അടുത്ത ജന്മത്തിലും ഭാര്യയായി രാധിക ഉണ്ടാകണം എന്നാണ് പ്രാർത്ഥന ! പലവിധ അസംതുലനാവസ്ഥയെ തരണം ചെയ്താണ് അവൾ കുടുംബം നോക്കിയത് ! സുരേഷ് ഗോപി പറയുമ്പോൾ !

സുരേഷ് ഗോപി ഇന്ന് വളരെ തിരക്കുള്ള ഒരു പൊതുപ്രവർത്തകൻ കൂടിയാണ്, രാഷ്ട്രീയപരമായി അദ്ദേഹം ഏറെ വിമർശനങ്ങൾ നേരിടാറുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നവയാണ്. ഇപ്പോഴിതാ അദ്ദേഹം തന്റെ ഭാര്യ രാധികയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. രാധികയാണ് എന്റെ ജീവിതത്തിലെ ഭാഗ്യം. അടുത്ത ജന്മത്തിലും അവൾ തന്നെ എന്റെ ജീവിത സഖിയായി വരണമെന്നാണ് എന്റെ പ്രാർത്ഥന.

ഞാൻ ചെയ്ത പുണ്യമാണ് അവളെ എനിക്ക് കിട്ടിയത്. അടുത്തിടെ നടൻ  ജോയ് മാത്യു ഭാര്യക്ക് 50000 രൂപ ശമ്പളം കൊടുക്കുന്ന വാർത്ത ഞാൻ കണ്ടപ്പോൾ എനിക്ക് സങ്കടമായി എന്റെ ഭാര്യ അതിനു സമ്മതിക്കാഞ്ഞതിനു. അടുത്തമാസം മുതൽ അഞ്ചുലക്ഷം വരെ ഞാൻ അവൾക്ക് ശമ്പളം കൊടുക്കും.  മക്കളെ വിവാഹം കഴിപ്പിക്കാൻ ഉള്ള അവസ്ഥയിലേക്ക് എത്തിച്ചത് രാധികയാണ്. ഞാൻ നാടുനീളം സിനിമ ചെയ്തു നടന്നപ്പോൾ അവളാണ് കുടുംബം നോക്കിയത്. പലവിധ അസംതുലനാവസ്ഥയെ തരണം ചെയ്താണ് അവൾ കുടുംബം നോക്കിയത്.

സത്യത്തിൽ ജനങ്ങൾക്ക് എന്നെക്കാളും ഇഷ്ടം അവളോടും ആ വീടിനോടുമായിരുന്നു, ഞാൻ ഇത്രയും കാലം കൊടുക്കാതിരുന്നതെല്ലാം അവൾക്ക് ഇനി ശമ്പളമായി ഞാൻ കൊടുക്കും. എന്റെ സ്വത്തിന്റെ പാതി പാതി അവളുടെ പേരിലാണ്. അങ്ങനെയാണ് ഞാൻ രെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു. അതുപോലെ മകളുടെ വിവാഹ ഒരുക്കങ്ങൾ എല്ലാം വളരെ ആസ്വദിച്ചാണ് ഞാൻ ചെയ്യുന്നത്. ഒരുപാട് ദിവസത്തെ പരിപാടി ഒന്നുമില്ല, പണ്ടുകാലത്ത് ആർഭാടവിവാഹത്തിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ നമ്മൾ മകന്റെയോ മകളുടെയോ വിവാഹം നടത്തുമ്പോൾ ഒരു മാർക്കറ്റ് കൂടിയാണ് ഉണരുന്നത്. അവർക്കും അതിന്റെ ഗുണങ്ങൾ ലഭിക്കുന്നു. പലർക്കും പല രീതിയിൽ ഒരു വിവാഹം സഹായം ആകുമെന്നും, മകളുടേതും ആർഭാട വിവാഹം ആയിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

വളരെ പണ്ട് മുതൽ തന്നെ എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണം എന്ന രീതി ഞാൻ തീരുമാനിച്ചിരുന്നതാണ്, പക്ഷെ ഇപ്പോൾ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാൻ നോക്കണം. ദൈവം എന്നെ സമ്മതിക്കുന്ന തരത്തിൽ ഞാൻ ആ വിവാഹം നടത്തും. പണ്ടൊക്കെ ആർഭാട കല്യാണത്തിനു ഞാൻ എതിരായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി പണം ഉള്ളവൻ മക്കളുടെ വിവാഹം ആർഭാടം ആകുമെന്ന്. ഞാൻ പണം ഉള്ളവനല്ല എന്നെക്കൊണ്ട് ആകുംപോലെ നടത്തും എന്നും അദ്ദേഹം പറയുന്നു. .

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *