തിങ്കളാഴ്ച തന്നെ പ്രധാനമന്ത്രിയെ കാണും, ദുരന്തത്തിന്റെ തീവ്രത വളരെ വലുതാണ്; ഇങ്ങനെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയം എന്ന വാക്കേ ഉപയോഗിക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി !
ഇന്ന് കേരളത്തിലെ ജനപ്രിതിനിധികളിൽ ഏറ്റവുമധികം ആരാധകരുള്ള ആളാണ് മലയാള സിനിമയുടെസൂപ്പർ സ്റ്റാറുകൂടിയായ സുരേഷ് ഗോപി. വയനാട് മുണ്ടകൈയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കത്തിലാണ് കേരളക്കര. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപി, മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെവാക്കുകൾ ഇങ്ങനെ, അതിന്റെ വേദനയെന്നുപറയുന്നത്, ഇത്രയും ദുരന്തം കാരണം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം നമുക്ക് തിട്ടപ്പെടുത്താനായില്ല എന്നതിലാണ്. കിട്ടയവരുടേതെല്ലാം ഏത് രൂപത്തിലാണ് എന്ന് നോക്കുമ്പോൾ ആ വേദന അധികരിക്കും. ആഴത്തില്‍ പുതഞ്ഞുകിടക്കുന്നവരെ ഇനിയൊരിക്കലും കിട്ടില്ല എന്നുപറയുന്ന വേദനയുമുണ്ട്.
ഒറ്റ നിമിഷം കൊണ്ട് നമുക്കൊപ്പം ഉണ്ടായിരുന്ന നമ്മുടെ പ്രിയപെട്ടവരുടെ വേർപാട് അത് സഹിക്കാൻ കഴിയാത്ത ഒന്നാണ്, ഇതിനാർക്കാണ് ഒരു തലോടല്‍ നല്‍കാൻ പറ്റുന്നതെന്നും സാന്ത്വനിപ്പിക്കാൻ ആർക്കാണ് സാധിക്കുക. ആ അളവില്‍ നോക്കുമ്പോൾ ഈ ദുരന്തത്തിന്റെ തീവ്രത വളരെ വലുതാണ്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ രാഷ്ട്രീയം എന്ന വാക്കേ ഉപയോഗിക്കേണ്ടതില്ല. അതൊക്കെ തിരഞ്ഞെടുപ്പ് സമയത്താണ്. ഞന അവിടെപോയി കണ്ട കാര്യങ്ങൾ അതിന്റെ തീവ്രതയോടെ തന്നെ പ്രധാനമന്ത്രിയെ അറിയിക്കും.
ചിലപ്പോൾ ഇതിന്റെ കാര്യങ്ങൾ കൂടുതൽ ബോധ്യപ്പെടാനായി അദ്ദേഹം ഒരു ടെക്നിക്കല്‍ ടീമിനെ അയച്ചേക്കാം. തിങ്കളാഴ്ച തന്നെ പ്രധാനമന്ത്രിയെ കാണും. തിങ്കളാഴ്ച പാർലമെന്റില്‍ വളരെ പ്രധാനപ്പെട്ട ദിവസമാണ്. അന്ന് കാണാൻ പറ്റിയില്ലെങ്കില്‍ ചൊവ്വാഴ്ച കാണും. പുനരധിവാസ പാക്കേജ് ആക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അവർ കണക്കെടുത്തശേഷം ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്.
അതിനുശേഷം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കും. എല്ലാകാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ട്. ദുരിതബാധിതരുടെ മാനസികാരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാൽ അതേസമയം 2018,19 വർഷങ്ങളില്‍ കേരളത്തിലുണ്ടായ പ്രളയവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല. ചെന്നൈയെ മുഴുവൻ മുക്കിയ വൻ വെള്ളപ്പൊക്കവും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ ദുരന്തത്തിന് ഇരയായവർക്ക് വായ്പാ തിരിച്ചടവിലെ ആശ്വാസം അടക്കം ലഭിക്കും. ഇതിനൊപ്പം കൂടുതല്‍ ധനസഹായവും കിട്ടും. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചില്ലെങ്കില്‍ അതൊന്നും ലഭിക്കില്ല.
Leave a Reply