
മണികണ്ഠനു കിടപ്പാടം ഒരുങ്ങുന്നു ! ജന്മനാ അന്ധനായ മണികണ്ഠന് വീട് നിർമ്മിക്കാൻ പണം കൈമാറി സുരേഷ് ഗോപി..! കൈയ്യടിച്ച് ആരാധകർ !
രാഷ്ട്രീയപരമായി സുരേഷ് ഗോപി ഏറെ വിമര്ശിക്കപെടാറുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്ന ഒന്നുതന്നെയാണ്, അത്തരത്തിൽ നിരവധി വാർത്തകളാണ് ദിനം പ്രതി നമ്മൾ കേൾക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ മനസിന് കുളിർമ ഏകുന്ന ഒരു വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. ജന്മനാ അന്ധനായ മണികണ്ഠനാണ് സുരേഷ് ഗോപി തണലായത്. സ്വന്തമായി വീടില്ലാത്ത മണികണ്ഠന്റെ ദുരിത ജീവിതം തിരിച്ചറിഞ്ഞപ്പോൾ വീട് നിർമ്മിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വാക്ക് നൽകിയിരുന്നു. വാക്കാണ് അദ്ദേഹം പാലിച്ചത്.
സ്വന്തമായി ഒരു കിടപ്പാടം ഇല്ലാത്തതിന്റെ പേരിൽ ഏറെ വിഷമിച്ച ആളാണ് മണികണ്ഠൻ. ഇപ്പോഴിതാ മണികണ്ഠന് വീട് വെക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് സുരേഷ് ഗോപി പണം നൽകി. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട പടിയൂരിൽ നടന്ന പരിപാടിയിൽ വച്ചാണ് അദ്ദേഹം തന്റെ വാക്ക് നിറവേറ്റിക്കൊണ്ട് മണികണ്ഠന് ചെക്ക് കൈമാറിയത്. ഈ സന്തോഷ നിമിഷത്തിൽ അദ്ദേഹത്തിന് ഹൃദയത്തിൽ നിന്നും നന്ദി പറയുകയാണ് മലയാളികൾ.

ഇതുപോലെ കഴിഞ്ഞ ദിവസം സെറിബല് പാള്‍സി ബാധിച്ച് ചികിത്സ വഴിമുട്ടിയ കണ്ണൂര്‍ പീലാത്തറ സ്വദേശി റിസ്വാനയ്ക്കും സഹായവുമായി എത്തി നടന് സുരേഷ് ഗോപി. രോഗം കൂടിയതിന് പിന്നാലെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു 21കാരി. മിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്കുള്ള മുഴുവന്‍ തുകയും സുരേഷ് ഗോപി അടച്ചിരുന്നു. ശസ്ത്രക്രിയ്ക്ക് മൂന്ന് ലക്ഷം രൂപയാണ് സുരേഷ് ഗോപി നല്‍കിയത്. തിരുവനന്തപുരത്ത് മകളുടെ കല്യാണത്തിന്റെ റിസപ്ഷനുള്ള ക്ഷണവും റിസ്വാനയ്ക്ക് ലഭിച്ചിട്ടുണ്ട്.
Leave a Reply