താന്‍ ഉള്ളതില്‍ നിന്നല്ല, ഇല്ലാത്തതില്‍ നിന്നുമാണ് സഹായങ്ങള്‍ ചെയ്യുന്നത് ! കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ സിനിമ ചെയ്തിട്ട് ! മക്കളുടെ ഫീസ് അടക്കാൻ യാതൊരു മാർഗവും ഇല്ലായിരുന്നു ! സുരേഷ് ഗോപി പറയുന്നു !

സുരേഷ് ഗോപി എന്ന നടൻ എന്നും ആരധകരുടെ ഇഷ്ട താരമാണ്, അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു ജന പ്രതിനിധിയും കാരുണ്യ പ്രവർത്തനങ്ങൾ ചെയുന്ന മനുഷ്യ സ്നേഹിയുമാണ്, ആ നന്മയുടെ ഒരുപാട് വശങ്ങൾ നമ്മൾ ഏവരും അറിഞ്ഞതാണ്, ഇപ്പോൾ ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു.

രണ്ടു ദിവസം മുമ്പാണ് അദ്ദേഹം മലപ്പുറത്തുള്ള ഒരു കുട്ടിക്ക് സഹായവുമായി അതിന്റെ വീട്ടിൽ എത്തിയത്, തനിക്ക് പഠനം നടത്താൻ ഒരു സ്‍മാർട്ട് ഫോൺ ഇല്ല എന്ന് പറഞ്ഞുകൊണ്ട് നേരിട്ട് വിളിച്ച കുട്ടിക്ക് ഫോണും മധുര പലഹാരങ്ങളുമായി അദ്ദേഹം വീട്ടിൽ എത്തി, അത് നൽകുകയും ഒപ്പം മുടങ്ങി കിടക്കുന്ന ആ കുട്ടിയുടെ വീട് പണി പൂർത്തിയാക്കാൻ സഹായിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവിടെ നിന്നും തിരിച്ചത്.

അതിനു ശേഷം ഇന്ന് നമ്മൾ കേട്ട മറ്റൊരു വാർത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിവാഹം മുടങ്ങിയ ഒരു യുവതിക്ക് ഒരു ലക്ഷം രൂപയും വിവാഹ സാരിയും വാങ്ങി നൽകി എന്നാണ്, എന്നാൽ ഇപ്പോൾ അദ്ദേഹം ചില കാര്യങ്ങൾ തുറന്ന് പറയുകയാണ്, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, തന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാന്‍ തനിക്ക് ആവില്ല, താൻ ഒരുപാട് കാലം സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു, ആ സമയത്ത് ചില മാറ്റി വെച്ച സിനിമകൾ ചെയ്യാം എന്ന് തീരുമാനിച്ചത് തന്നെ തനറെ മക്കളുടെ ഫീസ് അടക്കാൻ പണം ഇല്ലാതിരുന്നത് കൊണ്ടാണ് എന്നും അദ്ദേഹം പറയുന്നു.

അതുകൊണ്ട് തന്നെ എല്ലാവരെയും സഹായിക്കാൻ തനിക്ക് കഴിയില്ല, സോഷ്യല്‍ മീഡിയയിലൂടെയോ മറ്റ് ചാനലുകളിലൂടെയോ വരുന്ന വാര്‍ത്തകളിലൂടെ താന്‍ അത്തരക്കാരെ കണ്ടെത്തുകയാണ്. എനിക്ക് നഷ്‌ടമായ എന്റെ മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് വിളിച്ച് പറയും.  അവർ അത് അന്വേഷിച്ച് അവര്‍ക്കത് സത്യസന്ധമാണെന്ന് തോന്നിയാല്‍ ചെയ്യും. അല്ലാതെ വിളിക്കുന്ന എല്ലാവര്‍ക്കും കൊടുക്കാനുള്ള സമ്പാദ്യം തനിക്കില്ല.

കഴിഞ്ഞ അഞ്ച് വർഷമായി താൻ സിനിമ ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ ആ വരുമാനം പൂജ്യമായിരുന്നു.  ആ സമയത്ത് സിനിമ ചെയ്ത് സമ്പാദിച്ചവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വെച്ച് തന്റെ പ്രവൃത്തികളെ താരതമ്യം ചെയ്യരുത്.  ഞാൻ ഉള്ളതില്‍ നിന്നല്ല, ഇല്ലാത്തതില്‍ നിന്നുമാണ് സഹായങ്ങള്‍ ചെയ്യുന്നത്. സിനിമയില്‍ നിന്നും വിട്ട് നിന്ന സമയത്ത് എന്റെ മകളുടെ ഫീസ് അടക്കാനുള്ള പണം പോലും ഉണ്ടായിരുന്നില്ല. എനിക്കിത് പറയുന്നതില്‍ ഒരു മാനക്കേടും തോന്നാറില്ല. 2019 സെപ്റ്റംബറില്‍ വാന്‍കൂവറില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് സെമസ്റ്റര്‍ ഫീസ് അടക്കാനുള്ള കാശ് എന്റെ അക്കൗണ്ടിലില്ലായിരുന്നു. ആ ഒരു നിമിഷത്തെ എന്റെ മനസിന്റെ തീരുമാനമായിരുന്നു വീണ്ടും സിനിമ ചെയ്തു തുടങ്ങാം എന്നത്. അങ്ങനെയാണ് കാവൽ എന്ന ചിത്രത്തിന് തുടക്കമായത് എന്നും ഇനിയും സിനിമ ചെയ്യണമെന്ന് നിശ്ചയിച്ചതും അതിനു ശേഷമാണ് എന്നും അദ്ദേഹം പറയുന്നു….

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *