
‘സുരേഷ് ഗോപിക്ക് സംഭവിച്ചത് രണ്ടു ദു,ര,ന്തം’ ! പക്ഷെ മോഹന്‍ലാലിന് മനസ്സിലായി ആരോഗ്യത്തിന് നല്ലത് സ്വന്തം തട്ടകത്തില്‍ നില്‍ക്കുന്നതാണെന്ന് ! ടി.ജെ.എസ് ജോര്‍ജ് പറയുന്നു !!
മലയാള സിനിമയുടെ സൂപ്പർ സ്റ്റാറുകിൽ ഒരാളാണ് സുരേഷ് ഗോപി, ഏവർക്കും പ്രിയങ്കരൻ, ഒരുപാട് മികച്ച ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച അദ്ദേഹം ഇന്ന് ഒരു പൊതുപ്രവർത്തകൻ കൂടിയാണ്. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോട് ഏവർക്കും വളരെ ബഹുമാനമാണ്. എന്നാൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയ പരമായി അദ്ദേഹത്തോട് പലർക്കും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. എങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.
ഏതൊരു സങ്കടം വന്നാലും അല്ലെങ്കിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഓരോ മലയാളിയുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം അത് സുരേഷ് ഗോപിയുടേതാണ്, അദ്ദേഹത്തെ വിളിച്ചാൽ ഈ പ്രേശ്നത്തിന് ഒരു പരിഹാരം കാണാൻ സാധിക്കുമെന്ന് കരുതുന്നവരാണ് കേരളത്തിൽ കൂടുതൽ എന്നതിന് തെളിവാണ്, കഴിഞ്ഞ ദിവസം ഗൂഗിൾ പുറത്തുവിട്ട സെർച്ച് റിസൾട്ട്, അതായത് കഴിഞ്ഞ വർഷം മലയാളികൾ ഏറ്റവും കൂടുതൽ തവണ ഗൂഗിളിൽ തിരഞ്ഞത് അത് നടനും എം പിയുമായ സുരേഷ് ഗോപിയുടെ ഫോൺ നമ്പർ ആയിരുന്നു.
അത്രയും സ്വാധീനം അദ്ദേഹം ഓരോ മലയാളിയുടെയും മനസ്സിൽ നേടിയെടുത്തിട്ടുണ്ട് എന്നതിന്റെ തെളിവുകൂടിയാണത്. ഇതിനുമുമ്പ് മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോര്‍ജ്, മലയാളം വാരികയില്‍ എഴുതിയ ലേഖനത്തിൽ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമംങ്ങളിൽ വീണ്ടും വൈറലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ, നല്ലവനായ സുരേഷ് ഗോപിക്ക് രണ്ടു ദു,ര,ന്ത,മാ,ണ് സംഭവിച്ചത്. ഒന്ന്, ഘോരഘോരം ഡയലോഗടിച്ച് ആരെയും വിറപ്പിക്കാന്‍ അദ്ദേഹത്തിനുള്ള ആസക്തി കണ്ട് ലോകം അന്ധാളിച്ചു. രണ്ട്, പണ്ടൊരിക്കല്‍ ന,രേ,ന്ദ്ര,മോ,ദി എന്ന പും,ഗ,വ,നെ കണ്ടതു മുതല്‍ താന്‍ ഡല്‍ഹിയില്‍ മന്ത്രിയാകും, ആകണം എന്ന് സുരേഷ് ഗോപി തീരുമാനിച്ചു.

ഈ ലോക ജനതക്ക് ഒരു വലിയ ആനുകൂല്യം ചെയ്യുന്ന മട്ടിലാണ് ബി.ജെ.പി സുരേഷ് ഗോപിയെ ഗോദയിലിറക്കിയത്. താരസാമ്രാട്ട് ഇറങ്ങിയാല്‍ എതിരാളികള്‍ പമ്പ കടക്കുമെന്ന് എതിരാളികള്‍ പോലും വിശ്വസിച്ച മട്ടിലായിരുന്നു കാര്യങ്ങള്‍ നീങ്ങിയത്. അങ്ങനെ സുരേഷ് ഗോപി തൃശൂര്‍ എന്ന യു,ദ്ധ,ഭൂമിയിലിറങ്ങി. അര്‍ജുനന്റെ പുറകില്‍ ശ്രീകൃഷ്ണനെന്നപോലെ സുരേഷ് ഗോപിക്കു താങ്ങായി കാര്യവാഹക്മാര്‍ അണിനിരന്നു. തന്റേതായ ഭാഷയില്‍, സിനിമ സമ്മാനിക്കുന്ന സ്വാതന്ത്ര്യലഹരിയില്‍ അദ്ദേഹം ആജ്ഞാപിച്ചു: ‘തൃശൂര്‍ ഇങ്ങെടുക്കണം. പക്ഷെ അവരതു കൊടുത്തില്ല.
എന്നാൽ മലയാളിയുടെ സ്വഭാവം നേരത്തെ മനസ്സിലാക്കിയ ആളാണ് മോഹന്‍ലാല്‍. പുള്ളിക്കാരനും ഒരു കാലത്ത് അല്പം രാഷ്ട്രീയ മോഹങ്ങള്‍ ഉണ്ടായിരുന്നു. ചായിവ് കാര്യവാഹക്മാരുടെ വശത്തേക്കായിരുന്നു എന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ, ഒന്നും നടന്നില്ല. സ്വന്തം മാനം നോക്കി സ്വന്തം തട്ടകത്തില്‍ നില്‍ക്കുന്നതാണ് ആരോഗ്യത്തിനു നല്ലതെന്ന് ബുദ്ധിമാനായ മോഹന്‍ലാലിനു തോന്നി. അതുകൊണ്ട് താരമൂല്യത്തിനു കേടൊന്നും വരാതെ ‘ലാലേട്ടന്’ എന്ന, സ്നേഹവും ബഹുമാനവും തുല്യ അളവില്‍ ചേര്‍ത്ത വിളിയില്‍ ആനന്ദം കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ആ സ്നേഹവും ബഹുമാനവുമാണ് ഒരു പാര്‍ട്ടിയുടെ വക്താവായി മാറിയ സുരേഷ് ഗോപിക്കു നഷ്ടമായത്. മോഹിച്ച സ്ഥാനമാനങ്ങള്‍ കിട്ടിയുമില്ല. ഡബിള്‍ നഷ്ടമാണ് സംഭവിച്ചത് എന്നും
Leave a Reply