
ബാങ്ക് ത,ട്ടി,പ്പിന് ഇ,രയായ വൃക്കരോഗിക്കും കുടുംബത്തിനും സഹായവുമായി സുരേഷ് ഗോപി ! കൈയ്യടിച്ച് ആരാധകർ !
സുരേഷ് ഗോപി എന്നും നമ്മളെ വിസ്മയിപ്പിച്ചുട്ടുള്ള അതുല്യ മനുഷ്യ സ്നേഹിയാണ്, അദ്ദേഹത്തെ രാഷ്ട്രീയ പരമായി പലരും വിമർശിക്കാറുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തികൾ അത് വളരെ വലിയ കാര്യമാണ്, അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്ന ദുരിതം അനുഭവിക്കുന്ന നിരവധി പേർക്കാണ് അദ്ദേഹം ഇതിനോടകം സാഹായമായി മാറിയത്, കഴിഞ്ഞ ദിവസം കൂടി ഉരുൾ പൊട്ടലിൽ സകലതും നഷ്ടമായി കിടപ്പാടം പോലും ജപ്തി ഭീഷണിയിലായ ഒരു സാധു കർഷകന് മൂന്ന് ലക്ഷം രൂപ നൽകി സഹായമായി എത്തിയത്.
ഇതെല്ലം അദ്ദേഹം തന്റെ സമ്പാദ്യത്തിൽ നിന്നും ചിലവാക്കുന്നതാണ് എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം, ഇപ്പോഴിതാ അത്തരത്തിൽ മനസ് നിറക്കുന്ന ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗിക്ക് സഹായവുമായി സുരേഷ് ഗോപി എത്തിയിരിക്കുകയാണ്. കരുവന്നൂർ സഹകരണ ബാങ്കിൽ 13 ലക്ഷം രൂപ നിക്ഷേപിച്ച ജോസഫിന് ഒരു കൊല്ലത്തിനിടെ ഇരുപതിനായിരം രൂപ മാത്രമാണ് ബാങ്ക് തിരികെ നൽകിയത്. വൃക്കരോഗിയായ ജോസഫിന് ഇപ്പോൾ ആരോഗ്യപരമായി ഏറെ കഷ്ടത്തിലും ജോലിയെടുത്ത് പോലും മക്കളെ സംരക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയിലുമാണ്.

25 വർഷങ്ങൾക്ക് മുമ്പ് അന്യ നാട്ടിൽ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ 10 ലക്ഷം രൂപയാണ് ജോസഫ് കരുവന്നൂർ സഹകരണ ബാങ്കിനെ വിശ്വസിച്ച് നിക്ഷേപിച്ചത്. ഇപ്പോൾ അദ്ദേഹം വളരെ വലിയ ദുരിതത്തിലാണ്, മക്കളുടെ ചികിത്സക്ക് പോലും ഇപ്പോൾ യാതൊരു മാർഗവും അദ്ദേഹത്തിനില്ല. സെറിബ്രൽ പാൾസി ബാധിതരായ രണ്ടു പേർക്കും ചികിൽസയ്ക്കായി പ്രതിമാസം ഇരുപതിനായിരത്തിലധികം രൂപ വേണം. നാലയിരത്തലധികം രൂപ ജോസഫിൻറെ ചികിൽസയ്ക്കും വേണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോൾ ഈ കുടുബം.
കരുവന്നൂർ ബാങ്കിന്റെ തട്ടിപ്പിൽ പെട്ട് യവർക്ക് ഇപ്പോൾ ജീവിതം തന്നെ നിലച്ച അവസ്ഥയിൽ ആയിരുന്നു. ഒരു മകൻറെ വരുമാനത്തിലാണ് ഇപ്പോൾ ഈ കുടുംബം പിടിച്ചു നിൽക്കുന്നത്. പണം ചോദിച്ചപ്പോൾ തരാതിരിക്കുകയും പ്രശ്നമാക്കിയപ്പോൾ ബോണ്ട് വാങ്ങി പതിനായിരം രൂപ തന്നുവെന്നുമാണ് ജോസഫ് പറയുന്നത്. പിന്നെ ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു പതിനായിരം കൂടി തന്നു. പിന്നെ കാശ് ചോദിച്ചപ്പോൾ ഇതിലും വലിയ പ്രശ്നങ്ങളായെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ഇവിടെ ആരും പൈസ അടയ്ക്കുന്നില്ലെന്നും ആരെങ്കിലും അടയ്ക്കുമ്പോൾ നിങ്ങളുടെ തരാമെന്നുമാണ് ബാങ്കിൽനിന്ന് ലഭിച്ച മറുപടിയെന്ന് ജോസഫിൻ്റെ ഭാര്യ റാണിയും പ്രതികരിച്ചു. ഇവരുടെ ദുരിത ജീവിതം വാർത്തകളിൽ കൂടി അറിഞ്ഞ സുരേഷ് ഗോപി ഇവരെ സഹായിക്കാൻ മുന്നോട്ട് വരികയായിഉർന്നു.
Leave a Reply