
വിവാഹം കഴിക്കാതെ ഇങ്ങനെ പൊങ്ങി പോയാൽ മതിയോ എന്ന് മമ്മൂട്ടിയും, നീ ഒരിക്കലും വിവാഹമേ കഴിക്കരുത് എന്ന് നിത അംബാനിയും ! സ്വാതി കുഞ്ചൻ പറയുന്നു !
മലയാള സിനിമ ആസ്വാദകർക്ക് വളരെ സുപരിചിതനായ ആളാണ് നടൻ കുഞ്ചൻ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൾ സ്വാതിയുടെ വിശേഷങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു, അതിനു കാരണം സ്വാതിയുടെ ജോലി ആയിരുന്നു, ബിസിനസ് വുമൺ എന്ന പേരിലും അറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരിയാണ് മുകേഷ് അംബാനിയേക്കാൾ പ്രശസ്തയായ അദ്യേഹത്തിന്റെ ഭാര്യ നിത അംബാനി. ഈ നിതാ അംബാനിയുടെ പേഴ്സണൽ ഫാഷൻ ഡിസൈനറായ ഏക മലയാളിയാണ് സ്വാതി കുഞ്ചൻ.
ഫാഷൻ ഡിസൈനർ ആയ സ്വാതി പഠനം പൂർത്തീകരിച്ചത് ‘നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ’ നിന്നുമാണ് . പഠനത്തിന് ശേഷം ഫെമിനയിൽ പ്രവർത്തിച്ച പരിചയവും സ്വാതിയ്ക്കുണ്ട്. ഇന്ത്യയ്ക്ക് പുറമെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ഉള്ള ഫാഷൻ ഡിസൈനർമാർ നിത അംബാനിയ്ക്കായി അയക്കുന്ന വസ്ത്രങ്ങളിൽ നിന്നും മികച്ച വസ്ത്രം തിരഞ്ഞെടുത്ത് അതിൽ തന്റെ കഴിവുകളൂം തുന്നിച്ചേർത്ത് നിത അംബാനിക്ക് നൽകേണ്ടത് സ്വാതിയുടെ ഉത്തരവാദിത്വമാണ്. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ തുറന്ന് പറയുകയാണ് സ്വാതി, താരപുത്രിയുടെ വാക്കുകൾ ഇങ്ങനെ,
മമ്മൂട്ടിയും കുഞ്ചനും തമ്മിൽ വളരെ അടുത്ത ആത്മബന്ധമാണ്, അതുകൊണ്ട് തന്നെ മാമമ്മൂട്ടിയെ കാണുമ്പോൾ അദ്ദേഹം ഉപദേശിക്കാറുണ്ടോ എന്ന ചോദ്യത്തിന് സ്വാതിയുടെ മറുപടി ഇങ്ങനെ, അതിനൊരു കുറവുമില്ല, കഴിഞ്ഞ മാസം ഞാന്‍ വീട്ടില്‍ പോയ ഉടനെ തന്നെ ആ പതിവ് ചോദ്യം വന്നു, ‘നീ കെട്ടുന്നില്ലേ ഇങ്ങനെ പൊങ്ങി പോയാല്‍ മതിയോ എന്ന്’. ഞാന്‍ പറഞ്ഞു, ഇല്ല അങ്കിള്‍ എനിക്ക് ഒരു വര്‍ഷം കൂടി കഴിഞ്ഞു മതി കല്യാണമെന്ന്. അപ്പോള്‍ അച്ഛനോട് പപറയും.. എടോ താന്‍ ഇങ്ങനെ ഇരുന്നോ മോളെ കെട്ടിക്കാതെ എന്ന്. അപ്പോള്‍ അച്ഛന് തന്റെ പതിവ് സങ്കടം അവിടെ പറഞ്ഞു തുടങ്ങും.

അതിന് ആ കാര്യം ഈ കോച്ച് ഒന്ന് സമ്മതിക്കണ്ടേ, അവള് ഇപ്പോള്‍ കരിയറില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും. ഇതുകൂടെ കേട്ടതോടെ മമ്മൂട്ടി അങ്കിള്‍ വീണ്ടും എന്റെ നേരെ തിരിഞ്ഞു. അച്ഛന് പ്രായമായി വരികയല്ലേ, കല്യാണം കഴിഞ്ഞശേഷം നീ എന്ത് വേണമെങ്കിലും പഠിച്ചോ. അതാണ് നല്ലതെന്ന് അദ്ദേഹം ഉപദേശിച്ചു. ദുല്‍ഖറിനെയും സുറുമി ചേച്ചിയെയും നല്ല പ്രായത്തില്‍ കല്യാണം കഴിപ്പിച്ചിട്ടുണ്ട് എന്നും മമ്മൂട്ടി അങ്കിള്‍ പറഞ്ഞു. അവരുടേത് മനോഹരമായ കുടുംബമാണെന്നും ഞാനും പറഞ്ഞു.
എന്റെ കരിയറിൽ ആദ്യം ഒരുപാട് ഉയരങ്ങൾ കീഴടക്കണം എന്നാണ് ആഗ്രഹം, ഇപ്പോൾ ഞാൻ ഹാപ്പിയാണ്, എന്റെ ജോലി, പാഷൻ, സമ്പാദ്യം എല്ലാം എനിക്ക് ഇഷ്ടമുള്ളത് പോലെ ലൈഫ് ജീവിക്കാം അതുകൊണ്ട് വിവാഹം തല്ക്കാലം ആലോചനയിൽ ഇല്ലന്നും സ്വാതി പറയുന്നു, അതുപോലെ നിത അംബാനിയുമായി വളരെ അടുത്ത ബന്ധമാണ്, അവർ എന്നോട് പറഞ്ഞു നീ വിവാഹമേ കഴിക്കരുത് എന്ന്, അതെന്താ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു, നീ ഒരുപാട് കഴിവ് ഉള്ള കുട്ടിയാണ് ലോകത്തിന് മുന്നില്‍ അത് കാണിച്ചു കൊടുക്കണം. ഇനി മുപ്പതുകളുടെ അവസാനം ഒക്കെ എത്തുമ്പോള്‍ ഒരു പങ്കാളി വേണമെന്ന് തോന്നിയാല്‍ മാത്രം അപ്പോള്‍ കല്യാണത്തെ കുറിച്ച് ആലോചിച്ചാല്‍ മതി’ എന്നായിരുന്നു. എന്ന്. ഇത് വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ അങ്ങനെ വല്ലതും പറയും അതൊന്നും കേട്ട് നീ കല്യാണം വേണ്ടെന്നു തീരുമാനിക്കേണ്ട എന്നായിരുന്നു അച്ഛന്റെ മറുപടി എന്നും ചിരിയോടെ സ്വാതി പറയുന്നു.
Leave a Reply