തൃശൂർ എടുത്ത് സുരേഷ് ഗോപി ! കേരളം ആകാംക്ഷയോടെ വീക്ഷിച്ച തൃശ്ശൂരിൽ സുരേഷ് ഗോപി മുന്നിൽ ! ആഘോഷത്തോടെ പ്രവർത്തകർ !

ഇന്നിതാ കേരളം ഉറ്റുനോക്കിയ ലോകസഭാ ഇലക്ഷന്റെ ഫലം ഇപ്പോഴിതാ വന്നുകൊണ്ടിരുന്നത്, അതിൽ ഇത്തവണ കേരളം ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് തൃശൂര്, മൂന്നാം തവണയും ജനവിധി തേടുന്ന സുരേഷ് ഗോപി വിജയിക്കുമോ എന്നാണ് ഇപ്പോൾ കേരളം ഒന്നാകെ ഉറ്റുനോക്കുന്നത്, അതുപോലെ തന്നെ കേരളത്തിൽ താമര വിരിയില്ല എന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന എൽ ഡി എഫും, യു ഡി എഫും ഇപ്പോഴും തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

അതേസമയം തുടക്കം മുതൽ തൃശൂരിൽ സുരേഷ് ഗോപി മികച്ച ലീഡിങ്ങാണ് തുടരുന്നത്, ആദ്യ രണ്ട് മണിക്കൂർ പിന്നിട്ട വേളയിൽ സുരേഷ് ഗോപി 30,000 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറാണ്. വടകരയിൽ നിന്നും തൃശ്ശൂരിലെത്തിയ യുഡിഎഫിന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.  ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് മുൻതൂക്ക പ്രദേശങ്ങളിലെ വോട്ടുകളെണ്ണിയപ്പോഴാണ് സുരേഷ് ഗോപി ലീഡ് പിടിച്ചതെന്നത് ശ്രദ്ധേയമാണ്.

പാർട്ടിയുടെ കണക്ക് കൂട്ടലുകൾ സുരേഷ് ഗോപിയുടെ കാര്യത്തിൽ സത്യമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്, ഇത്തവണ ജനങ്ങൾ സുരേഷ് ഗോപിക്ക് ഒപ്പമായിരുന്നു, തൃശൂരിൽ മാത്രം ഏകദേശം 10000 വോട്ടിൽ അധികം സുരേഷ് ഗോപി മറ്റുള്ളവരെക്കാൾ അധികം നേടുമെന്നാണ് വിലയിരുത്തൽ. ഇവിടുത്തെ ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് കേന്ദ്രീകരിച്ചു എന്നാണ് അവർ കരുതുന്നത്.

ഇതുകൂടാതെ  മത്സ്യ തൊഴിലാളികളുടെ പ്രധാന മേഖലയായ നാട്ടികയിൽ നിന്നും കൂടുതൽ വോട്ടുകൾ സമാഹരിച്ചുവെന്നും വിലയിരുത്തലുണ്ട്. ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപിക്ക് മേൽക്കൈ ഉണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. കരുവന്നൂര്‍ ബാങ്ക് അഴിമതിക്കേസ് സുരേഷ് ഗോപിക്ക് തുണയാകും എന്നാണ് അവരുടെ വിലയിരുത്തൽ. ഇവിടെ സുരേഷ് ഗോപി 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുന്നേറും.

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ മുൻപത്തെ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആരെയും തോൽപ്പിക്കാനല്ല താൻ ശ്രമിച്ചത്, പകരം ജനങ്ങൾ തോൽക്കാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നതെന്നുമാണ് സുരേഷ് ഗോപി പറയുന്നത്, അതേസമയം ഇത്തവണ കൂടി താൻ പരാചിതനാകുകയാണെങ്കിൽ ഇനി ഒരു മത്സരമുണ്ടാകില്ലന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വിജയത്തിൽ പ്രവർത്തകരുടെ ആഘോഷം തുടങ്ങി കഴിഞ്ഞിരിക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *