
മകളുടെ താമസം അംബാനി കുടുംബത്തിലാണ് ! നിതാ അംബാനി മകളോട് പറഞ്ഞത് വിവാഹമേ കഴിക്കരുത് എന്നാണ് ! മകളെ കുറിച്ച് കുഞ്ചൻ പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ പ്രശസ്തനായ നടനാണ് കുഞ്ചൻ. നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ ചില കുടുംബ വിശേഷങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഭാര്യ ശോഭ. രണ്ടു പെണ്മക്കളാണ് അദ്ദേഹത്തിന്. ശ്വേതയും സ്വാതിയും. മക്കളെ നമ്മൾ സിനിമ രംഗത്തൊനും കണ്ടിരുന്നില്ല. ഇന്ന് ഇന്ത്യയിലെ കോടീശ്വരരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവരിൽ ഒരാളാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയേക്കാൾ പ്രശസ്തയാണ് അദ്യേഹത്തിന്റെ ഭാര്യ നിത അംബാനി. ബിസിനസ് വുമൺ എന്ന പേരിലാണ് നിത ഏറെയും അറിയപ്പെടുന്നത്. വളരെ സുന്ദരിയായ അവരെ എന്നും ആളുകൾ ഉറ്റുനോക്കുന്ന വ്യക്തിത്വം കൂടിയാണ് നിത അംബാനിയുടേത്. കാരണം അണിയുന്ന വസ്ത്രങ്ങളിൽ ആയാലും ആഭരണങ്ങളിൽ ആയാലും എന്നും വ്യത്യസ്തത കൊണ്ട് വരാനും പുതുമ നിലനിർത്താനും അവർ വളരെ ശ്രദ്ധിക്കാറുണ്ട്.
നടൻ കുഞ്ചനും അംബാനി കുടുംബവുമായി എന്ത് ബന്ധം എന്നാലോചിക്കുക ആണെങ്കിൽ അനഗ്നെ ഒരു ബന്ധമുണ്ട്. നിത അംബാനിയ്ക്ക് വേണ്ടി വസ്ത്രങ്ങൾ ഒരുക്കുന്ന ഫാഷൻ ഡിസൈനർമാരുടെ കൂട്ടത്തിൽ കേരളത്തിന് തന്നെ അഭിമാനമായി ഒരേ ഒരു മലയാളിയാണ് ഉള്ളത് അത് വേറെ ആരുമല്ല കുച്ചന്റെ ഇളയ മകൾ സ്വാതിയാണ്. സ്വാതിയാണ് നിത അംബാനിയ്ക്ക് വേണ്ടി വസ്ത്രങ്ങൾ ഒരുക്കുന്ന സംഘത്തിൽ ഉൾപ്പെടുന്ന ഏക മലയാളി. ചെറുപ്പം മുതൽ വരയിൽ സ്വാതിയ്ക്കുള്ള പ്രാവീണ്യം ആണ് താരത്തെ ഈ ഫാഷൻ ലോകത്ത് എത്തിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നുമാണ് ഫാഷൻ ഡിസൈനർ ആയ സ്വാതി പഠനം പൂർത്തീകരിച്ചത്. പഠനത്തിന് ശേഷം ഫെമിനയിൽ പ്രവർത്തിച്ച പരിചയവും സ്വാതിയ്ക്കുണ്ട്.

തന്റെ രാജകീയ ജോലിയെ കുറിച്ച് സ്വാതി പറയുന്നത് ഇങ്ങനെ, നി,ത അംബാനിയുമായി വളരെ അടുത്ത ബന്ധമാണ്, വളരെ ബഹുമാനം തോന്നിപ്പിക്കുന്ന വ്യക്തിത്വമുള്ള ആളാണ് നിതയെന്നും, താൻ വളരെ ഇഷ്ടപെടുന്ന ജോലിയാണ് ഇതിനും സ്വാതി പറയുന്നു. അതുപോലെ തന്റെ വിവാഹ കാര്യം പറഞ്ഞ അച്ഛനും തങ്ങളുടെ ഏറ്റവും അടുത്ത കുടുംബ സുഹൃത്ത് കൂടിയായ മമ്മൂട്ടിയും എപ്പോഴും നിർബന്ധിക്കാറുണ്ട് എന്നും സ്വാതി പറയുന്നു. നീ കെട്ടുന്നില്ലേ ഇങ്ങനെ പൊങ്ങി പോയാല്‍ മതിയോ എന്ന്’. ഞാന്‍ പറഞ്ഞു, ഇല്ല അങ്കിള്‍ എനിക്ക് ഒരു വര്‍ഷം കൂടി കഴിഞ്ഞു മതി കല്യാണമെന്ന്. അപ്പോള്‍ അച്ഛനോട് പപറയും.. എടോ താന്‍ ഇങ്ങനെ ഇരുന്നോ മോളെ കെട്ടിക്കാതെ എന്ന്. അപ്പോള്‍ അച്ഛന് തന്റെ പതിവ് സങ്കടം അവിടെ പറഞ്ഞു തുടങ്ങുമെന്നും സ്വാതി പറയുന്നു.
അതേസമയം നിതാ അംബാനി തന്നോട് പറഞ്ഞത് നീ വിവാഹമേ കഴിക്കരുത് എന്ന്, അതെന്താ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു, നീ ഒരുപാട് കഴിവ് ഉള്ള കുട്ടിയാണ് ലോകത്തിന് മുന്നില്‍ അത് കാണിച്ചു കൊടുക്കണം. ഇനി മുപ്പതുകളുടെ അവസാനം ഒക്കെ എത്തുമ്പോള്‍ ഒരു പങ്കാളി വേണമെന്ന് തോന്നിയാല്‍ മാത്രം അപ്പോള്‍ കല്യാണത്തെ കുറിച്ച് ആലോചിച്ചാല്‍ മതി’ എന്നായിരുന്നു. എന്ന്. ഇത് വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ അങ്ങനെ വല്ലതും പറയും അതൊന്നും കേട്ട് നീ കല്യാണം വേണ്ടെന്നു തീരുമാനിക്കേണ്ട എന്നായിരുന്നു അച്ഛന്റെ മറുപടി എന്നും ചിരിയോടെ സ്വാതി പറയുന്നു.
Leave a Reply