എടോ, താൻ, എന്നൊക്കെ വിളിക്കുന്നത് ശരിയല്ല, താനെപ്പോഴാടോ എന്നെ അങ്ങനെ വിളിച്ച് തുടങ്ങിയത് ! മമ്മൂട്ടിയുടെ പെരുമാറ്റത്തെ കുറിച്ച് ടിജി രവി !

മമ്മൂട്ടി എന്ന നടൻ ഇന്നും മലയാള സിനിമയുടെയും മലയാളികളുടെയും ആവേശമാണ്. തന്റെ 71 മത് വയസിലും അദ്ദേഹം ഏറെ ചുറുചുറുക്കോടെ കാണപ്പെടുന്നത് തന്നെ സിനിമയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത ആവേശം ഒന്ന് കൊണ്ട് മാത്രമാണ്. സിനിമ രംഗത്ത് [പലർക്കും അദ്ദേഹത്തെ കുറിച്ച് പല അഭിപ്രായങ്ങൾ ആണ്. അതിൽ കൂടുതലും അദ്ദേഹം ഒരു കർക്കശക്കാരനാണ്, എല്ലാവരെയും വഴക്ക് പറയും എന്നിങ്ങളെ പല കഥകളും ഉണ്ട്. അതുപോലെ  ഒരു സമയത്ത് മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ ഏറെ തിളങ്ങി നിന്ന നടനാണ് ടിജി രവി.

ഇപ്പോഴിതാ ടിജി രവി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പണ്ട് ഞങ്ങൾ ഒരുമിച്ച് ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. പിന്നീട് ദ പ്രീസ്റ്റിൽ ഞാൻ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു. മമ്മൂട്ടിയുടെ കൂടെ പല ആൾക്കാരും ഉണ്ടാവും. ഞാൻ ചെന്നപ്പോൾ മമ്മൂട്ടി വാ ഇരിക്കെടോ എന്ന് പറഞ്ഞു. ഒരു ദിവസം മമ്മൂട്ടി എന്നെ കാരവാനിലേക്ക് വിളിപ്പിച്ചു. ചെന്ന ഉടനെ തന്നെ അദ്ദേഹം എന്നോട് ചോദിച്ചു, താനെന്ന് മുതലാടോ എന്നെ ‘നിങ്ങൾ’ എന്ന് സംബോധന ചെയ്ത് തുടങ്ങിയതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, ഞാൻ സിനിമയിൽ നിന്ന് വിട്ട് പോവുന്നതിന് മുമ്പ് കുറേക്കാലം നമ്മൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്,എന്നൊക്കെ ഞാൻ ‘എടോ താൻ‌’ എന്നൊക്കെ സംസാരിക്കാറൂം ഉണ്ടായിരുന്നു.

പക്ഷെ ഇപ്പോൾ കാലം അവിടെ നിന്നും ഒരുപാട് മുന്നിലേക്ക് പോയി കഴിഞ്ഞു. ഇന്ന് ഞാൻ നില്‌ക്കുന്ന സ്ഥിതിയിൽ നിങ്ങൾ എന്നേക്കാൾ ഒരുപാട് മുകളിലാണ്. ജനങ്ങളുടെ മുന്നിൽ പ്രത്യേകിച്ചും. അവരൊക്കെ നിൽക്കുമ്പോൾ നിങ്ങളെ ഞാൻ പഴയത് പോലെ ‘എടോ താൻ’ എന്നൊക്കെ വിളിക്കുന്നത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് ടിജി രവി പറഞ്ഞു. അത് കേട്ടപ്പോൾ അദ്ദേഹം ഒന്ന് ചിരിച്ചു. പക്ഷെ സത്യം പറഞ്ഞാൽ അത് എന്റെ ജീവിതത്തിൽ വലിയൊരു പാഠം ആയി.

അ​ദ്ദേഹം അപ്പോൾ എന്നോട് അങ്ങനെ അത് ചോദിക്കണമെങ്കിൽ നേരത്തെയുണ്ടായിരുന്ന സൗഹൃദത്തിൽ നിന്നും എന്തെങ്കിലും മാറ്റം വന്നോ എന്ന് പുള്ളിക്ക് തോന്നിയിട്ടുണ്ടാവാം. ഈ ചോദ്യത്തോടെ അദ്ദേഹത്തോടുള്ള സൗഹൃദം എനിക്ക് കൂടി, എന്നും ടിജി രവി പറയുന്നു. അതുപോലെ തന്നെ മോഹൻലാലും ഞാനും ഒരുപാട് കാലം ഒരേ റൂമിൽ താമസിച്ച ആളാണ്. ആ സൗഹൃദം ഞങ്ങൾ തമ്മിലുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *