
32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ് ! മറ്റൊന്നിനും നികത്താൻ കഴിയാത്ത നഷ്ടം !
സുരേഷ് ഗോപി എന്ന നടനെയും അദ്ദേഹത്തിലെ ആ വ്യക്തിയെയും എല്ലാവരും ഇഷ്ടപെടുന്നു. അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ വിമര്ശിക്കപെടാറുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. സഹായം തേടി നിരവധിപേരാണ് അദ്ദേഹത്തെ ആശ്രയിക്കുന്നത്. തന്റെ കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരാളുകൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യ മകൾ ലക്ഷ്മി അകാലത്തിൽ അദ്ദേഹത്തെ വിട്ടുപിരിഞ്ഞു പോയതാണ്. ആദ്യ മകളുടെ വേര്‍പാടിന്ന് നിന്നും അദ്ദേഹം ഇതുവരെയും കരകയറിയിട്ടില്ല.
അടുത്തിടെ അദ്ദേഹം തന്റെ മകളെ കുറിച്ച് വളരെ ഇമോഷനായി പറഞ്ഞ ആ വീഡിയോ ഇപ്പോൾ വീണ്ടും വൈറലായി മാറുകയാണ്. അദ്ദേഹത്തിന്റെ ആ വാക്കുകൾ കണ്ണുനിറയാതെ കണ്ടിരിക്കാൻ കഴിയില്ല എന്നാണ് ആരാധകർ പറയുന്നത്. അവതാരകയുടെ പേര് ലക്ഷ്മി എന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം തന്റെ മകളെ കുറിച്ച് പറഞ്ഞത്. എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്. 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും.
ഒരു നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്റെ ക,രിയറില്‍ ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചയാളാണ് ലക്ഷ്മിയെന്ന് പറഞ്ഞ് കരയുകയായിരുന്നു സുരേഷ് ഗോപി. കണ്ണ് നനയിപ്പിക്കുന്ന വീഡിയോ എന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. നിരവധി പേരാണ് അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന വാക്കുകൾ പങ്കുവെക്കുന്നത്. ഇതിനുമുമ്പും അദ്ദേഹം മകളുടെ ഓർമകൾ പങ്കുവെച്ചിരുന്നു. തന്റെ ആ മകളുടെ പേരിൽ അദ്ദേഹം നടത്തുന്ന ചാരിറ്റബിൾ ട്രസ്റ്റ് ന്റെ പേരിൽ ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് കമന്റുകളായി നിരവധി പേരാണ് എത്തുന്നത്, ഇങ്ങനെയൊരു അച്ഛന്റെ മകളായി ജനിച്ചു എന്നതാണ് ലക്ഷ്മി ചെയ്ത പുണ്യം. ഹൃദയം കൊണ്ട് സ്നേഹിക്കുന്ന, സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരച്ഛന്. ആ കണ്ണുനിറഞ്ഞ് കണ്ടപ്പോള്‍ വല്ലാത്തൊരു വിങ്ങല്‍ മനസിന്. എന്റെ കണ്ണും നിറഞ്ഞു, വല്ലാതെ സങ്കടം തോന്നിയെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍.
അതുപോലെ മക്കളായ ഗോകുലിനെ കുറിച്ചും മാധവിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഗോകുൽ എന്നെ ഒരു സൂപ്പർ സ്റ്റാർ ആയിട്ടാണ് കാണുന്നത്, അവന് ഭയങ്കര ബഹുമാനമാണ്, എന്നാൽ ബാക്കിയെല്ലാം എന്റെ തലയിൽ കയറി നിറങ്ങുകയാണ്. മക്കളുടെ അടുത്ത് സ്ട്രിക്ടായ അച്ഛനല്ല ഞാന്‍. എല്ലാ സ്വാതന്ത്ര്യവും കൊടുക്കാറുണ്ട്. മാധവ് എന്നെ കൂട്ടുകാരനെപ്പോലെയാണ് കാണുന്നത്. ഇനി അവൻ എപ്പോഴാ എന്നെ അളിയാ എന്ന് വിളിക്കുന്നത് പോലും എനിക്കറിയില്ല. പെണ്മക്കള്ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഒരു മകള്‍ അത് ശരിക്കും ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
Leave a Reply