
റിസ്വാന നടക്കും ! സെറിബൽ പാൾസി ബാധിച്ച 21-കാരിക്ക് സഹായവുമായി സുരേഷ് ഗോപി ! നന്മയുള്ള മനസ്സിന് നന്ദി പറഞ്ഞ് മലയാളികൾ !
രാഷ്ട്രീയപരമായി സുരേഷ് ഗോപി ഏറെ വിമർശനങ്ങൾ നേരിടാറുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നവ തന്നെയാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു സന്തോഷ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. കണ്ണൂര്‍: സെറിബല് പാള്‍സി ബാധിച്ച് ചികിത്സ വഴിമുട്ടിയ കണ്ണൂര്‍ പീലാത്തറ സ്വദേശി റിസ്വാനയ്ക്കും സഹായവുമായി എത്തി നടന് സുരേഷ് ഗോപി. രോഗം കൂടിയതിന് പിന്നാലെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു 21കാരി. മിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കുള്ള മുഴുവന്‍ തുകയും അദ്ദേഹം അടച്ചതായി റിസ്വാനയെ വിളിച്ചറിയിക്കുകയായിരുന്നു. ശസ്ത്രക്രിയ്ക്ക് മൂന്ന് ലക്ഷം രൂപയാണ് സുരേഷ് ഗോപി നല്‍കിയത്. തിരുവനന്തപുരത്ത് മകളുടെ കല്യാണത്തിന്റെ റിസപ്ഷനുള്ള ക്ഷണവും റിസ്വാനയ്ക്ക് ലഭിച്ചു.
തന്റെ മകളെ ര,ക്ഷപ്പെടുത്തനായി ചെയ്ത് തന്ന സഹായത്തിന് റിസ്വാനയുടെ ഉമ്മ സജ്ന നന്ദിയും അറിയിച്ചു. ഈ മാസം 11നാണ് ശസ്ത്രക്രിയ. വീടും സ്ഥലവും വിറ്റും പണം പലിശയ്ക്ക് കടം വാങ്ങിയാണ് സജ്ന മകളെ ചികിത്സിച്ചിരുന്നത്. മകള്‍ നടന്നു കിട്ടിയിട്ട് കണ്ണടച്ചാലു കുഴപ്പമില്ലെന്നാണ് അമ്മ ആഗ്രഹമായി പറഞ്ഞത്. റിസ്വാനയ്ക്ക് ഇതുവരെ 13 ശസ്ത്രക്രിയകള്‍ കഴിഞ്ഞു. തുന്നല്‍ പണി കൊണ്ട് ലക്ഷങ്ങള്‍ എങ്ങനെ ഉണ്ടാക്കാമെന്ന് അറിയാതെ വിഷമിക്കുന്ന വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി സഹായവുമായി എത്തിയത്.

ആകെ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റും പണം പലിശയ്ക്ക് കടം വാങ്ങിയാണ് ഇത്രയും നാളായി സജ്ന മകളെ ചികിത്സിച്ചിരുന്നത്. മകള്‍ നടന്നു കിട്ടിയിട്ട് കണ്ണടച്ചാലു കുഴപ്പമില്ലെന്നാണ് അമ്മ ആഗ്രഹമായി പറഞ്ഞത്. റിസ്വാനയ്ക്ക് ഇതുവരെ 13 ശസ്ത്രക്രിയകള്‍ കഴിഞ്ഞു. തുന്നല്‍ പണി കൊണ്ട് ലക്ഷങ്ങള്‍ എങ്ങനെ ഉണ്ടാക്കാമെന്ന് അറിയാതെ വിഷമിക്കുന്ന വാര്‍ത്ത സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി സഹായവുമായി.
Leave a Reply