
കരുവന്നൂർ പദയാത്ര… സുരേഷ് ഗോപി മാത്രമല്ല, സുരേന്ദ്രനും ശോഭയുമടക്കം 500 പേർക്ക് എതിരെയാണ് കേ,സ് എടുത്തിരിക്കുന്നത് ! പകപോക്കൽ എന്ന് ബിജെപി !
കറുവണ്ണൂരിലെ സാമ്പത്തിക തട്ടിപ്പിനെതിരെ സുരേഷ് ഗോപി നടത്തിയ പദയാത്ര വളരെ അധികം ശ്രദ്ധ നേടിയിരുന്നു, എന്നാൽ ഇപ്പോഴിതാ ഈ പദയാത്രയുടെ പേരിൽ സുരേഷ് ഗോപിക്കും സുരേന്ദ്രനും കൂടാതെ ശോഭ അടക്കമുള്ള 500 പേർക്ക് എതിരെ കേസെടുത്തിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഇതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് തൃശൂർ പോ,ലീ,സ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ബി ഗോപാലകൃഷ്ണൻ, കെ കെ അനീഷ് കുമാർ, ഹരി കെ ആർ തുടങ്ങി 500 ഓളം പേർക്കെതിരെയാണ് പൊ,ലീ,സ് കേസെടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തതെന്നാണ് തൃശൂർ ഈസ്റ്റ് പൊ,ലീ,സ് വ്യക്തമാക്കിയത്.

എന്നാൽ ഇത് രാഷ്ടീയ പകപോക്കലാണ് എന്നാണ് ബി.ജെ.പി. ജില്ലാ പ്രസിഡൻറ് കെ.കെ. അനീഷ്കുമാർ പറയുന്നത്. ബാങ്ക് സുരേഷ് ഗോപി ബാങ്ക് കൊള്ളക്കാർക്കെതിരേ ശക്തമായ നിലപാടെടുത്തതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. തീർത്തും സമാധാനപരമായി നടന്ന പദയാത്രയ്ക്കെതിരേ കേസെടുക്കുന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. പോലീസിന്റെ ഏകപക്ഷീയവും പക്ഷപാതപരവുമായ നടപടിയെ രാഷ്ട്രീയമായി നേരിടും. സുരേഷ് ഗോപിയും അദ്ദേഹത്തോടൊപ്പം പദയാത്രയിൽ പങ്കെടുത്ത ആയിരങ്ങളും കരുവന്നൂർ ഇരകൾക്കുവേണ്ടി ജയിലിൽപ്പോകാൻ തയ്യാറാണ്. എന്തൊക്കെ പ്രതികാര നടപടികൾ സ്വീകരിച്ചാലും സമരത്തിൽനിന്ന് പിന്മാറില്ലെന്നും ബാങ്ക് കൊള്ളക്കാരെ അഴിക്കുള്ളിലാക്കി സഹകാരികൾക്ക് പണം തിരിച്ചുകിട്ടുന്നതു വരെ സമരം തുടരുമെന്നും അനീഷ്കുമാർ പറഞ്ഞു.
Leave a Reply