
എന്റെ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുന്നു, ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ! വിവാഹ വാർഷിക ദിനത്തിൽ സുരേഷ് ഗോപി !
മലയാളികൾ ഏറെ ആരാധിക്കുന്ന സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി. ഈ അടുത്തിടെയായി അദ്ദേഹം തന്റെ രാഷ്ട്രീയപരമായി ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട് എങ്കിലും വ്യക്തിപരമായി അദ്ദേഹത്തെ സ്നേഹിക്കുന്നവരാണ് മലയാളികളിൽ കൂടുതൽ പേരും. സുരേഷ് ഗോപിയെ പോലെ അദ്ദേഹത്തിന്റെ കുടുംബത്തെയും ഏവരെയും ആരാധിക്കുന്നുണ്ട്, മൂത്ത മകൾ ഭാഗ്യയുടെ വിവാഹം അടുത്തിടെ നടന്നത് വലിയ ആഘോഷത്തോടെയാണ്.
ഇപ്പോഴിതാ സുരേഷ് ഗോപിയും ഭാര്യ രാധികയും തങ്ങളുടെ 34ാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. സന്തോഷ ദിവസത്തിൽ തന്റെ പ്രിയതമക്ക് ആശംസകൾ അറിയിച്ച് സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. എന്റെ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുന്നു. വിവാഹ വാർഷികാശംസകൾ, സ്‌നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ.”സുരേഷ് ഗോപി കുറിച്ചു.
മലയാള സിനിമ രംഗത്ത് ഏറെ ആരാധകരുള്ള താര ജോഡികൾ കൂടിയാണ് സുരേഷ് ഗോപിയും രാധികയും. ഇതിന് മുമ്പും തന്റെ പ്രിയതമയെ കുറിച്ച് പറഞ്ഞുകൊണ്ട് സുരേഷ് ഗോപി എത്തിയിരുന്നു, അന്നത്തെ ആ വാക്കുകൾ ഇങ്ങനെ, അടുത്തിടെ നടൻ ജോയ് മാത്യു ഭാര്യക്ക് 50000 രൂപ ശമ്പളം കൊടുക്കുന്ന വാർത്ത ഞാൻ കണ്ടപ്പോൾ എനിക്ക് സങ്കടമായി എന്റെ ഭാര്യ അതിനു സമ്മതിക്കാഞ്ഞതിനു. അടുത്തമാസം മുതൽ അഞ്ചുലക്ഷം വരെ ഞാൻ അവൾക്ക് ശമ്പളം കൊടുക്കും. മക്കളെ വിവാഹം കഴിപ്പിക്കാൻ ഉള്ള അവസ്ഥയിലേക്ക് എത്തിച്ചത് രാധികയാണ്. ഞാൻ നാടുനീളം സിനിമ ചെയ്തു നടന്നപ്പോൾ അവളാണ് കുടുംബം നോക്കിയത്. പലവിധ അസംതുലനാവസ്ഥയെ തരണം ചെയ്താണ് അവൾ കുടുംബം നോക്കിയത്.

സത്യത്തിൽ ജനങ്ങൾക്ക് എന്നെക്കാളും ഇഷ്ടം അവളോടും ആ വീടിനോടുമായിരുന്നു, ഞാൻ ഇത്രയും കാലം കൊടുക്കാതിരുന്നതെല്ലാം അവൾക്ക് ഇനി ശമ്പളമായി ഞാൻ കൊടുക്കും. എന്റെ സ്വത്തിന്റെ പാതി പാതി അവളുടെ പേരിലാണ്. അങ്ങനെയാണ് ഞാൻ രെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു. രാധിക നായർ എന്ന പ്രശസ്ത പിന്നണി ഗായികയെയാണ് സുരേഷ് ഗോപിക്ക് വേണ്ടി അന്ന് അച്ഛനും അമ്മയും കണ്ടെത്തിയത്. ഇരുവരും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്. രാധിക തന്റെ ഭാഗ്യമാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്, മാത്രമല്ല ഇനിയൊരു ജന്മം തനിക്ക് ഉണ്ടെങ്കിൽ ആ ജന്മത്തിലും രാധിക എന്റെ ഭാര്യയായി എത്തണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും, അദ്ദേഹം പറയുന്നു.
മറ്റു,ള്ളവരുടെ കണ്ണു,നീ,രോ സങ്കടമോ കാണുമ്പോൾ ഞാൻ മറ്റൊന്നും ഓർക്കാറില്ല, ഒന്നും നോക്കാതെ മകളുടെ ഭാവിക്ക് വേണ്ടി സമ്പാദിക്കാതെ പോലും മറ്റുള്ളവരെ സഹായിക്കുന്ന കാണുമ്പൊൾ ഒരിക്കൽ പോലും അവൾ അരുത് എന്ന് പറഞ്ഞിട്ടില്ല, കയ്യിൽ ഉള്ളതും കൂടി എടുത്ത് തന്നിട്ടേ ഉള്ളു എന്നും സുരേഷ് ഗോപി പറയുന്നു. ഏതായാലും തങ്ങളുടെ പ്രിയപ്പെട്ട സുരേഷ് ഏട്ടനും രാധിക ചേച്ചിക്കും ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ കാണാൻ കഴിയുന്നത്….
Leave a Reply