മുല്ലപ്പെരിയാർ പൊട്ടിയാൽ ആര് ഉത്തരം പറയും ! ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്

മലയാള സിനിമയുടെ സൂപ്പർ സ്റ്റാറും കേന്ദ്ര സഹമന്ത്രി കൂടിയായ സുരേഷ് ഗോപി ഇപ്പോഴിതാ മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് ആശങ്ക ഉയർത്തികൊണ്ട് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഇനി നമ്മുടെ മുന്നിൽ നിൽക്കുന്നത് മുല്ലപ്പെരിയാർ ആണ്. ഫെയ്സ്ബുക്കിൽ ഇതിനെ കുറിച്ച് വലിയ തരത്തിലുള്ള ചർച്ചകൾ ആണ് നടക്കുന്നത്. പൊട്ടും, പൊട്ടില്ലായിരിക്കും.

ഹൃ,ദയത്തിൽ ഇ,ടി,മുഴക്കം പോലെയാണ് മുല്ലപ്പെരിയാർ ഇപ്പോൾ നിൽക്കുന്നത്. ഡാം പൊട്ടിയാൽ ആര് ഉത്തരം പറയും, കോടതികൾ ഉത്തരം പറയുമോ, കോടതികളിൽ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങൾ കൈപറ്റി ആ തിരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയിൽ കൊണ്ടുപോകുന്നവർ ഉത്തരം പറയുമോ, എന്താണ് ഇതിന്റെ ഒരു അനന്തരഫലം. നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ സാധിക്കില്ല. സുരേഷ് ഗോപി പറഞ്ഞു.

വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിനു ശേഷമാണ് ഇപ്പോൾ മുല്ലപെരിയാർ ആശങ്ക എല്ലാവരിലും ഉണ്ടയത്. അതിനിടെ മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഏകദിന ഉപവാസ സമരവുമായി ഡാം സമരസമിതി. ഉപ്പുതറ ചപ്പാത്തിലാണ് ഡാം സമര സമിതി ഉപവാസ സമരം നടത്തിയത്. പുതിയ ഡാം വേണമെന്നാണ് ഇവർ ആവശ്യം ഉന്നയിക്കുന്നത്. സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ ആണ് നടക്കുന്നത്. നിരവധി പരിസ്ഥിതി പ്രവർത്തകർ വിഷയത്തിൽ രംഗത്തെത്തിയിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *