
സർക്കാർ കൈയൊഴിഞ്ഞ ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി ! ഒരു ലക്ഷം രൂപ കൈമാറി ! കൈയ്യടിച്ച് ആരാധകർ !
സുരേഷ് ഗോപിയെ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ പലരും ഏറെ വിമർശിക്കാറുണ്ട് എങ്കിലും വ്യക്തിപരമായി അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരാണ് മലയാളികളിൽ കൂടുതൽ പേരും. പാവങ്ങളെ അദ്ദേഹം സഹായിക്കുന്നത് പണ്ടുമുതൽ തന്നെ മലയാളികൾക്ക് പരിചിതമായ കാഴചയാണ്. കോടീശ്വരൻ എന്ന പരിപാടിയിൽ അവതാരകനായി എത്തിയ ശേഷം അദ്ദേഹം ആ വേദിയിൽ എത്തിയവർക്ക് ചെയ്തുകൊടുത്ത സഹായങ്ങൾക്ക് കയ്യും കണക്കുമില്ല.
ഇപ്പോഴിതാ അത്തരത്തിൽ സുരേഷ് ഗോപിയുടെ ഒരു പ്രവർത്തിയാണ് ഏറെ കൈയ്യടി നേടുന്നത്. സര്‍ക്കാര്‍ ക്ഷേമപെന്ഷന് നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഭിന്നശേഷിക്കാരനായ മണിദാസിന് സഹായം ലഭിച്ചത്. കൊല്ലം പരവൂര്‍ സ്വദേശിയായ എസ്ആര്‍ മണിദാസിന് ഒരു ലക്ഷം രൂപയാണ് സുരേഷ്ഗോപി നല്‍കിയത്. ആവശ്യമെങ്കില്‍ ഒരു ലക്ഷം രൂപ കൂടി നല്കാന് തയ്യാറാണെന്നും താരം പറഞ്ഞു.

താന്‍ ഇപ്പോൾ നല്‍കിയത് സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള കൈത്താങ്ങാണ് . ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരു ലക്ഷം രൂപ നല്‍കാനും താന്‍ തയ്യാറാണെന്ന് സുരേഷ്ഗോപി പറഞ്ഞു. ഭിന്നശേഷിക്കാരനായ മണിദാസിന് കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന സര്‍ക്കാര്‍ നല്കി വന്നിരുന്ന ക്ഷേമപെന്ഷന് നിറുത്തലാക്കിയത്. നിർധരരായ ഈ കുടുംബത്തിന് വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിലധികമുണ്ടെന്ന് ആരോപിച്ചായിരുന്നു പെന്ഷന് നിറുത്തലാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ സ്കൂളിലെ തയ്യല്‍ അധ്യാപികയായിരുന്ന മണിദാസിന്റെ അമ്മയ്ക്ക് ലഭിക്കുന്ന പെന്ഷന് മാത്രമാണ് കുടുംബത്തിന്റെ ആക ആശ്രയം.
മണിദാസിന് ലഭിച്ചിരുന്ന പെന്ഷന് നിറുത്തലാക്കിയതിന് പിന്നാലെ കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ലഭിച്ചിരുന്ന പെന്ഷന് തുക മുഴുവന്‍ തിരികെ നല്‍കണമെന്ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ മണിദാസിന് മരുന്ന് വാങ്ങാനും ചികിത്സയ്ക്കും ചിലവഴിച്ചിരുന്നത് പെന്ഷന് തുകയായിരുന്നു. പെന്ഷന് നിറുത്തലാക്കിയതോടെ ചികിത്സയ്ക്കും മരുന്നിനും പണമില്ലാതെ കുടുംബം ആശങ്കയിലായിരുന്നു. ഈ സമയത്താണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്. അദ്ദേഹത്തിന്റെ ഈ പ്രവർത്തിക്കു നിറഞ്ഞ മനസോടെ നന്ദി പറയുകയാണ് സമൂഹ മാധ്യമങ്ങൾ.
Leave a Reply