
പ്രതീക്ഷിച്ചത് തൃശൂർ, കേന്ദ്രത്തിന്റെ പുതിയ നിയമനത്തോട് സുരേഷ് ഗോപിക്ക് അതൃപ്തി ! പുതിയ തീരുമാനം ഉടൻ ! ചർച്ചകൾ പുരോഗമിക്കുന്നു !
ഇന്ന് ഭാരതീയ ജനതാ പാർട്ടിക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ ജന[പിന്തുണയുള്ള ആളാണ് സുരേഷ് ഗോപി. പാർട്ടിക്ക് അതീതമായി അദ്ദേഹത്തെയും അദ്ദേഹത്തിന്റ പ്രവർത്തികളെയും ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. തൃശൂർ നിന്നുകൊണ്ട് എംപി ആയി അദ്ദേഹം മത്സരിക്കുമെന്ന് നേരത്തെ വ്യകത്മാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പാർട്ടി അദ്ദേഹത്തെ പുതിയ ഒരു സ്ഥാനത്തേക്ക് നിയമിച്ചിരിക്കുകയാണ്. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്ഥാനത്തേക്കാണ് അദ്ദേഹത്തെ പോസ്റ്റ് ചെയ്തത്.
എന്നാൽ തന്നോട് ആലോചിക്കാതെ പാർട്ടി എടുത്ത ഈ തീരുമാനത്തിൽ അദ്ദേഹത്തിന് അതൃപ്തി ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ രംഗത്ത് കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു സുരേഷ് ഗോപി. കഴിഞ്ഞ തവണ മത്സരിച്ച തൃശൂരിൽ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പദയാത്ര നടത്താനുള്ള തയാറെടുപ്പിലുമായിരുന്നു. തൃശൂരിൽത്തന്നെ മത്സരിക്കാൻ കേന്ദ്ര നേതൃത്വം നിർദേശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന് ഒപ്പമുള്ളവരുടെ പ്രവർത്തനങ്ങൾ. ഇതിനിടയിലാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം വരുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സമൂഹ മാധ്യമം വഴി വിവരം പുറത്തുവിട്ടത്. 3 വർഷമാണ് കാലാവധി.

എന്നാൽ തന്നോട് ആലോചിക്കാതെ പാർട്ടി എടുത്ത ഈ തീരുമാനത്തിൽ അദ്ദേഹത്തിന് അതൃപ്തി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ, കേന്ദ്ര നേതൃത്വമെടുത്ത തീരുമാനമായതിനാൽ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തി നിലപാട് വ്യക്തമാക്കും. കേന്ദ്രം തീരുമാനത്തിൽ ഉറച്ചുനിന്നാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. എന്നാൽ ഇപ്പോഴിതാ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നിയമിച്ചതില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥി യൂണിയന്‍ രംഗത്ത് വന്നിരിക്കുകയാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഉന്നത പദവിയില്‍ ഇരിക്കുന്നത് സ്ഥാപനം ഉയര്‍ത്തിപ്പിടിച്ച നിഷ്പക്ഷതയിലും കലാപരമായ സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്‌തേക്കുമെന്ന ആശങ്കയുണ്ടെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസ്താവനയില്‍ പറയുന്നു.
Leave a Reply