
ഞാന്‍ ഒരു നിരീശ്വരവാദിയാണ് ! മനുഷ്യരെയാണ് ഞാൻ സ്നേഹിക്കുന്നത്, അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത് !
മലയാള സിനിമയിലുപരി ഇന്ന് ഇന്ത്യൻ സിനിമ തന്നെ ആരാധിക്കുന്ന നടനാണ് സുരേഷ് ഗോപി. ഒരു സൂപ്പർ സ്റ്റാർ എന്നതിലുപരി സുരേഷ് ഗോപി എന്ന വ്യക്തിയെയാണ് കൂടുതൽ പേരും ആരാധിക്കുന്നത്. അതുപോലെ ഭാരതീയ ജനത പാർട്ടിയിൽ അംഗമായ അദ്ദേഹം ആ കാരണം കൊണ്ട് തന്നെ പലപ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തിടെ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിലെ ചില വാക്കുകൾ ഏറെ വിവാദമായിരുന്നു. ആ വാക്കുകൾ ഇങ്ങനെ, അവിശ്വാസികളോട് തനിക്ക് ഒരിക്കലും പൊറുക്കാനാകില്ലെന്നും, അവരോട് യാതൊരു സ്നേഹവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഈശ്വര വിശ്വാസികൾ അല്ലാത്തവരോട് തനിക്ക് വെറുപ്പ് ആണെന്നും, അത്തരക്കാരോട് താൻ ഒരിക്കലും പൊറുക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് നേരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ ഇതേ സമയത്ത് തമിഴ് സിനിമയുടെ സൂപ്പർ സ്റ്റാർ കൂടിയായ മക്കൾ സെൽവൻ എന്ന് വിളിക്കുന്ന വിജയ് സേതുപതി പറഞ്ഞ ചില വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. വാക്കുകൾ ഇങ്ങനെ, ഞാന്‍ ഒരു നിരീശ്വരവാദിയാണ്. പക്ഷേ നിങ്ങള്‍ ഭസ്മം തന്നാല്‍ ഞാന്‍ വാങ്ങിക്കും. നിങ്ങള്‍ എന്തെങ്കിലും തീര്‍ത്ഥം തന്നാലും ഞാന്‍ വാങ്ങി കുടിക്കും. കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്‌നേഹം കൊണ്ടാണല്ലോ ഒരാള്‍ അത് തരുന്നത്, അല്ലേ..

ഞാൻ ഒരിക്കലും മറ്റൊരാളുടെ മേൽ ഒന്നും അ,ടിച്ചേപ്പിക്കാറില്ല. ഇത് എന്റെ വ്യക്തിപരമായ ചിന്തയാണ്. അതുകൊണ്ട് ഇതാണ് ശരി എന്ന് ഞാന്‍ ആരോടും തര്‍ക്കിക്കുകയും ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സഹ മനുഷ്യരെ ബഹുമാനിക്കുന്നു.. സ്‌നേഹിക്കുന്നു.. അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ. അതുകൊണ്ട് ഞാന്‍ മനുഷ്യനെയാണ് നോക്കുന്നത് എന്ന് അര്‍ത്ഥം.
ഞാൻ എന്റെ അമ്മയോട് ക്ഷേ,ത്രത്തില്‍ പോയി വരാന്‍ പറയാറുണ്ട്. അവിടെ പോയാല്‍ സമാധാനം കിട്ടും. ഒരു ആവശ്യവും ഉന്നയിക്കാതെ, ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ. സമാധാനത്തോടെ പോയി വരൂ എന്ന് പറയും. ഞാന്‍ അത് നോക്കിക്കാണുന്ന വിധം മറ്റൊരു തരത്തിലാണ്. ഒരു വിശ്വാസം നമുക്ക് ആവശ്യമായി വരും. സത്യത്തില്‍ അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തില്‍ ലഭിക്കുന്നെന്ന് മാത്രം വിജയ് സേതുപതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
Leave a Reply