
ഈ കൈപിടിച്ചിട്ട് ഇന്നേക്ക് 33 വർഷം ! തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട് ! ഞാൻ ചെയ്ത പുണ്യം ! രാധികയെ ചേർത്ത്പിടിച്ച് സുരേഷ് ഗോപി പറയുന്നു ! ആശംസകൾ അറിയിച്ച് ആരാധകർ !
സുരേഷ് ഗോപി എന്ന അഭിനേതാവിനെയും വ്യക്തിയെയും മലയാളികൾ ഒരുപാട് സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ നന്മയുള്ള മനസുകൊണ്ട് ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. അദ്ദേഹത്തെ പോലെ തന്നെ നമുക്ക് ഏവർക്കും വളരെ പ്രിയങ്കരമാണ് അദ്ദേഹത്തിന്റെ കുടുംബവും. ഇപ്പോൾ ഇതാ ഇതാ ഒരു സന്തോഷമാണ് സുരേഷ് ഏട്ടന്റെ വീട്ടിൽ നടക്കുന്നത്. സുരേഷ് ഗോപിയും രാധികയും ഒന്നായിട്ട് ഇന്നേക്ക് 33 വർഷം. വിവാഹ വാർഷികം ആഘോഷിക്കുന്ന ഇവർക്ക് ഇന്ന് ഏവരും ആശംസകൾ അറിയിക്കുകയാണ്.
ഏവരും വളരെ അസൂയയോടെ നോക്കുന്ന ദാമ്പത്യ ജീവിതമാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും. പലപ്പോഴും രാധികയോടുള്ള തന്റെ അഗാധമായ സ്നേഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. രാധിക നായർ എന്ന പ്രശസ്ത പിന്നണി ഗായികയെയാണ് സുരേഷ് ഗോപിക്ക് വേണ്ടി അന്ന് അച്ഛനും അമ്മയും കണ്ടെത്തിയത്. അവർ രാധികയെ ചെന്ന് കണ്ട് ഇഷ്ടപെട്ട ശേഷം കൊടൈക്കനാലിൽ ഒരു ഷൂട്ടിങ്ങിന് പോയിരുന്ന സുരേഷ് ഗോപിയെ വിളിച്ച് അച്ഛൻ പറഞ്ഞു, ഞങ്ങൾ ഒരു കുട്ടിയെ പോയി കണ്ടു, ഒരുപാട് ഇഷ്ടപ്പെട്ടു, ഞങ്ങൾക്ക് മകളായി, മരുമകളായി അവൾ മതി, ഇനി നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം എന്നായിരുന്നു.

പെൺകുട്ടിയെ എനിക്ക് കാണേണ്ട കാര്യമില്ല, എന്റെ ഭാര്യ എന്നതിലുപരി നിങ്ങൾക്ക് ഒരു മകളെയാണ് ആവിശ്യം, അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ട ആ കുട്ടി തന്നെ മതി വിവാഹം ഉറപ്പിച്ചോളാൻ പറയുകയായിരുന്നു, അങ്ങനെ വിവാഹ നിശ്ചയ ശേഷമാണ് രാധികയെ സുരേഷ് ഗോപി ആദ്യമായി കാണുന്നത്. ഇരുവരും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്. രാധിക തന്റെ ഭാഗ്യമാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്, മാത്രമല്ല ഇനിയൊരു ജന്മം തനിക്ക് ഉണ്ടെങ്കിൽ ആ ജന്മത്തിലും രാധിക എന്റെ ഭാര്യയായി എത്തണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും, അദ്ദേഹം പറയുന്നു.
മറ്റുള്ളവരുടെ കണ്ണുനീരോ സങ്കടമോ കാണുമ്പോൾ ഞാൻ മറ്റൊന്നും ഓർക്കാറില്ല, ഒന്നും നോക്കാതെ മകളുടെ ഭാവിക്ക് വേണ്ടി സമ്പാദിക്കാതെ പോലും മറ്റുള്ളവരെ സഹായിക്കുന്ന കാണുമ്പൊൾ ഒരിക്കൽ പോലും അവൾ അരുത് എന്ന് പറഞ്ഞിട്ടില്ല, കയ്യിൽ ഉള്ളതും കൂടി എടുത്ത് തന്നിട്ടേ ഉള്ളു എന്നും സുരേഷ് ഗോപി പറയുന്നു. ഏതായാലും തങ്ങളുടെ പ്രിയപ്പെട്ട സുരേഷ് ഏട്ടനും രാധിക ചേച്ചിക്കും ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ കാണാൻ കഴിയുന്നത്….
Leave a Reply