ഇത്തവണ തൃശൂർ സുരേഷ് ഗോപി എടുക്കും ! എക്സിറ്റ് പോൾ ഫലം പുറത്ത് വന്നപ്പോൾ കേരളത്തിൽ താമര വിരിയുമെന്ന് ഉറപ്പിച്ച് ബിജെപി !

ഇപ്പോഴിതാ 2024 ലോകസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടുകൂടി കേരളത്തിലും കേന്ദത്തിലും ബിജെപി വളരെ സന്തോഷത്തിലാണ്, എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത് ഇന്ത്യയിൽ വീണ്ടും മോദി തരംഗമാണെന്നാണ്, 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. അതുപോലെ തന്നെ കേരളത്തിലും താമര വിരിയാൻ സാദ്ധ്യതകൾ ഏറെ എന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിൽ മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തുമെന്നാണ് പുറത്തുവന്ന പ്രവചനങ്ങള്‍. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലുണ്ടായ ആത്മവിശ്വാസം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് വോട്ടാക്കി മാറ്റാനായില്ലെന്നാണ് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്.

എന്നാൽ അതിൽ കേരളത്തിൽ ബിജെപി അകൗണ്ട് തുറക്കും എന്ന ഫലമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്, ആകെ പുറത്തുവന്ന ഒൻപത് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നാലെണ്ണവും സംസ്ഥാനത്ത് മൂന്നുവരെ സീറ്റുകള്‍ ബിജെപി നേടുമെന്ന് പ്രവചിക്കുന്നുണ്ട്. അതില്‍ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും തൃശൂരില്‍ സുരേഷ് ഗോപിക്കും വിജയം പ്രവചിക്കുന്ന സര്‍വേ ഫലങ്ങള്‍ കേരളത്തില്‍ ബിജെപിയുടെ മൂന്നാം സീറ്റ് എവിടെ നിന്നെന്നത് സംബന്ധിച്ച്‌ വ്യക്തമായ സൂചനകള്‍ നല്‍കുന്നില്ല.

എന്നാൽ അതേസമയം വി മുരളീധരൻ മത്സരിച്ച ആറ്റിങ്ങൽ മണ്ഡലവും, അനിൽ ആന്റിയുടെ പത്തനംതിട്ട മണ്ഡലവും, ശോഭാ സുരേന്ദ്രന്റെ ആലപ്പുഴ എന്നീ മണ്ഡലങ്ങളില്‍ ഒന്നായിരിക്കും മൂന്നാം സീറ്റ് എന്നാണ് വിവിധ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലാകും ബിജെപി മൂന്നാം ജയം കുറിയ്ക്കാന്‍ കൂടുതല്‍ സാധ്യതയെന്നും പ്രവചനങ്ങള്‍ പറയുന്നു. കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയും സിറ്റിങ് എംഎല്‍എയും തമ്മില്‍ നടന്ന ത്രികോണപ്പോരാട്ടത്തില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശും സിപിഎമ്മിന്റെ വി ജോയിയുമായിരുന്നു മുരളീധരന്റെ എതിരാളികള്‍..

ഏതായാലും സുരേഷ് ഗോപിയുടെ വിജയാഘോഷം ഇപ്പോഴേ സംസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു, അതെ സമയം എക്സിറ്റ് പോൾ ഫലം പാടെ തള്ളി, കേരളത്തിൽ താമര വിരിയിലിന്ന ഉറച്ച നിലപാടിലാണ് കെ സുധാകരൻ… ഏതായാലും നാളെ അന്തിമ വിധിക്കായി കാതോർക്കുകയാണ് രാജ്യവും കേരളവും.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *