ലോകസിനിമയില്‍ മറ്റൊരാള്‍ക്കും അദ്ദേഹത്തെപോലെ അനുഭവിക്കേണ്ടി വന്നിട്ടില്ല ! മലയാള സിനിമയുടെ പെരുന്തച്ചന്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഒൻപത് വര്‍ഷം ! വിനയന്റെ കുറിപ്പ് ശ്രദ്ധനേടുന്നു !

മലയാള സിനിമയുടെ അഭിനയ കുലപതി, പകരം വെക്കാനില്ലാത്ത കലാകാരൻ മലയാള സിനിമയുടെ പെരുന്തച്ചൻ തിലകൻ ഓർമ്മയായിട്ട് ഇന്നത്തേക്ക് ഒമ്ബത് വര്‍ഷം. 2012 സെപ്തംബര്‍ 24 നാണ് തിലകന്‍ ലോകത്തോട് വിടപറഞ്ഞത്. ശബ്ദ ഗാംഭീര്യം കൊണ്ടും ഭാവാഭിനയം കൊണ്ടും മലയാളി മനസിനെ കീഴടക്കിയഅതുല്യ പ്രതിഭ, നായകന്മാരെ മാത്രം മികച്ച അഭിനേതാക്കളായി കണ്ടിരുന്ന കാലത്ത് സ്വന്തം അഭിനയ മുകവുകൊണ്ട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ നായകന്മാരെക്കാളും ശ്രദ്ധിക്കും വിധം അദ്ദേഹം അത് കാട്ടി തന്നു.

ഒരു നടൻ എന്നതിലുപരി അദ്ദേഹം ശക്തമായ തുറന്ന് പറച്ചിലുകളും സംഘടനമപരമായ പല എതിർപ്പുകളും അങ്ങനെ ഒരുപാട് പ്രശ്ങ്ങൾ നേരിട്ടൊരു വ്യക്തി കൂടിയാണ് തിലകൻ, ഇപ്പോൾ തിലകന്റെ ഓര്‍മ്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സംവിധായകന്‍ വിനയന്‍ എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, മണ്‍മറഞ്ഞു പോയ സഹപ്രവര്‍ത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകന്‍ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കില്‍ എഴുതാന്‍ എനിക്കാവില്ല… കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവര്‍ത്തകരാല്‍ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും ഉണ്ടായിക്കാനില്ല.

എന്നാൽ ഇതിനോടെല്ലാം വളരെ ശക്തമായി അദ്ദേഹം പ്രതികരിച്ചിരുന്നു , ഉച്ചത്തിൽ ശബ്ധം ഉയർത്തിയിരുന്നു പക്ഷെ ഒടുവില്‍ തളര്‍ന്നു പോകുകയും.. എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരന്‍ തിലകന്‍ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല… എന്തിന്റെ പേരിലാണങ്കിലും, എത്രമേല്‍ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തി മാനസികമായി തളര്‍ത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേര്‍ന്നതല്ല.. ആ പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകന്‍ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാന്‍… അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു… ക്ഷമിക്കണം… ഈ ഓർമ്മകൾ ഒരു തിരിച്ചറിവായി മാറാന്‍ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ… അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികള്‍..

മോഹന്‍ലാല്‍-തിലകന്‍ കോമ്ബിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ തിയറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അത്ര ഹൃദയസ്പര്‍ശിയായ ചിത്രങ്ങളായിരുന്നു അവ. സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന്‍ എന്നീ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട തിലകന്‍ കഥാപാത്രങ്ങളാണ്.

മലയാള സിനിമയിൽ നടനായും സഹനടനായും വില്ലനായും ആടി തിമിർത്ത ഏറ്റവും ക്രൂരനായ വില്ലന്‍ കഥാപാത്രങ്ങളുടെ അവകാശിയാണ് അദ്ദേഹം. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്റെ പോള്‍ പൌലോക്കാരനെ മലയാളികളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. കണ്ണെഴുതി പൊട്ടും തൊട്ടിലെ സ്ത്രീ ലമ്ബടനായ നടേശന്‍ മുതലാളിയും പ്രേക്ഷകരില്‍ വെറുപ്പ് സൃഷ്ടിച്ചു. കോമഡി കഥാപാത്രങ്ങളിലും തിലകന്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ സീന്‍ ഒന്ന് നമ്മുടെ വീട് ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. അസുഖം ബാധിതനായി ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നിട് മരണം സംഭവിക്കുകയായിരുന്നു. 2009 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം, ദേശീയ സ്പെഷ്യല്‍ ജൂറി പുരസ്കാരം, രണ്ട് വട്ടം മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം,ആറ് തവണ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം, മറ്റു നിരവധി പുരസ്കാരങ്ങളും തിലകനെ തേടിയെത്തിയിട്ടുണ്ട്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *