
യൂത്ത് കോൺഗ്രസ് ത,ല്ലു,കൊണ്ടത് ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാണ് ! ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം ! പിന്തുണച്ച് സുരേഷ് ഗോപി !
സുരേഷ് ഗോപി ഇപ്പോഴിതാ യൂത്ത് കോൺഗ്രസിനെ സപ്പോർട്ട് ചെയ്തുകൊണ്ട് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് നടനും ബി.ജെ.പി നേതാവുമായി സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് ത,ല്ല് കൊണ്ടതും വണ്ടിയുടെ ചാടിയതും. യൂത്ത് കോണ്‍ഗ്രസായതിനാല്‍ അവരെ മാറ്റി നിര്‍ത്തേണ്ടതില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ , ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം. നമുക്ക് വേണ്ടി ഇവിടുത്തെ സാധാരണക്കാർക്ക് വേണ്ടിയാണ് അവർ തെരുവിലിറങ്ങിയത്. തിരഞ്ഞെടുത്ത ഉത്തരവാദിത്തം പേറുന്ന ആളുകള്‍ പോലും എന്താ ചെയ്തതെന്ന് വ്യക്തമല്ലാത്ത രാജ്യമാണ് നമ്മുടേത്. സംസ്ഥാനത്തെ കാര്യം പിന്നെ പറയേണ്ടതേ ഇല്ല. വാചകവും തള്ളും. പിന്നെ, സഞ്ചരിക്കുന്ന ആ രാക്ഷസവാഹനത്തെയും ചെളിയില്‍ നിന്നും തള്ളികയറ്റുന്നു. നല്ല തമാശകളാണ് നടക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇതൊക്കെ സത്യത്തിൽ ചില സൂചനകളാണ്ത്. ധൂർത്ത് കാണിക്കുന്ന ഈ പണം എടുത്ത് ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കിയാല്‍ മതിയായിരുന്നു. അവരുടെ പ്രാര്‍ഥനകളെങ്കിലും ഉണ്ടാവുമായിരുന്നു. ഇത് പാര്‍ട്ടിയെ കനപ്പിക്കാനും. പാര്‍ട്ടിയിലെ വ്യക്തികളെയാക്കെ കനപ്പിക്കാനുമുള്ള ധൂര്‍ത്തുമായി നടക്കുന്നു. പ്രതിപക്ഷത്തിന് അവരുടെ പങ്കുവഹിക്കാന്‍ സാധിക്കാത്ത തരത്തില്‍ നമ്മള്‍ ജനങ്ങള്‍ തന്നെയാണ് അവരെ നാവെടുക്കാന്‍ അനുവദിക്കാത്തത്.
പ്രതിപക്ഷം ഏത് പാര്‍ട്ടിയുമായിക്കോട്ടെ. അവർ നമ്മളുടെ ശബ്ദമാണ്, നിങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ ആ വണ്ടിയുടെ മുന്നില്‍ ചാടിയതും തല്ല് കൊണ്ടതും ഇന്ന് ആശുപത്രിയില്‍ കിടക്കുന്നത്. അത് കുറച്ച് യൂത്ത് കോണ്‍ഗ്രസുകാരായതുകൊണ്ട് എനിക്ക് അവരോട് ദൂരം കൽപിക്കണമെന്ന് ആരും പറയില്ല. അങ്ങിനെ പറയുന്നവരോട് മാത്രമേ എനിക്ക് ദൂരം കല്‍പ്പിക്കാനാലു.
Leave a Reply