“വേട്ടയാടാൻ വിട്ടുതരില്ല, കോഴിക്കോട് എസ് ജിക്കൊപ്പം” ! സ്ത്രീകൾ ഉൾപ്പടെ 500 ഓളം പേരാണ് റാലിയിൽ പങ്കെടുക്കാൻ എത്തിയത് ! വൻ പ്രതിഷേധം !

മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന കുറ്റത്തിന് സുരേഷ് ഗോപിയെ  ഇന്ന് ചോദ്യം ചെയ്യും. നടക്കാവ് പൊലീസാണ് ചോദ്യം ചെയ്യുക. നടക്കാവ് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ചോദ്യം ചെയ്യൽ, സുരേഷ് ഗോപി നേരിട്ട് ഹാജരാകാനാണ് നിർദേശം. എന്നാൽ സ്റ്റേഷനിൽ ഹാജരാകുന്നതിന് മുന്നോടിയായി സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി ബി.ജെ.പി പ്രവർത്തകർ. ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് നേതാക്കള്‍ നടത്തിയ റാലി സ്റ്റേഷന്‍ പരിസരത്ത് കണ്ണൂർ റോഡിൽ പോലീസ് തടഞ്ഞു. ബിജെപി പ്രതിഷേധത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സം, നേരിടുന്നുണ്ട്.

സ്ത്രീകൾ അടങ്ങുന്ന 500 ഓളം പ്രവർത്തകരാണ് സ്റ്റേഷൻ പരിസരത്ത് തടിച്ചു കൂടിയിട്ടുള്ളത്. കൂടാതെ, കോഴിക്കോട് എസ്.ജിയ്ക്കൊപ്പം’ എന്ന പ്ലക്കാർഡും ഇവരുടെ പക്കലുണ്ട്. ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധ റാലി സഘടപ്പിച്ചിരിക്കുന്നത്. പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സുരേഷ് ഗോപി വൈകാതെ പദയാത്രയ്ക്കൊപ്പം ചേരും എന്നാണ് റിപോർട്ടുകൾ. ഒട്ടേറെ പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. നടക്കാവ് ഇംഗ്ലീഷ് പളളി മുതൽ സ്റ്റേഷൻ വരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേഷ്, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ടാകും.

അതേസമയം ബിജെപി നേതാവും ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗംകൂടിയായ കൂടിയാണ് ശോഭാ സുരേന്ദ്രൻ പോലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സുരേഷ് ഗോപിയെ മൂക്കിൽ കയറ്റാനും വലിയ താമ്ര പത്രം ഒരുക്കി കൊടുക്കാനും കോഴിക്കോട് പൊലീസ് അധികാരികൾ മുന്നോട്ടു വരുകയാണെന്ന്’ പൊലീസിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ പ്രതികരിച്ചത്. കൂടാതെ ഒരു ബുക്കിൽ കോഴിക്കോട്ടെ കണക്കുകളെല്ലാം എഴുതിവയ്‌ക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടി സുരേഷ് ഗോപിക്ക് എതിരായി പ്രവർത്തിച്ചാൽ നിങ്ങൾക്ക് പ്രമോഷൻ കിട്ടുമായിരിക്കും പക്ഷേ ജനങ്ങൾ നേരിടും”- ശോഭ സുരേന്ദ്രൻ പറയുന്നു. അതേസമയം ജനരോഷം ഭയന്ന് കൈരളി ഓഫീസിനും മാധ്യമപ്രവര്‍ത്തകയ്‌ക്ക് വേണ്ടി കേസ് നല്‍കാന്‍ മുന്നോട്ട് വന്ന മീഡിയ വണ്‍ ചാനലിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *