സുരേഷ് ഗോപി പദയാത്ര നടത്തിയത് തൃശൂരില്‍ സ്ഥാനം ഉറപ്പിക്കാൻ ! സംസ്ഥാനത്ത് ഇപ്പോൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുത് ഇഡി !

സുരേഷ് ഗോപി കരുവന്നൂർ സാമ്പത്തിക തട്ടിപ്പിനെതിരെ നടത്തിയ പദയാത്ര വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിന്റെ പേരിൽ അദ്ദേഹത്തെ പലരും വിമർശിച്ച് രംഗത്ത് വന്നിരുന്നു. അതിൽ കഴിഞ്ഞ ദിവസം സിപിഎം എംഎല്‍എ എസി മൊയ്തീന്‍ സുരേഷ് ഗോപിയെ വിമർശിച്ചും പരിഹസിച്ചും സംസാരിച്ചിരുന്നു. ഇഡി ഇവിടെ കേരളത്തിൽ സുരേഷ് ഗോപിക്ക് വേണ്ടി കളമൊരുക്കുകയാണ്, സുരേഷ് ഗോപിയെ വിലയിപ്പിക്കാൻ കേന്ദ്രം ബോധപൂർവം നടത്തുന്ന കളികളാണ് ഇതെല്ലം എന്നും അദ്ദേഹം ആരോപിക്കുന്നു.

വാക്കുകൾ ഇങ്ങനെ, താന്‍ തൃശൂരില്‍ മത്സരിക്കുമെന്ന് അമിത്ഷായുടെ മുന്നില്‍ നിന്ന് പറഞ്ഞ് സ്വയം സ്ഥാനാര്‍ത്ഥിയായ ആള്‍ക്ക് വേണ്ടി അരങ്ങൊരുക്കുകയാണ് തൃശൂരില്‍. അതിനുവേണ്ടി ഇഡി തിരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണ്. അതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഈ പദയാത്ര. തങ്ങള്‍ക്കൊന്നും അതിലൊന്നും ആക്ഷേപമില്ലെന്നും എസി മൊയ്തീന്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷണം നടത്തിയിരുന്നു. പണം തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് പണം നല്‍കികൊണ്ടിരിക്കുകയാണ്.

ബാങ്കിൽ ഉണ്ടായിരുന്ന ആധാരങ്ങളൊക്കെ ഇഡി എടുത്തുകൊണ്ട് പോയി. ഇഡിയ്ക്ക് പരിശോധിക്കണമെങ്കില്‍ അതിന്റെ കോപ്പി പോരെ, സഹകരണ ബാങ്കുകളൊക്കെ കള്ളപ്പണം വെളിപ്പിക്കുകയാണെന്നാണ് പറയുന്നത്. അരവിന്ദാക്ഷന്റെ 91 വയസായ അമ്മയ്ക്ക് 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കി. ഇതാണ് ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയെന്നും മൊയ്തീന്‍ പറഞ്ഞു.

ഇപ്പോഴിതാ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി, ജനകീയ വിഷയങ്ങളിൽ ഇനിയും ഇടപെടും. അത്തരം വിഷയങ്ങൾ ഉണ്ടാക്കാതിരിക്കുകയാണ് അവർ ചെയ്യേണ്ടത്. പണം നഷ്ടപ്പെട്ടവരുടെ പ്രയാസം കണ്ടാണ് പ്രശ്‌നത്തിൽ ഇടപെട്ടത്. ആരോപണങ്ങൾ അവർക്ക് ഉന്നയിക്കാം, പക്ഷേ സത്യം ദൈവത്തിന് അറിയാം. ഇഡി ബിജെപിയ്‌ക്ക് തൃശൂരിൽ വഴി ഒരുക്കുന്നു എന്നത് സിപിഎമ്മിന്റെ ആരോപണം മാത്രമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

കരുവന്നൂരിൽ താൻ പദയാത്ര നടത്തിയത് ഒരിക്കലും ഒരു രാഷ്ട്രീയ പ്രേരിതമല്ലന്നും, തികഞ്ഞ മനുഷ്യത്വത്തിന്റെ പേരിലാണ് എന്നും സുരേഷ് ഗോപി പറയുന്നു. ഇതേ വിഷയത്തിൽ താൻ വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രതികരിക്കുകയും കരുവന്നൂർ ബാങ്ക് സന്ദർശിക്കുകയും ചെയ്തിരുന്നു, എന്നാൽ മാധ്യമങ്ങൾ സഹിതം അതെല്ലാം മറക്കുകയാണ് എന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതുപോലെ തന്നെ എംഎൽഎയുമായ എ സി മൊയ്തീന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും രംഗത്ത് വന്നിരുന്നു.

നല്ല കണ്ടുപിടിത്തമാണ് മൊയിദീന്റെത്, മൊയ്തീനെപ്പോലെ ഒരഴിമതിക്കാരന്‍ എന്തെല്ലാം കൊള്ളരുതായ്മകള്‍ ചെയ്തിരുന്നോ അതൊക്കെയാണ് ഇപ്പോള്‍ വെളിച്ചത്തുവരുന്നത്. അതുകൊണ്ട് സുരേഷ് ഗോപിയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാമെന്നുള്ളത് മൊയ്തീന്റെ ഒരു വ്യാമോഹം മാത്രമാണ്, ഈ രാജ്യത്തിലെ ജനങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ക്ക് എ സി മൊയ്തീനേയും അറിയാം സുരേഷ് ഗോപിയോയും അറിയാം. സുരേഷ് ഗോപി വിചാരിക്കുന്ന വഴികളിലാണ് തൃശൂരില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. അതിലുള്ള വെപ്രാളമാണ് ഇപ്പോള്‍ അവര്‍ പഞ്ഞുകൊണ്ടിരിക്കുന്നത് എന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *