
‘കെ റെയിൽ നടക്കില്ല’, അത് കേരളത്തിന് ആവിശ്യമില്ല ! ‘രണ്ട് ലൈനുകൾ കൂടി നിർമിക്കാൻ കേന്ദ്രം തയ്യാർ’ ! ഗുരുക്കന്മാരുടെ അനുഗ്രഹം തേടി സുരേഷ് ഗോപി !
കേരളത്തിൽ ഒരു സമയത്ത് വലിയ വിവാദമായി മാറിയ കെ റെയിൽ എന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ കുറിച്ച് ഇപ്പോഴിതാ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, കെ റെയിൽ കേരളത്തിന് ആവശ്യമില്ലെന്ന് സുരേഷ് ഗോപി. വ്യക്തിയെന്ന നിലയിൽ കെ റെയിൽ ആവശ്യമില്ല. ഒരു പ്രളയത്തിന്റെ അനുഭവം മുന്നിലുണ്ടാകണം. നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകൾ കൂടി നിർമിക്കാൻ കേന്ദ്രം തയ്യാറാണെന്നും സുരേഷ് ഗോപി പറഞ്ഞു.
മന്ത്രി സ്ഥാനം ലഭിച്ച ശേഷം അദ്ദേഹം തന്റെ ഗുരുക്കന്മാരുടെ അനുഗ്രം തേടിയുള്ള യാത്രയിലാണിപ്പോൾ, അത്തരത്തിൽ തൃശൂര്‍ പൂങ്കുന്നം മുരളീ മന്ദിരത്തില്‍ കെ കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കേരളത്തിന് കെ റെയില്‍ ആവശ്യമില്ലെന്നാണ് തന്റെ വ്യക്തിപരമായ നിലപാട്. ആവശ്യമായ സൗകര്യം നമുക്കുള്ളപ്പോള്‍ ജനദ്രോഹവും പ്രകൃതി ദ്രോഹവും എന്തിന് അടിച്ചേല്‍പിക്കണമെന്നും സുരേഷ് ഗോപി ചോദിക്കുന്നു.

അതുപോലെ അദ്ദേഹം മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കുറിച്ചും സംസാരിച്ചു, ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവാണെന്ന് സുരേഷ് ഗോപി പറയുകയും, എന്നാൽ അത് വലിയ ചർച്ചകൾക്ക് കാരണമായതോടെ ഇന്ദിരാഗാന്ധി ഭാരതത്തിന്റെ അല്ല കോൺഗ്രസിന്റെ മാതാവാണെന്നും സുരേഷ് ഗോപി തിരുത്തി പറഞ്ഞിരുന്നു, അതുപോലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരനെ ധൈര്യശാലിയായ ഭരണാധികാരിയെന്നും സുരേഷ് ഗോപി വിശേഷിപ്പിച്ചു. ഇരുവരും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന വ്യക്തികളാണെന്നും സുരേഷ് ഗോപി പറയുന്നു. കരുണാകരനും സി.പി.എം. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുമാണ് തന്റെ രാഷ്ട്രീയഗുരുക്കന്മാരെന്ന് പറഞ്ഞ സുരേഷ് ഗോപി, ഇരുനേതാക്കളും തന്റെ രാഷ്ട്രീയജീവിതത്തില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
Leave a Reply