ആ വാക്ക് എനിക്ക് വലിയ വിഷമമായി !! എന്റെ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള പണമെടുത്തടച്ചു ! അന്ന് ഇറങ്ങിയതാണ് അവിടെ നിന്നും ! സുരേഷ് ഗോപി പറയുന്നു !
മലയാളത്തിന്റെ പ്രിയങ്കരണ്യ നടനാണ് സുരേഷ് ഗോപി, ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തനങ്ങളും ചെയ്യാറുണ്ട് എന്ന് നമ്മളിൽ പലർക്കും അറിയാവുന്ന കാര്യമാണ്, പല നടനംരും തനറെ പോക്കറ്റിൽ തൊടാതെ ഉപദേശിക്കുമ്പോൾ, സുരേഷ് തനറെ സ്വന്തം അധ്വാനത്തിൽ നിന്നും ഒരുവീതാം പാവപ്പെട്ടവർക്കായി നൽകികൊണ്ടിരിക്കുന്ന ആളാണ്. താര സംഘടനായ അമ്മയിൽ അദ്ദേഹം ഇപ്പോൾ അംഗമല്ല അതിനു പല കാരണങ്ങളും പറഞ്ഞു കേട്ടിരുന്നു എങ്കിലും യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറയുകയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ഇന്നസെന്റ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, അമ്മയുടെ രണ്ട് പ്രമുഖ നടൻമാർ സുരേഷിനെ അപമാനിച്ചത് കൊണ്ടാണ് അദ്ദേഹം തീരുമാനത്തിൽ എത്തിയിരുന്നത് എന്ന്..
ശേഷം ആ പ്രമുഖ നടൻമാർ ആരൊക്കെയാണ് എന്നറിയാൻ പ്രേക്ഷകർ താല്പര്യം കാണിച്ചിരുന്നു, ആ സംഭവം സുരേഷ് ഗോപി പറയുമ്പോൾ ഇങ്ങനെയാണ്, 97 കാലഘട്ടത്തിൽ താൻ ഗൾഫിൽ അവതരിപ്പിച്ച പരിപാടിയായിരുന്നു ‘അറേബ്യൻ ഡ്രീംസ്’. വളരെ വിജയകരമായാ പരിപാടി ആയിരുന്നു അത്. അതെ പരിപാടി നാട്ടിൽ തിരുവനന്തപുരത്ത് കാൻസർ സെന്ററിനും, കണ്ണൂർ കളക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാൻ വേണ്ടിയും, പിന്നെ പാലക്കാട് കലക്‌ടറുടെ ധനശേഖരണ പരിപാടിക്കായും ഫണ്ട് ശേഖരണത്തിനായി നാട്ടിൽ അഞ്ച് സ്റ്റേജ് ചെയ്തിരുന്നു. അതിൽ ഒരു പൈസ പോലും ശമ്പളം വാങ്ങാതെ ഈ ഷോ എല്ലായിടങ്ങളിലും അവതരിപ്പിച്ചു. ഷോ നടത്തുന്നയാൾ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്ക്, അവരുടെ കാരുണ്യ പ്രവർത്തങ്ങൾക്കായി തരുമെന്നും താൻ അമ്മ സംഘടനയെ അറിയിച്ചു. കൽപ്പനയും, ബിജു മേനോനും താനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല. പക്ഷെ ഈ അഞ്ചു സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗിൽ ചോദ്യം വന്നു.
ജഗദീഷേട്ടനും ജഗതി ശ്രീകുമാറും ആ മീറ്റിംഗിൽ തന്നെ ഇരുത്തി പൊരിച്ചു. കാരണം ആ ഷോ നടത്തിയ ആൾ അമ്മയിലേക് കൊടുക്കാം എന്ന് പറഞ്ഞ തുക കൊടുത്തിരുന്നില്ല. ‘അങ്ങേര് അടയ്ക്കാത്തിടത്ത് താൻ അടക്കുമോ’ എന്ന് അമ്പിളി ചേട്ടൻ ചോദിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല. ഞാൻ ശരിക്കും പാവമാ. എങ്കിലും ആ ‘താൻ’ എന്ന വിളി ഞാൻ പൊറുക്കില്ല. അത് എനിക്ക് വലിയ വിഷമമായി. സഹികെട്ട് എനിക്ക് തിരിച്ചു പറയേണ്ടി വന്നു. ‘അയാൾ അടച്ചില്ലെങ്കിൽ ഞാൻ അടക്കും’ എന്ന് എഴുനേറ്റ് നിന്ന് പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി പോരുകയായിരുന്നു. പക്ഷെ എന്നിട്ടും ആ ഷോ നടത്തിപ്പ് കാരൻ അത് അടച്ചില്ല. അപ്പോൾ അമ്മയിൽ നിന്നും രണ്ടു ലക്ഷം പിഴയടക്കാൻ എനിക്ക് നോട്ടിസ് വന്നു. എന്റെ കുഞ്ഞുങ്ങൾക്കു വേണ്ടി, അവർക്ക് അംഗൻവാടിയും, കാൻസർ സെന്ററിലേക്കും കൊടുക്കാൻ ഞാൻ സ്വരൂപിച്ച പണമെടുത്ത് അമ്മയിൽ അടച്ചു…
പിന്നെ ഇന്നച്ചൻ പ്രസിഡന്റ് ആയപ്പോൾ എന്നെ വിളിച്ചിരുന്നു, നീ വാ ആ പണം നിനക്ക് തിരിച്ച് തരാം എന്ന് പറഞ്ഞു, ഞാൻ പറഞ്ഞു വേണ്ട അത് എന്തെങ്കിലും അനാഥാലയത്തിനു കൊടുത്തേക്കാൻ, എന്നാൽ ഇതു തന്നെ മറ്റു പല പ്രമുഖ നടൻമാരും ചെയ്തപ്പോൾ അവർക്ക് എതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു.
Leave a Reply