർട്ടറാണ് ആദ്യം ഇത് ബ്രേക്ക് ചെയ്യുന്നത്. തൃശ്ശൂരിൽ പ്രതാപന്റെ വിജയം ഉറപ്പുവരുത്താൻ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങൾ. ഇനിയും ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കും. അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകൾ. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ല” എന്നും സുരേന്ദ്രൻ കുറിച്ചു.
Leave a Reply