
അയാളൊരു സാധുമനുഷ്യനാണ്, ബി.ജെ.പിയാണോ എന്ന് നോക്കേണ്ട ആവശ്യമില്ല, സഹായം ചെയ്യാൻ നോക്കിയിട്ട് ഒടുവില്‍ ആ പാവത്തിന് നാണക്കേട് മിച്ചം ! ഇന്നസെന്റ് പറയുന്നു !
മലയാളികളുടെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി മലയാളികൾ അദ്ദേഹത്തെ സ്നേഹിക്കുന്നത് മനസ് കൊണ്ടാണ്, അതിനു കാരണം അദ്ദേഹം എല്ലാവർക്കും മനസ് കൊടാത്താണ് സ്നേഹിച്ചത്. ഒരു ദിവസം ഒരു വർത്തയെങ്കിലും ആ സുരേഷ് ഗോപി ചെയ്‌തെ സഹായം എന്ന രീതിയിൽ എത്താറുണ്ട്, രാഷ്ട്രീയപരമായി അദ്ദേഹത്തോട് പലർക്കും ഒരു അഭിപ്രായ വ്യത്യസം ഉണ്ടെങ്കിലും വ്യക്തി എന്ന നിലയിൽ ഏവരും വളരെ സ്നേഹിക്കുന്ന ആരാധിക്കുന്ന ആളാണ് സുരേഷ് ഗോപി. താര സംഘടനായ അമ്മയിൽ സുരേഷ് ഗോപി അംഗമല്ലാത്തത് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.
ഇപ്പോൾ കഴിഞ്ഞ ദിവസം നാടൻ ഇന്നസെന്റ് സുരേഷ് ഗോപിയെ കുറിച്ചും അദ്ദേഹം അമ്മ സംഘടനയിൽ അംഗമല്ലാത്തതിന്റെ കാരണത്തെ കുറിച്ചും ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്. അത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹം ബി.ജെ.പിയാണോ മറ്റേതാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല, അയാള് വളരെ നല്ല മനുഷ്യനാണ്’, സിനിമാ സംഘടനയായ ‘അമ്മ’യില്‍ നിന്ന് എന്തുകൊണ്ടാണ് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് എന്ന ചോദ്യത്തിന് മറുപടിയായി ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു..

‘സുരേഷ് ഗോപി ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടു, അതിന്റെ ലാഭം ‘അമ്മ’ സംഘടനക്ക് തരാനായിരുന്നു പദ്ധതി. പക്ഷെ അയാള്‍ക്ക് അതിൽ നഷ്ടം വന്നു. പക്ഷേ അതിന് ശേഷം അമ്മയുടെ മീറ്റിംഗില്‍ നമ്മളിൽ പെട്ട ഒരാള്‍ തന്നെ സുരേഷ് ഗോപി പൈസ കൊടുത്തില്ലല്ലോ എന്താ അങ്ങനെ എന്നും ചോദിച്ചു. ഇത് സുരേഷ് ഗോപിക്ക് വലിയ നാണക്കേടായി’ പിന്നീട് സുരേഷ് സ്വന്തം കൈയ്യില്‍ നിന്ന് ഈ കാശ് എടുത്ത് അമ്മയില്‍ നല്‍കിയെന്നും ഇന്നസെന്റ് പറഞ്ഞു. തനിക്ക് ഇക്കാര്യം അറിയാം.
തുടര്‍ന്ന് താന്‍ അമ്മയുടെ പ്രസിഡന്റ് ആയപ്പോള്‍ സുരേഷ് ഗോപിയോട് ഈ തുക തിരികെ വാങ്ങണമെന്ന് പറഞ്ഞു. പക്ഷെ അയാൾ ആ തുക അന്ന് മറ്റേതെങ്കിലും സംഘടനയ്ക്ക് നല്‍കാനായിരുന്നു സുരേഷ് പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു. പക്ഷേ താന്‍ അതിന് സമ്മതിച്ചില്ല. കാരണം അത് സുരേഷിന്റെ പണമാണ് എന്നുമാണ് ഇന്നസെന്റ്പറഞ്ഞത്. പക്ഷെ ഏറെ നാളുകൾക്ക് മുമ്പ് സംവിധായകൻ ആലപ്പി അഷറഫ് സുരേഷ് ഗോപി അമ്മ താര സംഘടനയിൽ നിന്നും വിട്ടു നിൽക്കാനുള്ള കാരണം തുറന്ന് പറഞ്ഞിരുന്നു. പക്ഷെ അത് ഇപ്രകാരമാണ് പറഞ്ഞിരുന്നത്, അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ഏറെ സങ്കടത്തോടെ പറയുകയാണ് സിനിമാക്കാരുടെ ഇടയിൽ സുരേഷിന് അർഹമായ അംഗീകാരവും മതിപ്പും ഇനിയും ലഭിച്ചിട്ടില്ല. ഗൾഫിൽ ഒരു പ്രോഗ്രാമിൽ പങ്കെടുത്തത് അമ്മ സംഘടനയെ അറിയിച്ചില്ല എന്ന ഈ നിസ്സാര കാരണത്താൽ സുരേഷ് ഗോപിയിൽ നിന്നും അമ്മ ഭാരവാഹികൾ രണ്ടു ലക്ഷം രൂപ ഈടാക്കിയിരുന്നു. എന്നാൽ ഇതേ ലംഘനം പിന്നീട് മറ്റു പല ഉന്നതരിൽ നിന്നുമുണ്ടായി. പക്ഷേ സുരേഷിനോട് കാണിച്ച ഒരു നടപടിളും ഉന്നതരോട് കാണിച്ചില്ല, ആരും ഒരു ആക്ഷനും എടുത്തില്ല. പൊതു നീതി നടപ്പാക്കാൻ പറ്റാത്ത സംഘടനയുടെ ഈ ഇരട്ടനീതിക്കെതിരായി ശബ്ദമുയർത്തി സുരേഷ്. തന്നിൽ നിന്നും പിഴയായി ഈടക്കായ തുക തിരികെ നല്‍കാതെ ഇനി അമ്മ സംഘടനയുമായി സഹകരിക്കാനില്ലെന്നും സുരേഷ് തീരുമാനിച്ചു. അത് ഇന്നും അങ്ങനെ തന്നെ തുടരുന്നു എന്നുമാണ് അഷറഫ് പറഞ്ഞിരുന്നത്…
Leave a Reply