
കൈവശം ഉള്ളത് വെറും 44000 രൂപ ! 61 ലക്ഷം രൂപയുടെ ബാധ്യതയുണ്ട് ! വാഹങ്ങൾ 8 ! മൊത്തം എട്ട് കോടി രൂപയുടെ ആസ്തി ! നാമനിർദേശ പത്രിക സമർപ്പിച്ച് സുരേഷ് ഗോപി !
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ സുരേഷ് ഗോപി വീണ്ടും കളത്തിളങ്ങിയിരിക്കുകയാണ്, ഇന്ന് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്, രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷമാണ് സുരേഷ് ഗോപി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. നിരവധി ബിജെപി പ്രവർത്തകരുടെ സാന്നിധ്യത്തിൽ വൻ ജനപങ്കാളിത്തമാണ് റോഡ് ഷോയോടെയാണ് അദ്ദേഹം പത്രിക സമർപ്പിക്കാൻ എത്തിയത്ത്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് വേണ്ടി കളക്ടറും വരണാധികാരിയുമായ വിആര്‍ കൃഷ്ണയ്ക്ക് മുമ്പാകെ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയ്ക്കൊപ്പം സുരേഷ് ഗോപിയുടെ വ്യക്തി വിവരങ്ങളും ഉണ്ടായിരുന്നു, അതിന്റെ വിവരങ്ങളാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. തന്റെ പേരിൽ നാല് കേസുകൾ ഉണ്ടെന്നും അതിൽ വ്യക്തമാക്കുന്നു. പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നും, അതോടൊപ്പം വാഹനം രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുമാണ് രണ്ട് കേസുകള്‍ ഉള്ളത്. മൂന്നാമത്തെ കേ,സി,ല്‍ ഗതാഗത തടസപ്പെടുത്തി ഒത്തുച്ചേര്‍ന്നതിന് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലാണ് മൂന്നാമത്തെ കേസുള്ളത്. രണ്ട് കേസുകള്‍ സിബിസിഐഡിയിലാണ് ഉള്ളത്. വനിതയോട് രോഷാകുലനായി പെരുമാറിയത് അടക്കമാണ് നാല് കേ,സുകള് ഉള്ളത്.

അതുപോലെ അദ്ദേഹത്തിന്റെ ആസ്തി വിവരങ്ങളും പത്രികയിലുണ്ട്, തന്റെ കൈവശം ആകെ ഉള്ളത് 44000 രൂപയാണ്, 68 ലക്ഷം വിവിധ പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. മൊത്തം 1025 ഗ്രാം സ്വര്‍ണവും നിക്ഷേപത്തില്‍ വരും. ഇതിന്റെയെല്ലാം മൊത്തം മൂല്യം 4.75 കോടി രൂപ വരും. ആകെ എട്ട് കോടി രൂപ മൂല്യമുള്ള സ്ഥാവര ആസ്തിയുണ്ട് എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു, അതുപോലെ 61 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് നാമനിര്‍ദേശ പത്രികയിലെ വ്യക്തിവിവരത്തില്‍ പറയുന്നത്. അതേസമയം സ്വന്തമായി രണ്ട് കാരവാനുകള്‍ അദ്ദേഹത്തിനുണ്ട്. മൊത്തം എട്ട് വാഹനങ്ങളാണ് അദ്ദേഹത്തിനുള്ളത്. അതില്‍ ഓഡി കാറും, ട്രാക്ടറും വരും. സ്വന്തമായി കൃഷി ഭൂമി അടക്കമുള്ള കാര്യങ്ങളും പത്രികയിൽ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം തന്റെ ഭാര്യ രാധിക സുരേഷ് ഗോപിയുടെ പേരിലും ആസ്തികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു, രാധികയ്ക്ക് ദേവികുളം, ആലുവ, തിരുനെല്‍വേലി എന്നിവിടങ്ങളിലും കൃഷി ഭൂമിയുണ്ട്. കൈവശം 32000 രൂപയും, 1050 ഗ്രാം സ്വര്‍ണവുമാണ് ഉള്ളത്. ഭാര്യയുടെ പേരിലും കാരവാന് ഉണ്ട്. എന്നാൽ അതേസമയം 2023-24ലെ ആദായ നികുതി അടച്ചത് പ്രകാരം സുരേഷ് ഗോപിക്ക് 4.39,68960 രൂപയും ഭാര്യക്ക് 4,13580 രൂപയും മകള്‍ ഭാവ്നിക്ക് 11,17170 രൂപയുമാണ് വരുമാനമുള്ളത് എന്നും രേഖപെടുത്തിയിരുന്നു.
Leave a Reply