
തൃശൂരിൽ പ്രഖ്യാപനത്തിന് മുമ്പേ പ്രചാരണം തുടങ്ങി സുരേഷ് ഗോപി ! ഓട്ടോറിക്ഷകളിൽ പോസ്റ്ററുകൾ നിറയുന്നു !
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുക്കൽ കേരളത്തിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായിരിക്കും തൃശൂർ. രണ്ടു തവണത്തെ പരാജയത്തിന് ശേഷം ഒരു പ്രാവിശ്യം കൂടി അദ്ദേഹം മത്സരത്തിന് ഒരുങ്ങുകയാണ്. കേരളത്തിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷ ഉള്ള സ്ഥാനാർഥികൂടിയാണ് സുരേഷ് ഗോപി. എന്നാൽ ഒഫീഷ്യലായി ലോകസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും തൃശൂർ പ്രചാരണത്തിന് തുടക്കമിടുകയാണ് ബിജെപി. സുരേഷ് ഗോപിക്കുവേണ്ടിയാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കൂടാതെ സമൂഹ മാധ്യമങ്ങളിൽ കൂടിയും സുരേഷ് ഗോപിയ്ക്ക് വേണ്ടിയുള്ള വോട്ട് അഭ്യർത്ഥന തുടങ്ങി കഴിഞ്ഞു. ചതിക്കില്ല എന്നത് ഉറപ്പാണ് വോട്ട് ഫോർ ബിജെപി എന്നാണ് പോസ്റ്ററിലെ വാചകം. സ്വന്തം ഇഷ്ടപ്രകാരം പോസ്റ്ററുകൾ പതിപ്പിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ നൽകുന്ന വിശദീകരണം. രണ്ടുപ്രാവശ്യം വന്ന് പരാജയപ്പെട്ട വ്യക്തിയാണ് സുരേഷ് ഗോപി പല രീതിയിലുള്ള നല്ല പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നുവെന്നും പ്രാദേശിക നേതാക്കൾ പ്രതികരിച്ചു. സുരേഷ് ഗോപി നല്ലൊരു വ്യക്തിയാണെന്നും, അത് മനസിലാക്കിയാണ് പോസ്റ്റർ പതിപ്പിച്ചതെന്നുമാണ് വിശദീകരണം. അദ്ദേഹത്തിന് പിന്തുണയായി പരസ്യം പതിപ്പിച്ചതെന്ന് . നല്ല ഭൂരിപക്ഷത്തോടെ അദ്ദേഹം വിജയിക്കും. നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയാണ് എന്നാണ് തൃശൂരിലെ ബിജെപി നേതാക്കളുടെ പ്രതികരണം.

അതുപോലെ തന്നെ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയും തന്നെ ജയിപ്പിക്കണം എന്ന് പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ഗരുഡന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തൃശൂർ തന്നാൽ എടുക്കും. അതിൽ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശൂർ തരട്ടെ, എടുത്തിരിക്കും. എടുത്താൽ ഞങ്ങൾ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അത് പോരാ എന്ന് പറയരുത്. എങ്കിൽ എടുത്തവർ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കിൽ പിടിച്ചുപറിക്കാൻ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ എന്നും അദ്ദേഹം പറയുന്നു.
അ,തുപോലെ തന്നെ സു,രേഷ് ഗോപി ഫാൻസ് പേജുകളിൽ വരുന്ന കുറിപ്പുകൾ ഇങ്ങനെ, എം.പി ആയിരുന്നു ഒരു ചില്ലി കാശുപോലും അടിച്ചു മാറ്റിയിട്ടില്ല, അഴിമതിയില്ല എല്ലാം പാവങ്ങൾക്ക് വേണ്ടി കൊടുത്തു.. കിട്ടിയതും കൈയിൽ ഉള്ളതും കൂട്ടി. തോൽവിയിലും തൃശ്ശൂരിൽ നിന്നും പോയിട്ടില്ല കൂടെ ഉണ്ടായിരുന്നു ഈ മനുഷ്യൻ, കേരളത്തിലെ മനഃസാക്ഷിയുള്ള 5 പൊതുപ്രവർത്തകരുടെ പേര് എടുത്താൽ അതിൽ ഉൾപ്പെടുന്ന ഒരു പേരാണ് സുരേഷ് ഗോപി എന്നും ഫാൻസ് പേജുകളിൽ നിറയുന്നു.
Leave a Reply