
സുരേഷ് ഗോപിക്ക് ഇന്ന് 66 മത് ജന്മദിനം ! മലയാള സിനിമയുടെ ആദ്യ സുപ്രീം സ്റ്റാർ ! സുരേഷ് ഗോപിയുടെ സിനിമക്ക് വേണ്ടി വിതരണക്കാർ കാത്തുനിന്ന ഒരു കാലം ! കേന്ദ്രമന്ത്രിക്ക് ആശംസകളുമായി ആരാധകർ !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് ഇന്ന് 66 മത് ജന്മദിനമാണ്, ഇന്ന് അദ്ദേഹം പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര-സഹ മന്ത്രി കൂടിയാണ്. അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത് നിരവധി പേരാണ്, കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗവും 2016 മുതൽ 2021 വരെ രാഷ്ട്രപതിയുടെ നിർദേശപ്രകാരം കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്ന സുരേഷ് ഗോപി ഇപ്പോൾ തന്റെ രാഷ്ട്രീയവും സിനിമ ജീവിതവും ഒരുപോലെ കൊണ്ടുപോകുകയാണ്.
1958 ജൂൺ 26 ന് ജ്ഞാനലക്ഷ്മിയുടേയും ഗോപിനാഥൻ പിള്ളയുടേയും മകനായി കൊല്ലം ജില്ലയിൽ ജനനം. സുഭാഷ്, സുനിൽ, സനൽ എന്നിവർ സഹോദരങ്ങൾ. അച്ഛൻ ഗോപിനാഥൻപിള്ള സിനിമ വിതരണക്കമ്പനി നടത്തിയിരുന്നു. 1965-ൽ ഏഴാമത്തെ വയസിൽ കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച് കൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് തുടക്കം കുറിച്ചത്. സുരേഷ് ഗോപിയെ കുറിച്ച് മുമ്പൊരിക്കൽ നിർമാതാവ് കൂടിയായ ഖാദർ ഹാസൻ പറയുന്നത്. അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ….
ഒരു കാലഘട്ടത്തിൽ സുരേഷ് ഗോപിയുടെ ചിത്രങ്ങൾ മറ്റു ഭാഷകളിൽ വലിയ വിജയം നേടിയിരുന്നു. ഒരു സമയത്ത് കേരളത്തിൽ അല്ലു അർജുൻ സിനിമകൾ പോലെ ആയിരുന്നു ആന്ധ്രയിൽ സുരേഷ് ഗോപിയുടെ സിനിമയ്ക്കുള്ള വാല്യൂ. നമ്മൾ ഇന്ന് ഈ കാണുന്ന പോലെ മലയാളത്തിലെ ആക്ഷൻ സിനിമകളുടെ മാർക്കറ്റ് വാല്യൂ കൂടാൻ കാരണം സുരേഷ് ഗോപിയാണ്.

ഒരു വിഷുക്കാലത്ത് റിലീസ് ചെയ്ത ‘കമ്മീഷണർ’ കേരളത്തിൽ തരംഗം സൃഷ്ടിച്ചു വൻ വിജയം ആയപ്പോൾ അതിന്റ തെലുങ്കു, തമിഴ് ഡബ്ബ് പതിപ്പുകൾ ഇറങ്ങുകയും, ആ രണ്ടു പതിപ്പുകളും വിതരണക്കാരെ പോലും അമ്പരപ്പിച്ചു കൊണ്ട് അഭൂതപൂർവമായ വിജയം വരിക്കുകയും ചെയ്തു. തെലുങ്ക് വേർഷൻ ‘പോലിസ് കമ്മീഷണർ’ ആണ് ഏറ്റവും വലിയ വിജയം ആയത്. ആന്ധ്രയിലുടനീളം 100 ദിവസത്തിന് മുകളിൽ ഓടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
അതുപോലെ അദ്ദേഹത്തിന്റെ ‘ഏകലവ്യൻ’ എന്ന സിനിമ ‘സിബിഐ ഓഫീസർ’ എന്ന പേരിൽ തെലുങ്കിലും തമിഴിലും റിലീസ് ആയി. ഈ ചിത്രത്തിലൂടെയാണ് ആന്ധ്രയിൽ സുരേഷേട്ടന് ‘സുപ്രീം സ്റ്റാർ’ എന്ന പദവി നേടുന്നത്. മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാൻ ആദ്യ ദിനം ഹൈദരാബാദിലും വിശാഖപട്ടണത്തും തടിച്ചു കൂടിയ പുരുഷാരം അക്ഷരാർത്ഥത്തിൽ പല വമ്പന്മാരേയും ഞെട്ടിച്ചിരുന്നു.
അന്നത്തെ മുൻനിര പാൻ ഇന്ത്യൻ താരങ്ങളായിരുന്ന, രജനി കമൽ എന്നിവർക്ക് ഒപ്പം മലയാളത്തിൽ നിന്നും മത്സരത്തിന് സുരേഷ് ഗോപിയുടെ ചിത്രങ്ങളും ഉണ്ടായിരുന്നു, അന്ന് അവിടുത്തെ വമ്പൻ നിർമ്മാതാക്കൾ വരെ സുരേഷ് ഗോപി ചിത്രങ്ങൾക് വേണ്ടി കടുത്ത മ,ത്സരം വരെ തുടങ്ങി. തക്ഷശില എന്ന മലയാള ചിത്രം ഷൂട്ട് തുടങ്ങുന്നതിനു മുന്നേ തന്നെ തെലുങ്ക്, തമിഴ് റൈറ്സ് വിറ്റു പോയത് അക്കാലത്തു വലിയ വാർത്ത ആയിരുന്നു. കാശ്മീരം, ന്യൂഡൽഹി എന്ന പേരിൽ വൻ വിജയം ആയിരുന്നു. അതുപോലെ മറ്റൊരു വൻ വിജയം ആയിരുന്നു ‘ ഹൈവേ’ എന്ന ചിത്രം. റിലീസിനു മുന്നേ തന്നെ ആന്ധ്രയിൽ വൻ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഹൈവേ എന്നും അദ്ദേഹം പറയുന്നു.
Leave a Reply