
മറുനാടന് ഒരു പ്രതിസന്ധിയും ഉണ്ടാകില്ല ! ചാനലിന് പൂർണ്ണ പിന്തുണയുമായി സുരേഷ് ഗോപി ! ആ ഒരൊറ്റ വാക്ക് ! നന്ദി പറഞ്ഞ് ആരാധകർ !
മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ സഹായങ്ങളിൽ കൂടി പുതു ജീവിതവും ജീവനും തിരികെ കിട്ടുന്ന നിരവധി പേരുടെ വാർത്ത നമ്മൾ ദിനം പ്രതി കേൾക്കുന്നതാണ്, കഴിഞ്ഞ ദിവസം കായംകുളത്ത് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മത്സ്യകന്യക ശിൽപം ശില്പി ജോൺസ് കൊല്ലകടവ് എന്ന ശില്പിയുടെ മൂന്ന് ലക്ഷത്തിൽ അറുപതിനായിരം രൂപ കട ബാധ്യത സുരേഷ് ഗോപി വീട്ടുകയും അദ്ദേഹത്തിന്റെ വീടിന്റെ പ്രമാണം തിരികെ എടുത്തുകൊടുക്കുകയുമായിരുന്നു.
അതുപോലെ ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഇടപെടലിൽ മറുനാടൻ മലയാളി എന്ന ചാനലിന് പുതു ജീവൻ ലഭിക്കാൻ പോകുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഏറെ സ്വീകാര്യതയുള്ള ചാനലുകളിൽ ഒന്നാണ് മറുനാടൻ മലയാളി. പക്ഷെ നിരവധി വിവാദങ്ങളും ഇവരുടെ ഒപ്പമുണ്ടായിരുന്നു. അടുത്തിടെ എം എ യൂസഫലിക്ക് രണ്ടാമതും വിവാഹം കഴിച്ചെന്നുള്ള വ്യാജവാര്‍ത്ത നല്‍കിയതില്‍ മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ നിയമനടപടി എടുത്തിരുന്നു.
ഇത് കൂടാതെ അടുത്തിടെ നടൻ പ്രിത്വിരാജിന്റെ വീട്ടിൽ ആദായനികുതി റെയ്‌ഡ് നടന്നു എന്ന പേരിൽ വ്യാജ വാർത്ത നൽകിയതിന്റെ പേരിൽ പ്രിത്വിരാജൂം ചാനലിനെതിരെ നിയമ നടപടി തുടങ്ങിയിരുന്നു. കൂടാതെ പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ ഇപ്പോൾ മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയ നിയമ കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസുകളിൽ പൊലീസ് റെയ്ഡ് നടത്തി തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു.

കൂടാതെ നാളെയാണ് അദ്ദേഹത്തിന്റെ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത്. ഇപ്പോഴിതാ ചാനലിന് ആശ്വാസമാകുകയാണ് സുരേഷ് ഗോപിയുടെ ഇടപെടൽ. മറുനാടൻ മലയാളിക്ക് ഉറച്ച പിന്തുണയുമായി നടൻ സുരേഷ് ഗോപി. ഇപ്പോൾ മറുനാടന് നേരിടുന്ന എല്ലാ വെല്ലുവിളികളും അതിജീവിക്കാനുള്ള ഊർജ്ജവുമായാണ് സൂപ്പർ താരം എത്തിയത്. പൊലീസ് റെയ്ഡിന് വിധേയരായ മറുനാടനിലെ വനിതകൾ അടക്കമുള്ള ജീവനക്കാർക്ക് പിന്തുണ അറിയിച്ചാണ് സുരേഷ് ഗോപി ബന്ധപ്പെട്ടത്. മറുനാടനിലെ മുതിർന്ന വനിതാ മാധ്യമ പ്രവർത്തകയെ ഫോണിൽ വിളിച്ചാണ് പ്രതിസന്ധികളെ തരണം ചെയ്ത് മറുനാടൻ കൂടുതൽ ശക്തരായി മുമ്പോട്ട് വരേണ്ടതിന്റെ പ്രസക്തി സുരേഷ് ഗോപി മുമ്പോട്ട് വച്ചത്.
മറുനാടന് ഇനി ഒരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നും എല്ലാത്തിനും കൂടെയുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പ് നൽകി. കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് അടക്കം സുരേഷ് ഗോപി ചോദിച്ചറിഞ്ഞു. എന്ത് പ്രയാസ ഘട്ടത്തിലും കൂടെയുണ്ടാകുമെന്നും മറുനാടനിലെ മാധ്യമ പ്രവർത്തകയായ രാഖിയെ ഫോണിൽ വിളിച്ചാണ് സുരേഷ് ഗോപി കാര്യങ്ങൾ അറിയിച്ചത്.
Leave a Reply