
‘എന്റെ അമ്മ സത്യം’! ഇനി ഞാൻ ഉറപ്പിച്ചു തൃശൂർ ഞാൻ എടുത്തിരിക്കും ! പ്ലാൻ ചെയ്തത് അല്ല, വിഷം ചേർക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പിന്നിൽ ! സുരേഷ് ഗോപി പറയുന്നു !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു., മാധ്യമപ്രവർത്തകയോട് മോശമായി പേരുമാറി എന്ന കാരണം കൊണ്ടാണ് അദ്ദേഹത്തെ ഏവരും വിമർശിക്കുന്നത്. ഇപ്പോഴിതാ തന്റെ ഗരുഡൻ എന്ന പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. രേഷേട്ടനെ ഞങ്ങൾ കാണുന്ന സമയം തൊട്ട് വളരെ സാധു ആയിട്ട് വളരെ ഷൈ ആയിട്ടുള്ള ഒരാൾ ആയിരുന്നു. പക്ഷെ ഇപ്പോൾ വളരെ ഗാംഭീര്യമായി സംസാരിക്കുന്ന തൃശൂർ എനിക്ക് വേണം എന്നൊക്കെ സിനിമാറ്റിക് ആയി പറയുന്ന ഒരാളായി മാറി.
ചേട്ടനുണ്ടായ ആ മാറ്റത്തെക്കുറിച്ച് എന്ത് തോന്നുന്നു.. എന്ന അവതാരകന്റെ ചോദ്യത്തിനാണ് സുരേഷ് ഗോപി മറുപടി നൽകിയത്. “അതൊന്നും സിനിമാറ്റിക്ക് അല്ല, അതൊരു പ്രത്യേക ഗ്രൂപ്പ് ആണ്. അവരുടെ ഒരു വിഷം ചേർക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അതിനു പിന്നിൽ ഉള്ളത് എന്ന് നമുക്ക് അറിയാം. അത് നമ്മൾ മൈൻഡ് ചെയ്യണ്ട ആവശ്യം ഇല്ല. അത് ഞാൻ വളരെ ഇമോഷണൽ ആയി സംസാരിച്ചത് ആയിരുന്നു. ഒന്നും ഞാൻ പ്ലാൻ ചെയ്യുന്നത് അല്ല. എന്റെ അമ്മ സത്യം, ഞാൻ ആരാധിക്കുന്ന, ഞാൻ ഭയക്കുന്ന, ഞാൻ പ്രണയിക്കുന്ന ദൈവങ്ങളെ മുഴുവൻ സാക്ഷി നിർത്തി ഞാൻ പറയുകയാണ്.

ഈ പറഞ്ഞതും ചെയ്തതും ഒന്നും പ്ലാൻഡ് ആയിട്ടുള്ളത് ആയിരുന്നില്ല, അതിപ്പോൾ തൃശൂർ സ്പീച്ച് ആയാലും എവിടെ പോയി സംസാരിക്കുന്നത് ആയാലും. അത് വന്നു പോകുന്നത് ആണ്, ഞാൻ ഹൃദയം തുറന്നു സംസാരിക്കുന്നതാണ് അത്രയേ ഉള്ളു. എനിക്കീ തൃശൂർ വേണം, ഈ തൃശൂർ നിങ്ങൾ എനിക്ക് തരണം, അതിൽ അവർ എഴുതാത്ത അണ്ടർലൈൻ ചെയ്ത ഒരു ഇടവരി കൂടിയുണ്ടായിരുന്നു. നിങ്ങൾ തന്നാൽ ഈ തൃശൂർ ഞാനിങ് എടുക്കുവാ എന്നാണ് പറഞ്ഞത്. അത് മനസിലാവാത്ത കുറേപേർ ഉള്ളത് കൊണ്ട് തെളിയിച്ചു പറഞ്ഞു, തന്നാൽ ഞാൻ എടുക്കുവാണെന്ന്, അതായത് തന്നാൽ എടുത്തിരിക്കും..
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ഇനി ഞാൻ പറയുന്നു തൃശ്ശൂർ ഞാൻ എടുത്തിരിക്കും, തരിക എന്നുള്ളത് അവിടുത്തെ ജനതയുടെ തീരുമാനമാണ്, അല്ലാതെ ഇവിടുത്തെ വൃത്തികെട്ട കോമരങ്ങൾ അല്ല തീരുമാനിക്കേണ്ടത്. ആ ജനങ്ങൾ തീരുമാനിച്ചാൽ അത് എടുത്തിരിക്കും. ഞാൻ ഇന്ന് അതുവരെയും ഇച്ചി പോ എന്ന് പോലും പറയാത്ത ഒരാൾ ആയിരുന്നു. ഒരാളെയും പോടാ എന്ന് പോലും വിളിക്കില്ലായിരുന്നു. നീർമാതളം പോലെയുള്ള ഞാൻ ഇപ്പോൾ ചെമ്പരത്തി പൂവാണെന്ന് ആണ് എന്റെ സുഹൃത്തുക്കൾ പറയുന്നത്. എന്റെ ചുറ്റും എന്റെ ചുറ്റിനുമുള്ള ചെമ്പരത്തി പൂക്കളും കമ്മ്യൂണിസ്റ്റ് പച്ചകളും കൂടി ചേർന്ന് എന്നെ അങ്ങിനെയാക്കി എന്നാണ് ഞാൻ പറയുന്നത് എന്നും സുരേഷ് ഗോപി പറയുന്നു.
Leave a Reply