
സർക്കാരിനെ വിശ്വസിച്ച കലാകാരന് കിടപ്പാടം പോകുമെന്ന ഘട്ടത്തിൽ കൈത്താങ്ങായി സുരേഷ് ഗോപി ! കൈയ്യടിച്ച് ആരാധകർ !
സുരേഷ് ഗോപി എന്ന നടനെ മാത്രമല്ല നമ്മൾ മലയാളികൾ കണ്ടത് അദ്ദേഹത്തിലെ ഒരു നല്ല മനുഷ്യനേയും കണ്ടു, വ്യക്തി പരമായി അദ്ദേഹത്തെ ആരാധിക്കുന്നവരാണ് കൂടുതൽ പേരും. സാധാരണക്കാരുടെ കഷ്ടപ്പാടുകൾ ശ്രദ്ധയിൽ പെട്ടാൽ അവിടേക്ക് സഹായവുമായി എത്തുന്ന അദ്ദേഹത്തിന്റെ പല പ്രവർത്തികളും ഏറെ അഭിനന്ദനം അർഹിക്കുന്നവയാണ്. ഇപ്പോഴിതാ അത്തരത്തിൽ തന്റെ ശ്രദ്ധയിൽ പെട്ട ഒരു സങ്കടത്തിന് പരിഹാരവുമായി ഓടിയെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
കായംകുളത്ത് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മത്സ്യകന്യക ശിൽപം ശില്പി ജോൺസ് കൊല്ലകടവ് ഇപ്പോൾ വലിയൊരു ദുഖത്തിലാണ്. ഈ ശിൽപ്പം പൂർത്തിയാക്കാൻ സർക്കാർ കൊടുത്ത പണം തികയാതെ വന്നതോടെ അദ്ദേഹം തന്റെ സ്വന്തം വീടും വസ്തുവും ബാങ്കിനു പണയം വെച്ച് 3 ലക്ഷത്തി 60000 രൂപ കണ്ടെത്തിയാണ് ജോൺസ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ശില്പിയ്ക്ക് പണം ഉടൻ നൽകാമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഒടുവിൽ സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ ശില്പിയെ തേടിയെത്തിയത് ജപ്തി നോട്ടീസ് ആയിരുന്നു.

സർക്കാർ വാക്ക് വെറും പാഴ് വാക്ക് ആയപ്പോൾ അദ്ദേഹത്തിന് നഷ്ടമാകാൻ പോകുന്നത് സ്വന്തം കിടപ്പാടം തന്നെയാണ്. എന്നാൽ ഈ വിഷയം ട്വൻറി ഫോർ വാർത്തയാക്കിയതോടെയാണ് വിഷയത്തിൽ സുരേഷ് ഗോപിയുടെ ഇടപെടൽ ഉണ്ടായിരിക്കുകയാണ്. ആ തുക അടച്ച് അദ്ദേഹത്തെ ജപ്തിയിൽ നിന്നും ഒഴിവാക്കാൻ സഹിയ്യിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിൽപി ജോൺസ് കൊല്ലകടവ് പെരുവഴിയിൽ ആകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് വാർത്തയായതോടെ സുരേഷ് ഗോപിയെ അഭിനന്ദിച്ചും അതേസമയം സർക്കാരിനെ വിമർശിച്ചും നിരവധി പേര് രംഗത്ത് വന്നിരുന്നു. ഇതിന് മുമ്പും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകൾ കാരണം ഉണ്ടായ സാധാരണക്കാരുടെ പല ബാധ്യതകളും സുരേഷ് ഗോപി ഏറ്റെടുത്തിയിരുന്നു. സഹകരണ സംഘങ്ങളിൽ കൂടി പണം നഷ്‌ടമായ പലരെയും അദ്ദേഹം സഹായിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ നല്ല മനസിന് നന്ദി പറയുകയാണ് ഇപ്പോൾ ആരാധകർ. കട ബാധ്യതയിലായ 3 ലക്ഷത്തി 60000 അടക്കും ! നല്ല മനസിന് കൈയ്യടി
Leave a Reply