‘താൻ എന്തിനാടോ ഇങ്ങനെ ഓവർ ആയിട്ട് അഭിനയിക്കുന്നത്’ ! സുകുമാരന്റെ കളിയാക്കലിൽ മനം നൊന്ത് സുരേഷ് ഗോപി ! അവർക്കിടയിലെ ഈഗോക്ക് കാരണം സംവിധായകൻ പറയുന്നു !!

മലയാള സിനിമയിൽ വളരെ പ്രഗത്ഭനായ സംവിധായകനാണ് വി എം വിനു. മലയാളികൾ ഇന്നും കാണാൻ കൊതിക്കുന്ന നിരവധി ചിത്രങ്ങളുടെ സംവിധയകനായ അദ്ദേഹം ഇപ്പോൾ പഴയ ചില ഓർമ്മകൾ പങ്കുവെക്കുകയാണ്, അഭിനേതാക്കൾ പണ്ടായാലും ഇപ്പോഴായാലും തമ്മിൽ ഒരു ഈഗോ ക്ലാഷ് ഉണ്ടാകും എന്ന് പറയുകയാണ് വി എം വിനു. അദ്ദേഹം അങ്ങനെ പറയാൻ വ്യക്ത്യമായ കാരണവുമുണ്ട്.

വി എം വിനുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ന്യൂഇയര്‍. സൂപ്പർ താരങ്ങൾ ഒന്നിച്ച ചിത്രം ഇപ്പോഴും മിനിസ്‌ക്രീനിൽ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ആ ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിനിടെ നടന്നൊരു സംഭവത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. ജയറാമും സുരേഷ് ഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപിച്ച ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ നടൻ സുകുമാരനും, നായികയായി ഉർവശിയും ഉണ്ടായിയിരുന്നു.

സിനിമ വെള്ളിത്തിരയിൽ മികച്ച വിജയം കരസ്ഥമാക്കിയപ്പോൾ അതിന്റെ അണിയറയിലും സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് നടന്നിരുന്നത് എന്ന് പറയുകാണ് സംവിധയകാൻ വിനു. ആ പ്രശ്‌നത്തിന് പ്രധാന കാരണം രണ്ട് പ്രമുഖ താരങ്ങള്‍ തമ്മിലുണ്ടായ ഈഗോ പ്രശ്നം സെറ്റിനെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇത് മാത്രമല്ല നടി ഉര്‍വശി തലകറങ്ങി വീണതടക്കമുള്ള സംഭവഭങ്ങള്‍ ഉണ്ടായി എന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയിലെ റാണി പാലസ് ആയിരുന്നു. സുരേഷ് ഗോപി, ജയറാം, സുകുമാരന്‍, ഉര്‍വശി, ബാബു ആന്റണി, തുടങ്ങിയ താരങ്ങളെ കൂടാതെ താര റാണി സിൽക്‌സ്മിതയും ചിത്രത്തിൽ  ഉണ്ടായിരുന്നു. ഇന്നത്തെ ഷൂട്ടിംഗ് സെറ്റുകളിൽ ഉള്ള രീതികൽ അല്ലായിരുന്നു ആ സമയത്ത്, ഇന്ന് മെയിൻ താരങ്ങൾക്ക് കാരവൻ ഉണ്ടാകും അവരുടെ ഷോട്ട് റെഡിയാകുമ്പോൾ മാത്രം കാരവനിൽ നിന്നും സെറ്റിലേക്ക് ചെല്ലുന്നു. പക്ഷെ അന്ന് അങ്ങനെയല്ലല്ലോ എല്ലാവരും ഓരോ കസേരയിൽ ഷൂട്ടിംഗ് സ്ഥലത്തു തന്നെ ഉണ്ടാകും.

അങ്ങനെ ആ ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യുകയാണ്. രാത്രിയിലാണ് ഷൂട്ടിംഗ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ്. പക്ക വില്ലനാണ്. ബാബു ആന്റണി ക്വട്ടേഷന്‍ ഗ്രൂപ്പുമായി വരുന്നു. അതിന്റെ അന്വേഷണവുമായി വരുന്ന പൊലീസ് ഓഫീസറാണ് സുകുമാരന്‍.  ക്ലൈമാക്സ്  ഷൂട്ട് ചെയ്യുന്നതിന് മുമ്പായി ഈ സീനിന്റെ റീഹേഴ്സല്‍ നടന്നിരുന്നു. സുരേഷ് ഗോപി, ജയറാം, സുകുവേട്ടന്‍, ഉര്‍വശി എന്നിവരാണ് ഉള്ളത്. പക്ഷെ റിഹേഴ്സലിനിടെ സുരേഷിന്റെ കുറച്ച്‌ ഡയലോഗുകള്‍ തെറ്റി പോകുന്നുണ്ട്.

ആ സമയത്താണ് ഈ ആർട്ടിസ്റ്റുകളുടെ ഈഗോ വര്‍ക്ക് ചെയ്യുന്നത് ഞാന്‍ ആദ്യമായി കാണുന്നത്, സുരേഷ് ഗോപി നല്ല പെര്‍ഫോമന്‍സാണ്. സുരേഷ് ഗോപി ഡയലോഗ് പറഞ്ഞ് നടന്ന് വരികയാണ്. പെട്ടെന്ന് സുകുവേട്ടന്‍ താന്‍ എന്താടോ ശിവാജി ഗണേശനോ? എന്താണ് ശിവാജി ഗണേശനെക്കാളും ഇത്രയും ഓവറായി അഭിനയിക്കുന്നത്. അത്രയധികം ടെക്നിഷ്യന്മാരുടെ മുന്നില്‍ വെച്ച്‌ സുകുവേട്ടന്‍ സുരേഷ് ഗോപിയെ ഇന്‍സള്‍ട്ട് ചെയ്തു. അത് അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ചു. അദ്ദേഹം ആകെ വല്ലാതെയായി അപ്പോൾ തന്നെ  ആ മുറിക്ക് പുത്തേക്ക് പോയി  ആരും കാണാതെ സുരേഷിൻറെ ആ തേങ്ങൽ ഞാൻ കേട്ടിരുന്നു.

ആ സമയത്ത് എല്ലാവരെക്കാളും ഒരു പടിക്ക്  മുന്നില്‍ നിന്നുള്ള അഭിനയമായിരുന്നു സുരേഷ് ഗോപിയുടേത്. ഒരുപക്ഷെ  ആ ഈഗോ ആയിരിക്കാം സുകുവേട്ടന്‍ പ്രശ്നമാക്കിയതെന്ന് തോന്നുന്നു, ഏതായാലും പിന്നീട് അദ്ദേഹം തന്നെ താനൊരു തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് സുരേഷിനെ സമാധാനിപ്പിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടയിൽ  ഉർവശി ബോധംകെട്ട് വീഴുകയും ചെയ്തിരുന്നു  എന്നും വിനു പറയുന്നു….

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *