
പുനർജന്മം ഉണ്ടായാൽ എന്റെ രാധിക തന്നെ എന്റെ ഭാര്യയായി വരണം എന്നാണ് എന്റെ ആഗ്രഹം ! ഈ ജന്മത്തിന്റെ റീ ക്രിയേഷൻ ആകണം ആ ജീവിതം ! സുരേഷ് ഗോപി പറയുന്നു !
മലയാളം കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു മികച്ച മനുഷ്യ സ്‌നേഹി കൂടിയാണെന്ന് പല തവണ തെളിയിച്ചിരുന്നു. ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുള്ള അദ്ദേഹം എന്നും മറ്റുള്ളവർക്ക് ഒരു മാതൃകയാണ്. സുരേഷ് ഗോപിയെ പോലെ ഏവർക്കും പ്രിയങ്കരിയായ ഒരാളാണ് നടന്റെ ഭാര്യ രാധികയും. രാധിക ഒരു മികച്ച പിന്നണി ഗായികയായിരുന്നു. കലാപരമ്പര്യമുള്ള തറവാട്ടിലാണ് രാധികയുടെയും ജനനം, ഗായകരും അഭിനേതാക്കളുമെല്ലാം ഉണ്ടായിരുന്ന തന്റെ തറവാട്ടിൽ രാധിക നായരും ഒട്ടും പിറകിലായിരുന്നില്ല.
എംജി രാധാകൃഷ്ണൻ അന്ന് രാധികക്ക് പിന്നണി ഗാന രംഗത്ത് ഒരു ഒരവസരം നല്കയിരുന്നു, 1985 ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിൽ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്നുതുടങ്ങുന്ന ഗാനം ഗായകൻ എംജി ശ്രീകുമാറിനൊപ്പം പാടിയിരുന്നത് രാധിക ആയിരുന്നു. തന്റെ സംഗീത പഠനം പൂർത്തീകരിച്ച രാധിക പിന്നണി ഗാന രംഗത്ത് തുടരാൻ ആഗ്രഹിച്ചിരുന്നു, പക്ഷെ വിവാഹിതായതോടെ ആ രംഗത്തുനിന്നും രാധിക എന്നേക്കുമായി വിടപറയുകയായിരുന്നു.
രാധികയെ കാണാതെയാണ് സുരേഷ് ഗോപി വിവാഹത്തിന് സമ്മതം മൂളിയത്, അതിനു കാരണം സുരേഷ് ഗോപിയുടെ വീട്ടിൽ നാല് ആൺമക്കൾ ആയിരുന്നു, പെൺകുട്ടികൾ ഇല്ലാത്ത വീട്ടിലേക്ക് ഉടൻ ഒരു മരുമകളെ കൊണ്ടുവരാൻ ആ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നു, അവർ തന്നെയാണ് രാധികയെ സുരേഷ് ഗോപിക്ക് വേണ്ടി കണ്ടെത്തുന്നത്, അവർ രാധികയെ ചെന്ന് കണ്ട് ഇഷ്ടപെട്ട ശേഷം കൊടൈക്കനാലിൽ ഒരു ഷൂട്ടിങ്ങിന് പോയിരുന്ന സുരേഷ് ഗോപിയെ വിളിച്ച് അച്ഛൻ പറഞ്ഞു, ഞങ്ങൾ ഒരു കുട്ടിയെ പോയി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു, ഞങ്ങൾക്ക് മകളായി, മരുമകളായി അവൾ മതി, ഇനി നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു.

എന്നാൽ ആ നിമിഷം തന്നെ സുരേഷിന്റെ മറുപടി വന്നു, ഞാൻ കാണേണ്ട ആവിശ്യമില്ല, എനിക്ക് ഒരു ഭാര്യ എന്നതിലുപരി നിങ്ങൾക്ക് ഒരു മകളെയാണ് ആവിശ്യം, അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ട ആ കുട്ടി തന്നെ മതി വിവാഹം ഉറപ്പിച്ചോളാൻ പറയുകയായിരുന്നു, അങ്ങനെ വിവാഹ നിശ്ചയ ശേഷമാണ് രാധികയെ സുരേഷ് ഗോപി ആദ്യമായി കാണുന്നത്. ഇരുവരും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്.
രാധിക തന്റെ ഭാഗ്യമാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്, മാത്രമല്ല ഇനിയൊരു ജന്മം തനിക്ക് ഉണ്ടെങ്കിൽ ആ ജന്മത്തിലും രാധിക എന്റെ ഭാര്യയായി എത്തണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും, രാധിക മാത്രമല്ല അതെ അച്ഛനും അമ്മയും മക്കളും സഹോദരങ്ങളും എല്ലാവരും അതുപോലെ എനിക്ക് കിട്ടണം എന്നാണ് തന്റെ ആഗ്രഹം എന്നും അദ്ദേഹം പറയുന്നു.
Leave a Reply