
ബിജെപിക്ക് വേണ്ടി ഇത്തവണ ഒരുമിച്ച് നിന്ന് കേരളം പിടിക്കാൻ സൂപ്പർ സ്റ്റാറുകൾ ! അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദനോടുള്ള മലയാളികളുടെ ആരാധന വോട്ട് ആയി മാറും !
മലയാളക്കരയിൽ വേണ്ട രീതിയിൽ ശക്തരാകാൻ കഴിയാത്ത ഒരു പാർട്ടിയാണ് ഭാരതീയ ജനത പാർട്ടി. കേന്ദ്രം ഭരിക്കുന്ന പാർട്ടി ആയിരുന്നിട്ട് പോലും കേരളത്തിൽ ഇപ്പോഴും പടിക്ക് പുറത്ത് തന്നെയാണ് ബിജെപി. ഇലക്ഷൻ സമയത്ത് കടുത്ത പരാജയമാണ് ഇവർ ഏറ്റുവാങ്ങുന്നത്. ഈ പാർട്ടി ആയതിന്റെ പേരിൽ ഏവരുടെയും പ്രിയങ്കരൻ ആയിരുന്നിട്ട് പോലും സുരേഡിഷ് ഗോപിക്ക് പോലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ കുറവുകൾ എല്ലാം നികത്തി ഇപ്പോൾ പാർട്ടി ശക്തമായാ കരുക്കൾ ഇറക്കുകയാണ്.
ഇത്തവണത്തെ ബിജെപി സ്ഥാനാർഥി പട്ടിക താരസമ്പന്നമാണ് എന്നതും ശ്രദ്ധേയമായ ഒന്നാണ്. ഉണ്ണി മുകുന്ദൻ ഇതുവരെയും തന്റെ രാഷ്ടീയം തുറന്ന് പറഞ്ഞിട്ടില്ല എങ്കിലും മോദിജിയോടുള്ള തന്റെ ആരാധന അദ്ദേഹം പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ പേരിൽ ബിജെപി യുടെ പേരിൽ പല വാർത്തകളും വരാറുണ്ട്. എന്നാൽ ഇപ്പോഴിതാ അദ്ദേഹം വരുന്ന ഇലക്ഷനിൽ മത്സരിക്കാൻ പോകുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്, ഇന്ത്യൻ എക്സ്പ്രസ്സ് ആണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. അതിൽ പറയുന്നത് ഇങ്ങനെ, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ലോക്സഭാ മണ്ഡലമായ പത്തനംതിട്ടയിൽ അയ്യപ്പ സാനിധ്യം തന്നെ മുറുകെ പിടിക്കാൻ ഒരുങ്ങുകയാണ് ബിജെപി.
‘മാളികപ്പുറം’ എന്ന സിനിമക്ക് ശേഷം ഉണ്ണി മുകുന്ദനോട് മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടവും ബഹുമാനവുമാണ്. ഈ സിനിമയിൽ അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദനെ പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിർത്താനാണ് പാർട്ടി ഗൗരവമായി ആലോചിക്കുന്നത്. ഉണ്ണിയെ കൂടാതെ കുമ്മനം രാജശേഖരനെ കൂടി പാർട്ടി പരിഗണിക്കുന്നുണ്ടെന്നും ബിജെപി ഉന്നത വൃത്തങ്ങൾ അറിയിച്ചു. 2019ൽ പത്തനംതിട്ടയിൽ നിന്ന് മത്സരിച്ച സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇത്തവണ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്ന് പ്രചാരണത്തിന് നേതൃത്വം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കു,മ്മ,നം എന്ന പേരിന് പ്രാമുഖ്യം ലഭിച്ചെങ്കിലും ഉണ്ണി മുകുന്ദൻ മത്സരിക്കാൻ തയ്യാറായാൽ അത് വലിയ മാറ്റമാകുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ കരുതുന്നത്. ഏപ്രിൽ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തിനിടെ താരം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടു. അതുപോലെ മോദിജി പറയുന്നത് പോലെ എന്തും ചെയ്യാൻ താൻ തയ്യാറാണെന്നും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ശബരിമല പ്രതിഷേധം ഉയർത്തിയ ശക്തമായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ തവണ മണ്ഡലത്തിൽ പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത്. ഉണ്ണി മുകുന്ദന്റെ അയ്യപ്പ വേഷം പ്രേക്ഷകരുടെ ചിന്തകളിൽ പതിഞ്ഞതിനാൽ അയ്യപ്പഭക്തരുടെ വികാരം ഉണ്ണി മുകുന്ദന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ തട്ടിയെടുക്കാൻ കഴിയുമെന്ന് പാർട്ടി വിശ്വസിക്കുന്നത്.
വിജയം ഒട്ടും പുറകിലല്ല, 50,000 വോട്ടുകൾ കൂടി നേടിയാൽ പത്തനംതിട്ടയിൽ വിജയിക്കാനാകുമെന്ന് പാർട്ടി കരുതുന്നു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരത്ത് മത്സരിക്കാൻ താൽപ്പര്യമുണ്ട്. ആറ്റിങ്ങൽ മണ്ഡലത്തിലേക്ക് കേന്ദ്രമന്ത്രി വി മുരളീധരന്റെ പേര് നിർദ്ദേശിച്ചു. തൃശ്ശൂരിൽ നടൻ സുരേഷ് ഗോപിയുടെ പേര് ഉറപ്പിച്ചപ്പോൾ പാലക്കാട്ട് സി കൃഷ്ണകുമാറിന്റെ പേരിനാണ് മുൻഗണന. മണ്ഡലത്തിൽ എസ്എൻഡിപി യോഗം ശക്തമായതിനാൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ ഇടുക്കിയിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി നിർദേശിച്ചേക്കും.
Leave a Reply