
തൃശൂർ മാത്രമല്ല അഞ്ച് വർഷത്തേക്ക് കേരളം തന്നെ തരൂ ! നിങ്ങൾക്ക് എന്നെ പറ്റുന്നില്ലെങ്കിൽ അടിയുംതന്നു പറഞ്ഞയക്കൂ ! ആത്മവിശ്വാസത്തോടെ സുരേഷ് ഗോപി !
സുരേഷ് ഗോപി മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം അദ്ദേഹം ഇന്ന് ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ നേതാവ് കൂടിയാണ്, ഇപ്പോൾ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കൂടി നേരിടാൻ പോകുന്ന അദ്ദേഹം ഇലക്ഷൻ പ്രചാരങ്ങളിൽ സജീവ സാന്നിധ്യമായി തൃശ്ശൂര്‍ അദ്ദേഹം വളരെ തിരക്കിലാണ്, ഇപ്പോഴിതാ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര്‍ മാത്രം തന്നാല്‍ പോര, കേരളംകൂടി തരണമെന്നാണ് അദ്ദേഹം പറയുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വിശദമായ വാക്കുകൾ ഇങ്ങനെ, ഒരഞ്ച് വര്‍ഷത്തേക്ക് അവസരം തരൂ… അഞ്ചുവര്‍ഷത്തേക്ക് തൃശ്ശൂര്‍ തന്നാല്‍ പോരാ. കേരളം തരണം. തരൂ.. ആ അഞ്ച് വര്‍ഷംകൊണ്ട് നിങ്ങള്‍ക്ക് പറ്റുന്നില്ലെങ്കില്‍ നല്ല അടിയുംതന്ന് പറഞ്ഞയക്കൂ’, സുരേഷ് ഗോപി പറഞ്ഞു. അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങൾ തനിക്ക് അഞ്ചുവര്‍ഷം തരുമെന്നും അതങ്ങനെ നീണ്ടുപോകുമെന്നും സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നട്ടെല്ലിന്റെ വിശ്വാസംവെച്ചുകൊണ്ടാണ് ഇത് പറയുന്നത്. കേന്ദ്ര ഭരണം കൈയിലിരിക്കുമ്പോള്തന്നെ തൃശ്ശൂരും കേരളവും തരൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

താൻ ഇത് എന്ത് പശ്ചാത്തലത്തിലാണ് പറയുന്നതെന്ന് ചോദിച്ചാല്‍ ഒരു അഞ്ച് വര്‍ഷം അവസരം നല്‍കൂ എന്ന് ചോദിച്ച് വിപ്ലവകരമായ വിജയം കൈവരിച്ച ഒരു മനുഷ്യന് കരുത്ത് തെളിയിച്ചപ്പോള്‍ ആ അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും അഞ്ച് വര്‍ഷം കൂടി ലഭിച്ചു. ഇനി എത്ര വര്‍ഷം ലഭിക്കുമെന്ന് നോക്കാം. ആ ഒരു നട്ടെല്ലിന്റെ വിശ്വാസതയിലാണ് ഇത് പറയുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പക്ഷെ ആ അഞ്ച് വർഷം കൂടാതെ നിങ്ങൾ വീണ്ടും അഞ്ച് വർഷം കൂടി നിങ്ങൾ എനിക്ക് തരും ! എനിക്ക് നൽകണം
Leave a Reply