
‘യുപിയിലെ സാധാരണ ജനങ്ങള്‍ നല്കിയ വോട്ടാണ് ബിജെപിയെ ജയിപ്പിച്ചത്’ ! ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറായാൽ അവർ സ്വീകരിക്കുമെന്ന് ഉറപ്പാണ് ! സുരേഷ് ഗോപി പറയുന്നു!
ഇപ്പോൾ എങ്ങും സംസാര വിഷയം ഭാരതീയ ജനതാ പാ,ർ,ട്ടിയുടെ വിജയമാണ്, യുപി ഉള്‍പ്പെടെയുള്ള നി,യ,മ,സഭാ തിരഞ്ഞെടുപ്പുകളില്‍ ബി,ജെ,പി ആവര്‍ത്തിച്ച വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ബത്തേരിയില്‍ ബിജെപി സംഘടിപ്പിച്ച ആഹ്ലാദ വിജയാഘോഷത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. യുപിയിലെ സാധാരണ ജനങ്ങള്‍ നല്കിയ വോട്ടാണ് ബിജെപിയെ ജയിപ്പിച്ചത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അവര്‍ സ്വീകരിക്കുമെന്ന് ഉറപ്പാണ്. ലോകം മൊത്തം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായിരുന്നു യുപിയിലേതെന്നും അദ്ദേഹം പറഞ്ഞു.
ഈ നാല് സംസഥാനങ്ങളിലും വിജയിച്ചത് പാർട്ടിയല്ല സാധാരണ ജനങ്ങളാണ്, സാധാരണക്കാരുടെ അടുത്തെത്തിയാണ് ഞങ്ങൾ വിജയം ഉറപ്പിച്ചത്. കര്‍ഷകരെ സമരത്തിലേക്ക് തള്ളിവിട്ടവര്‍ എവിടെ. യഥാര്‍ഥ കര്ഷകന് അവിടെ വോട്ട് ചെയ്യാനുണ്ടായിരുന്നു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവർക്ക് അറിയാമായിരുന്നു. കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അസംതൃപ്തിയുള്ള വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തിലും അദ്ദേഹം പ്രതികരിച്ചു. ആം ആദ്മി പഞ്ചാബില്‍ ജയിച്ചെങ്കില്‍ അത് ബിജെപിക്കുള്ള വഴിയൊരുക്കലാണ് എന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മിയിലേക്ക് പഞ്ചാബ് വന്നെങ്കില്‍ പഞ്ചാബ് ഞങ്ങളിലേക്ക് വരുന്നതിന്റെ വഴിയൊരുക്കലാണ് അത്. ഞങ്ങള്‍ അങ്ങോട്ട് വഴിയൊരുക്കേണ്ടതില്ലെന്നും പ്രവര്‍ത്തകരുടെ നിറഞ്ഞ കൈയ്യടിയോടെ സുരേഷ് ഗോപി പറഞ്ഞു.

പഞ്ചാബ് അതികം താമസിക്കാതെ ബിജെപിയിലേക്ക് വരുമെന്ന് ഞങ്ങളുടെ നേതാക്കൾ വിലയിരുത്തുന്നു. അത് സംബന്ധിച്ചുള്ള കാര്യങ്ങൾ എനിക്ക് അറിയാവുന്നത്കൊണ്ടാണ് ഈ അകൃത്യം ഞാനിവിടെ ഇത് പറഞ്ഞത്. ഡല്‍ഹിയില്‍ എന്തുകൊണ്ട് ബിജെപി ജയിക്കുന്നില്ല എന്ന ചോദ്യ ചോദിച്ച മാധ്യമ പ്രവർത്തകനോട് അദ്ദേഹം തെമാശാ രൂപേനെ പറഞ്ഞു ഡല്‍ഹിയിലും വരുമല്ലോ, ചാനലിന്റെ പേരെടുത്ത് ചോദിച്ച അദ്ദേഹം പിന്നീട് പറഞ്ഞത്, നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സിപിഎം എവിടെയാണ് ഇരിക്കുന്നതെന്നായിരുന്നു. ബത്തേരിയില്‍ വലിയ ആഘോഷ പരിപാടി ആയിരുന്നു നേതാക്കൻ സംഘടിപ്പിച്ചത്.
കൂടാതെ രാഹുൽ ഗാന്ധിയെ കുറിച്ചും സുരേഷ് ഗോപി സംസാരിച്ചിരുന്നു, യുപിയില്‍ നിന്ന് ഭയന്നോടി വയനാട്ടില്‍ അഭയം തേടിയ രാഹുല്‍ ഗാന്ധി എന്ത് പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നതെന്ന് ജനം തിരിച്ചറിയണമെന്ന് സുരേഷ് ഗോപി ചോദിക്കുന്നു. ഉത്തര്‍ പ്രദേശിന് പുറമെ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമാണ് വ്യാഴാഴ്ച പുറത്തുവന്നത്. ഇതില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണമുണ്ടായിരുന്നത്. ബാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായിരുന്നു. ആ സംസ്ഥാനങ്ങളെല്ലാം ബിജെപി നിലനിര്‍ത്തി. പഞ്ചാബില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എഎപി മികച്ച വിജയം നേടുകയും ചെയ്തു.
Leave a Reply