
സുരേഷ് ഗോപി മനുഷ്യർക്ക് വേണ്ടി ഇറങ്ങി നടക്കുന്നത് ഇതാദ്യം ആയല്ല ! അദ്ദേഹത്തിന്റെ രാഷ്ട്രീയം മനുഷ്യത്വം ആയിരുന്നു ! കുറിപ്പ് വൈറൽ !
സുരേഷ് ഗോപി എന്ന സൂപ്പർ സ്റ്റാറിനും അപ്പുറം സാധാരണ മനുഷ്യരെ സ്നേഹിക്കുന്ന, സഹായിക്കുന്ന ഒരു മനുഷ്യ സ്‌നേഹികൂടിയാണ്, അദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിൽ പലരും അദ്ദേഹത്തെ മോശമായി വിമർശിക്കാറുണ്ട് എങ്കിലും അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നവയല്ല. കരുവന്നൂർ സാമ്പത്തിക തട്ടിപ്പിനെതിരെ അദ്ദേഹം നടത്തിയ പദയാത്രയെ പലരും വിമർശിച്ചു, എന്നാൽ ഇപ്പോഴിതാ അങ്ങനെ വിമർശിച്ചവക്കുള്ള മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ഒരു പഴയ വാർത്ത.
സമൂഹ മാധ്യമങ്ങൾ ഒന്നും ഇല്ലാത്ത കാലത്തും Aids എന്ന മാരക രോഗം അയിത്തം കല്പിച്ചു മാറ്റി നിർത്തിയ കുഞ്ഞുങ്ങൾക്ക് ഒപ്പം നടന്ന സുരേഷ് ഗോപിക്ക് ഒപ്പം ആ ഗ്രാമം മുഴുവൻ മുൻവിധികൾ മാറ്റി വെച്ചു നടന്നു വന്നത് ചരിത്രം കൂടി ഉണ്ട്.. സമൂഹ മാധ്യമങ്ങളിൽ മനുഷ്യ സ്‌നേഹി എന്ന തലക്കെട്ടോടെ വന്ന കുറിപ്പിൽ പറയുന്നത് ഇങ്ങനെ , സുരേഷ് ഗോപി മനുഷ്യർക്ക് വേണ്ടി ഇറങ്ങി നടക്കുന്നത് ഇതാദ്യം ആയല്ല… ഒരു പാർട്ടിയുടെയും വക്താവ് അല്ലാതെ ഒരു ഇലക്ഷനും മുന്നിൽ ഇല്ലാതെ ഒരു പദവിയും പേരിൽ ഇല്ലാതെ. വെള്ളിത്തിരയിൽ നിന്നും ഈ നായകൻ ഇറങ്ങി വന്നു രണ്ട് കുഞ്ഞുങ്ങളുടെ വിരൽ തുമ്പു പിടിച്ച് നടന്നപ്പോൾ,

എയിഡ്സ് എന്ന മാരക രോഗം അയിത്തം കല്പിച്ചു മാറ്റി നിർത്തിയ കുഞ്ഞുങ്ങൾക്ക് ഒപ്പം ആ ഗ്രാമം മുഴുവൻ മുൻവിധികൾ മാറ്റി വെച്ചു നടന്നു വന്നത് ചരിത്രം പഠിത്തം നിഷേധിക്കപ്പെട്ട.. സമ പ്രായക്കാരുടെ സാമീപ്യം നിഷേധിക്കപ്പെട്ട, നിരപരാധികളായ നാല് കുഞ്ഞുങ്ങൾ ബെൻസനും ബെൻസിയും അനന്തുവും അക്ഷരയും.. സിനിമയിലെ നായകന്റെ രംഗ പ്രവേശം പോലെ, ആരും തൊടാതെ മാറ്റി നിർത്തിയ ഈ കുഞ്ഞുങ്ങളെ മാറോടണച്ചു ഉമ്മ വെച്ചു നാട്ടുകാർക്ക് മുന്നിലൂടെ സ്കൂളിലേക്ക് നടന്നപ്പോൾ മാറ്റി മറിച്ചത് ഒരു നാടിന്റെയാകേ മുൻവിധിയാണ്… ആ കുഞ്ഞുങ്ങളുടെ തല വരയാണ്…
അന്ന് ഇവിടെ ഭരണവും പ്രതിപക്ഷവും ഉണ്ടായിരുന്നു സാംസ്‌കാരിക നായകർ ഉണ്ടായിരുന്നു.. സോഷ്യൽ മീഡിയ പോലും നിലവിൽ ഇല്ലാത്ത കാലത്ത് മാസ്സ് കാണിച്ചു തനിക്ക് ഉള്ള പ്രശസ്തിയിൽ ഒരു തരി പോലും കൂട്ടേണ്ടത് ഇല്ലാതിരുന്നിട്ടും, അദ്ദേഹത്തിന്റെ രാഷ്ട്രീയം മനുഷ്യത്വം ആയിരുന്നു എൻഡോ സൽഫാൻ ഇരകൾക്ക് വേണ്ടിയും ആലംബം നഷ്ടപെട്ട സാധാരണ മനുഷ്യർക്ക് വേണ്ടിയും സുരേഷ് ഗോപി അങ്ങറ്റം മുതൽ ഇങ്ങറ്റം വരെ യാത്ര ചെയ്തു തുടങ്ങിയിട്ട് കാലം ഏറെയായി.. എന്നും ആ കുറിപ്പിൽ പറയുന്നു, ഒപ്പം അന്നത്തെ പത്ര വാർത്തയുടെ ചിത്രങ്ങളും…..
Leave a Reply