
‘ദയവായി ആരാധകർ ആ സത്യം മനസിലാക്കണം’ ! അപേക്ഷയാണ് ! എന്റെ 69–ാം വയസ്സിലാണ് ആ തീരാനഷ്ടം ഉണ്ടായത് ! ശ്രീകുമാരൻ തമ്പി പറയുന്നു !
മലയാള സിനിമയുടെ ശില്പികളിൽ വളരെ പ്രശസ്തനും പ്രതിഭാശാലിയുമായിട്ടുള്ള ആളാണ് ശ്രീകുമാരൻ തമ്പി. ഏകദേശം മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിട്ടുണ്ട്. മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുണ്ട്. കൂടാതെ ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചിട്ടുണ്ട്. അങ്ങനെ അദ്ദേഹം കൈവെക്കാത്ത മേഖലകൾ കുറവാണ്. ബഹുമുഖ പ്രതിഭയായ അദ്ദേഹം ഇന്നും കലാരംഗത്ത് സജീവമാണ്.
ഇപ്പോഴിതാ തന്റെ കഴിഞ്ഞ ജന്മദിനത്തിൽ അതായത് ഈ കഴിഞ്ഞ മാർച്ച് 16 ന് അദ്ദേഹം പങ്കുവെച്ച ആ നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്, ആ കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ, തന്റെ ജന്മദിനത്തിൽ അദ്ദേഹം ഏവരോടും ആവശ്യപെട്ടത്, എന്റെ ജന്മദിനം ഞാൻ ആഘോഷിക്കാറില്ല, ദയവ് ചെയ്ത് നിങ്ങൾ അത് മനസിലാക്കാനം എന്നാണ് അദ്ദേഹം പറഞ്ഞത്.
അദ്ദേഹം അങ്ങനെ പറയാൻ ഒരു കാരണം, അദ്ദേഹത്തിന്റെ മകൻ രാജ്കുമാർ തമ്പി മാർച്ച് 20 നാണ് സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. രാജ്കുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ മൂന്നാമത്തെ തെലുങ്കു ചിത്രം റിലീസ് ചെയ്യാനിരുന്ന ദിവസമായിരുന്നു മ,ര,ണം. മകന്റെ മ,ര,ണം ഏൽപ്പിച്ച മാനസികാഘാതത്തെക്കുറിച്ച് മുമ്പ് ഏറെ വേദനയോടെ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു, മകൻ മരിച്ചപ്പോൾ യഥാർഥത്തിൽ താനും മരിച്ചെന്നാണ് അദ്ദേഹം പറയുന്നത്.

ഈ ലോകത്തിൽ ഒരച്ഛനും സംഭവിക്കാത്ത ഒരു കാര്യമാണ് എന്റെ ജീവിതത്തിൽ നടന്നത്. എന്റെ കുഞ്ഞ് മരിച്ച് അവന്റെ പോസ്റ്റ്മോർട്ടത്തിനു ശേഷം ടിവിയിൽ വാർത്ത വന്നപ്പോഴാണ് ഞാൻ ആ മ,ര,ണവിവരം അറിയുന്നത്. ആ ദ്രോഹികൾ എന്നോടു പറഞ്ഞില്ല. അന്നും ഞാൻ പതിവു പോലെ ക്ഷേത്രത്തിൽ പോയി അവനു വേണ്ടി പ്രാർഥിച്ചു. അവന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ തെലുങ്ക് സിനിമ റിലീസ് ചെയ്യുന്ന ദിവസമായിരുന്നു അന്ന്.
അതുകൊണ്ട് തന്നെ അവനു വേണ്ടി ഞാൻ പ്രത്യേക വഴിപാട് കഴിപ്പിച്ചു. ആ അമ്പലത്തിലെ പൂജാരി ആ പ്രസാദം എന്റെ കയ്യിലേക്കു നൽകിയപ്പോൾ അത് പെട്ടെന്നു താഴെ വീണു ചിതറിപ്പോയി. അങ്ങനൊരു അപൂർവ സംഭവം ഉണ്ടായപ്പോൾ എനിക്കു വലിയ വിഷമം തോന്നി. അന്ന് റിലീസ് ചെയ്യുന്ന അവന്റെ സിനിമ വിജയിക്കില്ലായിരിക്കും എന്നു ഞാൻ ചിന്തിച്ചു. അതിനു മുമ്പ് അവൻ ചെയ്ത രണ്ടു സിനിമകളും ഹിറ്റ് ആയിരുന്നു. എന്നാൽ മൂന്നാമത്തേത് അങ്ങനെയാവില്ല എന്ന ചിന്തയാണ് ആ സമയത്ത് എന്റെ മനസ്സിലുണ്ടായത്.
അങ്ങനെ വീട്ടിലെത്തി ഞാൻ ടിവി വെച്ചപ്പോഴാണ് തെലുങ്കിലെ യുവസംവിധായകൻ രാജ് ആദിത്യ അന്തരിച്ചു എന്ന വാർത്ത കണ്ടത്. അത് ഒരു സ്വപ്നം പോലെയാണ് അനുഭവപ്പെട്ടത്. മരണവിവരം വിശ്വസിക്കാനോ അംഗീകരിക്കാനോ സാധിച്ചില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മകൻ. അവൻ പോയതോടെ എല്ലാ ആഘോഷവും നഷ്ടപ്പെട്ടു. അതുകൊണ്ട് എന്റെ പിറന്നാൾ ഞാൻ ആഘോഷിക്കുന്നില്ല. എന്റെ 69–ാം വയസ്സിലാണ് അവൻ മരിച്ചത്. അന്ന് എന്റെ എല്ലാ സന്തോഷവും ആഘോഷവും അവസാനിച്ചു എന്നും അദ്ദേഹം പറയുന്നു.
Leave a Reply