സിദ്ധാര്‍ഥന്‍റെ മ,ര,ണം കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം ! കുറ്റക്കാര്‍ക്ക് കടുത്ത ശി,ക്ഷ കിട്ടണം ! സിദ്ധാര്‍ഥന്‍റെ വീട്ടിലെത്തി സുരേഷ് ഗോപി !

മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഇപ്പോൾ വളരെ തിരക്കുള്ള ഒരു രാഷ്ട്രീയ നേതാവും കൂടിയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മത്സരിക്കാൻ ഒരുങ്ങുന്ന സുരേഷ് ഗോപി ഇപ്പോഴിതാ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ വേര്പാടിനെ തടുർന്ന് സുരേഷ് ഗോപി തിരുവനന്തപുരം നെടുമങ്ങാട്ടെ സിദ്ധാര്‍ഥന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ, കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നും കേരളത്തില്‍ മറ്റൊരു വിദ്യാര്‍ഥിക്കും ഇത്തരത്തിലുള്ള സാഹചര്യമുണ്ടാവരുതെന്നും അതിനുവേണ്ടി കുടുംബത്തോടൊപ്പമുണ്ടാവുമെന്നും, ഇത് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. കൂടാതെ ആദ്യം അറസ്റ്റുചെയ്യേണ്ടത് വൈസ് ചാന്‍സലറേയാണ്. ക്രിമിനല്‍സൊക്കൊയാണോ ഇപ്പോള്‍ വി.സിയും ഡീനുമൊക്കെയാവുന്നതെന്നും സുരേഷ്‌ഗോപി ചോദിച്ചു.

ഈ പ്രശ്‌നത്തിൽ സംസ്ഥാന സര്‍ക്കാരിന് ഒന്നും ഒളിയ്ക്കാനും മറക്കാനുമില്ലെങ്കില്‍ സിബിഐയെ കൊണ്ട് സംഭവം അന്വേഷിക്കണമെന്നും നികൃഷ്ടവും പൈശാചികവുമായ അവസ്ഥ വിദ്യാര്‍ഥി രാഷ്ട്രീയ മേഖലയില്‍ എത്രയോ വര്‍ഷമായി കാണുന്നു. സിദ്ധാര്‍ഥന്റെ മ,ര,ണ,ത്തിന് പിന്നിലുള്ള സത്യാവസ്ഥ ഉറപ്പായിട്ടും കണ്ടെത്തണം. കുറ്റക്കാര്‍ ക്രൂ,ര,മായി ശിക്ഷിക്കപ്പെടണം. സിദ്ധാര്‍ഥന്റെ മ,ര,ണം അധ്യയനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മക്കളുള്ള എല്ലാ അച്ഛനമ്മമാരേയും വേദനിപ്പിച്ചിരിക്കുകയാണ്. ഈയൊരു അവസ്ഥയ്ക്ക് തീര്‍പ്പുകല്‍പ്പിക്കണം. വലിയ സ്‌ഫോടനാത്മകമായ തിരിച്ചടി ഇതിനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഉറപ്പായിരിക്കും കിട്ടിയിരിക്കുമെന്നും അതിനൊപ്പം ഒരു പൗരനെന്ന നിലയ്ക്ക് താനും ഒപ്പം നില്‍ക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *