എല്ലാവരും അകറ്റി നിർത്തിയ ആ കുഞ്ഞുങ്ങളെ ഞെഞ്ചോട് ചേർത്ത് നിർത്തി അദ്ദേഹം പറഞ്ഞ ആ വാക്കുകൾ ! അവർക്ക് ഒരു പുതു ജീവിതമാണ് അദ്ദേഹം നൽകിയത്

മലയാളികളുടെ അഭിമാനമാണ് സുരേഷ് ഗോപി. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു വലിയ മനസിന്റെ ഉടമ കൂടിയാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. രാഷ്ട്രീയ പരമായി പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കാരുണ്യ  പ്രവർത്തികളെ ഏവരും ഒരേ മനസോടെയാണ് അംഗീകരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ തന്റെ ശബ്ദം പോരാ എന്നു പറഞ്ഞു ഡബ്ബിങ്ങിൽ നിന്ന് ഒഴിവാക്കപെട്ടു ഇന്ന് മലയാള സിനിമയിൽ ഏറ്റവും മികച്ച ശബ്ദത്തിന് ഉടമ.

എണ്ണിയാലും തീരാത്ത ജീവനുള്ള എത്രയോ കഥാപാത്രങ്ങൾ…   ഏകലവ്യനിലെ മാധവനായി മാഫിയ ലെ രവി ശങ്കർ ആയി, മണിച്ചിത്രതാഴിലെ നകുലനായി, കാശ്മീരത്തിലെ ശ്യം ആയി, കളിയാട്ടത്തിലെ കണ്ണൻ പേരുമലയൻ കമ്മിഷണറിലെ ഭരത് ചന്ദ്രനായി യുവതുർക്കിയിലെ സിദ്ധാർത്താനായി, മഹാത്മായിലെ ദേവദേവൻ ആയി, ലേലത്തിലെ ചാക്കോച്ചി, ആയി സമ്മർ ഇൻ ബെതിലഹമിലെ ഡെന്നിസ്, പത്രത്തിലെ നന്ദഗോപാലായി, വഴുന്നോറിലെ കുട്ടപ്പായി ആയി ക്രൈം ഫയൽ ലെ ഇശോ പണിക്കർ ആയി എഫ് ഐ ർ ലെ മുഹമ്മദ്‌ സർക്കാറായി തേങ്കാശിപട്ടണത്തിലെ കണ്ണൻ ആയി സത്യമേവ ജയതയിലെ ചന്ദ്ര ചൂടനായി അങ്ങനെ നമ്മളെ ഒരുപാട് കഥാപാത്രങ്ങളിൽ കൂടി വിസ്‍മയിപ്പിച്ച പ്രതിഭ.

ഒരിക്കലൂം മറക്കാൻ കഴിയാത്ത ശക്തമായ തീപ്പൊരി ഡയലോഗുകൾ കൊണ്ടും വാക്കുകളിലുടെ കോരി തരിപ്പിച്ചും അഴിഞ്ഞാടിയ ആക്ഷൻ കിങ്.ഒരിക്കല്‍ സുരേഷ് ഗോപിയെ കുറിച്ച് ജയറാം പറയുകയുണ്ടായി ” ആ തോക്കെടുക്കാന്‍ മലയാള സിനിമയില്‍ പിന്നീടൊരു നടന്‍ വന്നിട്ടില്ല” എന്ന്. ശെരിയാണ് സുരേഷ് ഗോപിയെന്ന സൂപ്പര്‍ താരത്തെ വിശേഷിപ്പിക്കാന്‍ ആ വാക്കുകള്‍ ധാരാളമാണ്. പോലീസെന്നാല്‍ മലയാളികൾക്ക് സുരേഷ് ഗോപിയാണ്. ഏത് നടന്‍ പോലീസ് വേഷത്തില്‍ വന്നു നിന്നാലും സുരേഷ് ഗോപിയോളം വരില്ല.

എല്ലാത്തിലും ഉപരി അദ്ദേഹം ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾ നമ്മൾ ഒരിക്കലൂം മറക്കാൻ കഴിയില്ല, അതിനു ഏറ്റവും വലിയ ഉദാഹരണമാണ്, കൊട്ടിയുരിലെ സ്കൂളിൽ നിന്നും അക്ഷരയും അനന്തുവും HIV പോസിറ്റീവ് ആയതിന്റെ പേരിൽ സ്കൂൾ അഡ്മിഷൻ നിരസിച്ചപ്പോൾ അവിടെ പോയി ആ കുട്ടികളെ എടുത്തു ചേർത്തു പിടിച്ചു അവരുടെ കവിളിൽ ഉമ്മ നൽകി സുരേഷ് ഗോപി എന്ന മനുഷ്യൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു, ഈ കുട്ടികളെ നിങ്ങളുടേതായി കാണുക.. അവരെ തൊടുന്നതിലൂടെ നിങ്ങൾ HIV പോസിറ്റീവ് ആകുകയില്ല. ശേഷം അവർക്ക് ലഭിച്ചത് ഒരു പുതു ജീവിതമാണ്.

അതുമാത്രമല്ല ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ഉണ്ടായിരുന്ന കാസർഗോഡ് ജില്ലയിൽ 25ലക്ഷം രൂപ വിലമതിക്കുന്ന വെന്റിലേറ്ററുകളും മൊബൈൽ xray യൂണിറ്റും ആണ് സുരേഷ് ഗോപി നൽകിയത്.. അങ്ങനെ എത്ര എത്ര കഥകൾ ഉണ്ട് ഈ മനുഷ്യന് പിറകിൽ. സഹായം ചോദിച്ചു എത്തുന്നവരെ രണ്ടു കയ്യും നീട്ടി സ്വികരിച്ചു സഹായം നൽകുന്ന മനുഷ്യൻ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *